ഗതാഗത മന്ത്രിക്കെതിരെ റവന്യൂ മന്ത്രി നടപടി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് തോമസ് ചാണ്ടിയുടെ സമ്പത്തിനെ ഭയന്നിട്ടാണെന്ന് എം.എം.ഹസന്‍

മാര്‍ത്താണ്ഡം കായല്‍ കൈയ്യേറിയിട്ടുണ്ടെന്ന ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരേ കര്‍ശന നടപടി വേണമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി മൗനം ഭജിക്കുന്നത് അഴിമതിക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍ ആരോപിച്ചു. ഴിമതി നടത്തുന്നതും അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതും ഒരുപോലെ കുറ്റകരമാണ്. മന്ത്രി എ.കെ. ശശീന്ദ്രനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ഉടനടി രാജിവയ്ക്കാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. ശശീന്ദ്രന്റെ പിന്‍ഗാമിയായി വന്ന മന്ത്രി തോമസ് ചാണ്ടിയ്‌ക്കെതിരേയുള്ള ആരോപണത്തിന്‍മേല്‍ റവന്യൂ വകുപ്പ് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി അഴിമതിക്കാരനായ മന്ത്രിയെ സംരക്ഷിക്കുന്നത് തോമസ് ചാണ്ടിയുടെ സമ്പത്തിനെ ഭയപ്പെടുന്നതു കൊണ്ടാണോ എന്നും ഹസന്‍ സംശയം പ്രകടിപ്പിച്ചു.
ഭൂസംരക്ഷണ നിയമനത്തിന്റെ ലംഘനം നടത്തിയ മന്ത്രിയുടെ നടപടി ക്രിമിനല്‍ കുറ്റമാണ്. ക്രിമിനല്‍ കുറ്റകൃത്യത്തിന് നേതൃത്വം നല്‍കിയ വ്യക്തി മന്ത്രിയായി തുടരുന്നത് ഭൂഷണമല്ല. റവന്യൂവകുപ്പ് നടപടി ആവശ്യപ്പെട്ട പച്ഛാത്തലത്തില്‍ തോമസ്ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രികാണിക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha























