സീമയും ഐ.വിശശിയും തുടക്കത്തില്‍ ഉടക്കി, പിന്നീട് പ്രണയിച്ചു

ഐ.വി ശശിയെന്ന സംവിധായകനും ശാന്തി എന്ന ഡാന്‍സ് അസിസ്റ്റന്റും കണ്ടുമുട്ടിയത് മദ്രാസിലെ ഏതോ സ്റ്റുഡിയോ ഫ്‌ളോറില്‍ വെച്ചാണ്. പിന്നീട് പലപ്പോഴും പാട്ട് ചിത്രീകരണത്തിനിടെ ശാന്തിയെ കണ്ടു. ഒരു തെറിച്ച പെണ്ണ് എന്നാണ് ശശിക്ക് തോന്നിയത്. ശാന്തി അന്ന് പ്രശസ്തനായ തങ്കപ്പന്‍മാസ്റ്റര്‍ എന്ന കൊറിയോഗ്രാഫറുടെ ട്രൂപ്പിലുണ്ടായിരുന്നു. ഒരിക്കല്‍ ഉദയാസ്റ്റുഡിയോയില്‍ വെച്ച് ശാന്തി ചെരുപ്പിട്ട് നൃത്തം ചെയ്യുന്നത് കണ്ട് ഐ.വി ശശി ദേഷ്യപ്പെട്ടു. പക്ഷെ, ശാന്തി തിരിച്ച് പ്രതികരിച്ചു. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മര്യാദയ്ക്ക് പറയണമെന്ന് പറഞ്ഞു. അത് ഐ.വി ശശിക്ക് ഇഷ്ടപ്പെട്ടു.
പിന്നീട് ശ്രീദേവിയെ കാണാന്‍ ഐ.വി ശശി ഹൈദരാബാദില്‍ ചെന്നപ്പോള്‍ അവരുടെ കൂട്ടുകാരിയായി ശാന്തി അഭിനയിക്കുകയായിരുന്നു. ശ്രീദേവി ശശിയെ പരിചയപ്പെടുത്തിയപ്പോള്‍ മലയാളത്തില്‍ അവസരം തരുമോ എന്ന് ചോദിച്ചു. പിന്നീട് മലയാളത്തില്‍ കുറേയഥികം സിനിമകളില്‍ ശാന്തി അഭിനയിച്ചു. ഐ.വി ശശിയുടെ ഇതാ ഇവിടെ വരെ തുടങ്ങിയ സിനിമകളില്‍ ഡാന്‍സുകാരിയായും മറ്റും.
പിന്നീട് സീമ മദ്രാസില്‍ ഏതോ തമിഴ് സിനിമയുടെ നൃത്ത സീനില്‍ അഭിനയിക്കുന്ന സമയത്ത് ഐ.വി ശശി വീണ്ടും കണ്ടുമുട്ടി. സ്റ്റുഡിയോ ഫ്‌ളോറില്‍ നിന്ന് ദൂരെയാണ് ബാത്ത്‌റൂം. ശാന്തിയും സഹപ്രവര്‍ത്തകരും രാത്രി ബാത്ത്‌റൂമില്‍ നിന്ന് വരുകയാണ്. പെട്ടെന്ന് ശ്്... ശ്്് എന്ന ശബ്ദം കേട്ടു. നല്ല ഇരുട്ടായതിനാല്‍ പാമ്പായിരിക്കുമെന്ന് കരുതി കൂടെയുള്ളവരെല്ലാം ഓടി. പക്ഷെ, ശാന്തി മാത്രം നിന്നു. ശബ്ദം കേട്ട ഭാഗത്തേക്ക് ചെന്നപ്പോള്‍ ഐ.വി ശശി നില്‍ക്കുന്നു. ഇരുട്ടത്ത് വന്ന് നിന്ന് പേടിപ്പിക്കുന്നോ, ശാന്തി ദേഷ്യപ്പെട്ടു. മറുപടിയായി ഐ.വി ശശി ഒരു ചോദ്യം ചോദിച്ചു, എന്റെ സിനിമയില്‍ നായികയായി അഭിനയിക്കുമോ? പോയാ ഉനക്ക് പൈത്യമാ.. എന്ന് പറഞ്ഞ് ശാന്തി വീണ്ടും സ്റ്റുഡിയോയിലേക്ക് പോയി.
അടുത്തദിവസം രാവിലെ ശാന്തിയുടെ വീട്ടിലേക്കൊരു ഫോണ്‍ കോള്‍. ആരാണെന്ന് ശാന്തിയുടെ അമ്മ ചോദിച്ചപ്പോള്‍ ശശിയാണ് ശാന്തിയുണ്ടോ എന്ന് ചോദിച്ചു. ഉറക്കത്തിലായിരുന്ന ശാന്തിയെ അമ്മ വിളിച്ചുണര്‍ത്തി , ഏതോ ശശി വിളിക്കുന്നെന്ന് പറഞ്ഞു. ഉറക്കം മുറിഞ്ഞ ദേഷ്യത്തില്‍ ശാന്തി ഫോണെടുത്തതും ദേഷ്യപ്പെട്ടു. ശശിയാണെന്ന് പറഞ്ഞു. എന്ത ശശി എന്ന് ചോദിച്ചു. ഐ.വി ശശിയാണെന്ന് പറഞ്ഞു. സ്റ്റുഡിയോയിലേക്ക് വരാമോന്ന് ചോദിച്ചു. അങ്ങനെ ശാന്തിയും അമ്മയും ലൊക്കേഷനിലെത്തി. ഐ.വി ശശിയുടെ ഏതോ ചിത്രത്തില്‍ നൃത്തസംവിധായിക പറഞ്ഞസമയത്ത് എത്തിയില്ല. അതിനാണ് രാവിലെ വിളിച്ച് വരുത്തിയത്. അവിടെ വച്ചാണ് ഇരുവരും സൗഹൃദം തുടങ്ങുന്നത്. പിന്നീട് അവളുടെ രാവുകളില്‍ നായികയായി. ശാന്തി സീമയായി. സിനിമ ഹിറ്റായി... ഇരുവരും തമ്മിലുള്ള ബന്ധം പ്രണയമായി ... 1980ല്‍ ജീവിതയാത്ര തുടങ്ങി.
https://www.facebook.com/Malayalivartha


























