സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ.പി സമയത്ത് മരുന്നുകമ്പനികളുടെ പ്രതിനിധികളുമായി ഡോക്ടര്‍മാര്‍ കൂടികാഴ്ച നടത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ.പി സമയത്ത് മരുന്ന് കമ്പനികളുടെ പ്രതിനിധികളുമായി ഡോക്ടറുമാര്‍ കൂടിക്കാഴ്ച നടത്തരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍. മരുന്നുകളുടെ ജനറിക് നാമങ്ങള്‍ മതിയെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും മരുന്ന് കമ്പനി പ്രതിനിധികള്‍ ഡോക്ടറുടെ സമയം കളയുന്നത് രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി കമീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
ഒ.പി സമയം രോഗികളെ പരിശോധിക്കാന്‍ വേണ്ടി മാത്രം ഡോക്ടര്‍മാര്‍ മാറ്റിവെക്കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇക്കാര്യം കൃത്യമായി നടപ്പാക്കണം. ആരോഗ്യവകുപ്പ് ഡയറക്ടറില്‍നിന്ന് കമീഷന്‍ റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. മരുന്നുകളുടെ ജനറിക് നാമങ്ങള്‍ മാത്രം നിര്‍ദേശിക്കണമെന്ന് കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവ് ഉണ്ടെന്നും അതിനാല്‍ മരുന്ന് കമ്പനികളുടെ പ്രതിനിധികള്‍ ഡോക്ടറെ കാണേണ്ടതില്ലെന്നും ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
രോഗികളെ നോക്കേണ്ട സമയത്തുള്ള പതിവാണ് ഇത്തരം കാഴ്ചകളെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. പലപ്പോഴും ഇത് ദീര്‍ഘനേരം നീളാറുണ്ട്. രോഗികള്‍ നോക്കുകുത്തികളായി ക്യൂവില്‍ നില്‍ക്കേണ്ട സാഹചര്യവും ഉണ്ടാകുന്നു. മരുന്ന് കമ്പനികള്‍ വില്‍പന വര്‍ധിപ്പിച്ച് ലാഭം നേടാനാണ് ശ്രമിക്കുന്നത്.അവര്‍ക്ക് വരിയില്‍ നില്‍ക്കുന്നവരുടെ വിഷമം മനസ്സിലാകില്ലെന്നും കമീഷന്‍ നിരീക്ഷിച്ചു. ഷെഫിന്‍ കവടിയാര്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്.
രോഗികള്‍ക്ക് ആശ്വാസം
https://www.facebook.com/Malayalivartha


























