വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മിഷന്‍, രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു, 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നു വീണു പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മിഷന്‍.
ആലാട്ടുകാവ് കെ.പി. ഹൗസില്‍ പ്രസന്നകുമാറിന്റെ മകള്‍ ഗൗരി നേഹ (15) ആണു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞദിവസം മരിച്ചത്. കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.
രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മിഷണര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍, ശിശു സംരക്ഷണ ഓഫീസര്‍മാര്‍ എന്നിവരോടു കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
അധ്യാപകര്‍ ശകാരിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ച സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലേക്ക് വിദ്യാര്‍ഥി, യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.
എസ്എഫ്‌ഐ, കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായിരിക്കുന്നത്. മാര്‍ച്ചില്‍ പോലീസിനു നേരെ കല്ലേറുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. സ്‌കൂളിലെ മൂന്നാം നിലയില്‍നിന്ന് ചാടിയ പത്താംക്ലാസ് വിദ്യാര്‍ഥിനി ഗൗരിമേഘ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്.
പെണ്‍കുട്ടിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്‌കൂളിലെ രണ്ട് അധ്യാപികമാര്‍ക്കെതിരേ ആത്മഹത്യാപ്രേരണ കുറ്റത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഇവര്‍ രണ്ടുപേരും ഒളിവിലാണ്
https://www.facebook.com/Malayalivartha























