Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

തോമസ് ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങള്‍; കളക്ടറുടെ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടും

24 OCTOBER 2017 02:45 PM IST
മലയാളി വാര്‍ത്ത

കായല്‍ കയ്യേറ്റ വിവാദത്തില്‍ പെട്ട മന്ത്രി തോമസ് ചാണ്ടിക്കെതിരെ കുരുക്കുമുറുകുന്നു. തോമസ് ചാണ്ടിക്കെതിരെ നിയമപരമായ നടപടിയെടുക്കണമെന്ന് റവന്യു വകുപ്പ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തോമസ് ചാണ്ടിക്ക് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമ നോട്ടീസ് നല്‍കി. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചതിനാണ് നോട്ടീസ്. ഗുരുതരമായ പരാമര്‍ശങ്ങളാണ് കളക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്. ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനം ക്രിമിനല്‍ കുറ്റമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വിശദമായ നിയമോപദേശ തേടാന്‍ റവന്യു വകുപ്പ് തീരുമാനിച്ചു.

നികത്തിയ സ്ഥലങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കണമെന്നും ഇതിന് ഒത്താശ ചെയ്ത റവന്യു, ജലവിഭവ, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ശനിയാഴ്ച വൈകിട്ടാണ് കലക്ടര്‍, റവന്യു വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന് അന്തിമറിപ്പോര്‍ട്ട് എത്തിച്ചത്. ലേക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മാണം, റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണം, മാര്‍ത്താണ്ഡം കായല്‍ നികത്തല്‍, കായല്‍ ബോയ കെട്ടി തിരിക്കല്‍ എന്നിവ സംബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണു നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. അടുത്ത മാസം അവധിയില്‍ പ്രവേശിച്ച് കാര്യങ്ങള്‍ തണുപ്പിക്കാമെന്ന ചാണ്ടിയുടെ നീക്കത്തെ വെട്ടിലാക്കുന്നതാണ് കളക്ടറുടെ റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍....

മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി, മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ പുറമ്പോക്കു കയ്യേറി നിലം നികത്തി. ഇവിടെ അഞ്ച് സെന്റ് വീതമുള്ള 64 പ്ലോട്ടുകള്‍ മണ്ണിട്ടു നികത്തിയപ്പോള്‍ ഇടയിലുള്ള ഒന്നര മീറ്റര്‍ സര്‍ക്കാര്‍ റോഡും നികത്തി. വെള്ളക്കെട്ടു മാറുന്നതോടെ ഭൂമി അളന്നുതിരിച്ച് മണ്ണു നീക്കം ചെയ്യും.

ലേക്ക് പാലസിനു സൗകര്യപ്പെടുന്ന വലിയകുളംസീറോ ജെട്ടി റോഡ് നിര്‍മാണത്തില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ചു. ആലപ്പുഴ നഗരസഭ ഏറ്റെടുത്ത റോഡ് എംപി, സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണു നിര്‍മിച്ചതെങ്കിലും സംസ്ഥാന തണ്ണീര്‍ത്തട നിരീക്ഷണ സമിതിയുടെ അനുമതി കൂടാതെയാണു നികത്തിയത്. പൊതു റോഡാണെങ്കിലും നിയമം ലംഘിച്ചതില്‍ റവന്യു ഉദ്യോഗസ്ഥര്‍ക്കു വീഴ്ചയുണ്ട്.
ലേക്ക് പാലസ് റിസോര്‍ട്ട് പാര്‍ക്കിങ് ഗ്രൗണ്ടായി ഉപയോഗിക്കുന്ന കരുവേലി പാടശേഖരത്തിന്റെ പുറംബണ്ട് നിര്‍മാണത്തിലും നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ച് നികത്തല്‍ നടന്നു. അധികൃതര്‍ നിര്‍ദേശിച്ചതിലും വിസ്തൃതിയില്‍ പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിക്കുകയും നെല്‍വയല്‍ നികത്തുകയും ചെയ്തു. ഇവ കണ്ടെത്താന്‍ കേരള സ്‌റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്ററിന്റെ സഹായം തേടണം. മന്ത്രിയുടെ സഹോദരി ലീലാമ്മ ഈശോയുടെ പേരിലാണ് ഈ സ്ഥലം. ഇവര്‍ക്കെതിരെ നടപടി എടുത്ത്, നിലം പൂര്‍വസ്ഥിതിയിലാക്കണം. ബണ്ട് നിര്‍മാണത്തിനായി നീര്‍ച്ചാലിന്റെ ഗതി മാറ്റുകയും ചെയ്തു.

റോഡ് നിര്‍മാണത്തിന്റെയും ബണ്ട് നിര്‍മാണത്തിന്റെയും ഭാഗമായി മൂന്നിടത്തു നിലം നികത്തി. സാധനങ്ങള്‍ എത്തിക്കുന്ന ലോറി തിരിക്കാന്‍ സ്ഥലത്തിനെന്ന പേരിലാണു നിലം നികത്തിയതെന്നു വിശദീകരണം. റോഡ് നിര്‍മാണം കഴിഞ്ഞാല്‍ പൂര്‍വസ്ഥിതിയിലാക്കണമെന്നു മുന്‍ കലക്ടര്‍ എന്‍.പത്മകുമാര്‍ നല്‍കിയ നിര്‍ദേശം ഇതുവരെ പാലിക്കാത്തതു തെറ്റ്.

ലേക്ക് പാലസിന്റെ മുന്നില്‍ കായല്‍ കയ്യേറി ബോയ സ്ഥാപിച്ചതു തെറ്റ്. ജലവിഭവ വകുപ്പിന്റെ എന്‍ഒസിയുടെ അടിസ്ഥാനത്തില്‍ ആര്‍ഡിഒ ഉത്തരവു നല്‍കിയത് അന്വേഷിക്കണം. ദേശീയ ജലപാതയുടെ ഭാഗമായതിനാല്‍ ജല അതോറിറ്റിയുടെ അഭിപ്രായം തേടിയശേഷം നീക്കം ചെയ്യണം.

ലേക്ക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട കയ്യേറ്റവും മറ്റും അന്വേഷിക്കാന്‍ നിര്‍ദേശിച്ചകൂട്ടത്തില്‍ ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടോയെന്നും പരിശോധിക്കാന്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചിരുന്നു. റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്താണ് ഗൗരവമായ വീഴ്ച ഉണ്ടായത്. ഇവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യാനാണ് സാധ്യത. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നത് മന്ത്രി തോമസ് ചാണ്ടിയുടെ നിലപാട് കൂടുതല്‍ ദുര്‍ബലമാക്കും. മന്ത്രി ഡയറക്ടറായ കമ്പനി തണ്ണീര്‍ത്തടനിയമവും ഭൂസംരക്ഷണ നിയമവും ലംഘിച്ചെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (13 minutes ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (25 minutes ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (3 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (4 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (4 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (4 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (5 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (5 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (5 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (5 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

Malayali Vartha Recommends