കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനു സിഎംആർഎസ് അനുമതി

കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതൽ മഹാരാജാസ് വരെയുള്ള രണ്ടാം ഘട്ടത്തിന് അനുമതി. മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ (സിഎംആർഎസ്) അന്തിമഘട്ട പരിശോധനയ്ക്കു ശേഷമുള്ള റിപ്പോർട്ടിലാണ് അനുമതി. അനുമതി ലഭിച്ചാൽ രണ്ടാം ഘട്ട സർവീസിന്റെ ഉദ്ഘാടനം ഒക്ടോബർ മൂന്നിനു നടക്കുമെന്നു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അധികൃതർ അറിയിച്ചിരുന്നു.
എറണാകുളം ടൗണ്‍ഹാളിൽ രാവിലെ 11നു കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുമെന്നും, ആദ്യഘട്ടത്തിലെ ചടങ്ങുപോലെ അത്ര കേങ്കേമമായിരിക്കില്ലെങ്കിലും മോടി കുറയ്ക്കാതെ ചെലവ് കുറച്ചുള്ള ഉദ്ഘാടനത്തിനാണു നീക്കമെന്നും കെഎംആർഎൽ അധികൃതർ വ്യക്തമാക്കിയിരുന്നു.
നിലവിൽ ആലുവ മുതൽ പാലാരിവട്ടം വരെ 13.4 കിലോമീറ്റർ ദൂരത്തിലാണു കൊച്ചി മെട്രോ സർവീസ് നടത്തുന്നത്. മഹാരാജാസ് വരെയാകുന്നതോടെ 18 കിലോമീറ്ററാകും. അഞ്ചു സ്റ്റേഷനുകൾ വരുന്ന കലൂർ സ്റ്റേഡിയം മുതൽ മഹാരാജാസ് വരെ 20 രൂപയാണ് ടിക്കറ്റ് നിരക്ക്. അതു 200 മീറ്റർ പുറകിലുള്ള പാലാരിവട്ടം മുതലാണെങ്കിൽ 30 രൂപയാകും. ആലുവയിൽനിന്നു കയറുന്ന ആൾക്കു മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷനിലിറങ്ങാൻ 50 രൂപ നൽകേണ്ടിവരും.
https://www.facebook.com/Malayalivartha























