വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതികളായ അധ്യപികമാരെ പുറത്താക്കി

കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ രണ്ട് അധ്യപികമാരെ പുറത്താക്കി. അധ്യാപിക അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ രണ്ട് അധ്യാപികമാര്‍ക്കെതിരെ കേസ് എടുത്തിരുന്നു. കുറ്റാരോപിതരായ സിന്ധു, ക്രസന്‍റ എന്നീ രണ്ട് അധ്യാപികമാര്‍ ഒളിവിലാണ്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇവര്‍ക്കെതിരെ കേസ് എടുത്തത്.
സഹപാഠിയുമായി പെണ്‍കുട്ടി വാക്കുതര്‍ക്കമുണ്ടാക്കിയതിനെത്തുടർന്ന് വിദ്യാര്‍ത്ഥിനിയെ അധ്യാപിക സ്റ്റാഫ് റൂമിലേക്ക് വിളിച്ച് വരുത്തി ശകാരിച്ചിരുന്നു. ഇതില്‍ മനം നൊന്ത പെണ്‍കുട്ടി എല്‍പി ബ്ലോക്കിന് മുകളില്‍ കയറി താഴേക്ക് ചാടിയെന്നാണ് പൊലീസ് വിശദീകരണം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നായിരുന്നു മൊഴി.
സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലേക്ക് വിദ്യാർഥി, യുവജന സംഘടനകൾ ഇന്നലെ നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു.
https://www.facebook.com/Malayalivartha























