Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

മലയാള സൂപ്പര്‍ താരങ്ങളെ വാര്‍ത്തെടുത്ത ഐവി ശശിയെ മമ്മൂട്ടിയും മോഹന്‍ലാലും കരയിപ്പിച്ചുവെന്ന് സുഹൃത്തുക്കള്‍

25 OCTOBER 2017 09:27 AM IST
മലയാളി വാര്‍ത്ത

മലയാളം കണ്ട എക്കാലത്തെയും മികച്ച സംവിധാന പ്രതിഭകളില്‍ ഒരാളായ ഐവി ശശിയുടെ വേര്‍പാടില്‍ വേദനിക്കുകയാണ് പ്രിയ സുഹൃത്തുക്കള്‍. ആ വേദനയില്‍ ശശിയേട്ടന്‍ വളര്‍ത്തി വലുതാക്കിയവര്‍ തിരിച്ച് കുത്തിയത് അവര്‍ ഓര്‍മ്മിക്കുകയാണ്. ഈ അവഗണനയെക്കുറിച്ച് അടുത്ത സുഹൃത്തുക്കളോട് അദ്ദേഹം മനസ് തുറന്നിട്ടുണ്ട്. 

എഴുപതുകളിലും എണ്‍പതുകളിലുമായി ഒരേസമയം രണ്ടുമൂന്നും സിനിമകള്‍വരെ ഷൂട്ടുചെയ്യത്തക്ക തിരക്കുള്ള ആളായിരുന്നു ഈ കോഴിക്കോട്ടുകാരന്‍. എം ടിയും, പത്മരാജനും, ലോഹിതദാസും ടി.ദാമോദരനും രഞ്ജിത്തും അടക്കമുള്ള മുന്‍നിര എഴുത്തുകാരെവെച്ച് ഹിറ്റുകളുടെ പരമ്പരയാണ് അദ്ദേഹം ഒരുക്കിയത്.

എന്നാല്‍ പിന്നീട് നല്ല തിരക്കഥകള്‍ ഇല്ലാതായതോടെ എ.വി ശശിയുടെ തിരിച്ചടിയും തുടങ്ങി. കൃത്യമായി പറഞ്ഞാല്‍ 1993ല്‍ രഞ്ജിത്തിന്റെ തിരക്കഥയില്‍ ഇറങ്ങിയ ദേവാസുരമായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ സൂപ്പര്‍ ഹിറ്റ്. പിന്നീട് 1997ല്‍ മോഹന്‍ലാലിനെ നായകനാക്കിയുള്ള വര്‍ണ്ണപകിട്ട് അദ്ദേഹത്തിന്റെ അവസാനമായി സാമ്പത്തിക വിജയം നേടിയ ചിത്രവുമായി. 2000ത്തില്‍ ഇറങ്ങിയ മോഹന്‍ലാല്‍ നായനായ ശ്രദ്ധ വലിയ പരാജയമായതോടെ താരങ്ങള്‍ അദ്ദേഹത്തെ അവഗണിക്കാനും തുടങ്ങി.

തുടര്‍ന്നുണ്ടായ രണ്ട് പരാജയ ചിത്രങ്ങള്‍ക്ക്‌ശേഷം 2006ല്‍ എടുത്ത ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന ചിത്രം തീര്‍ത്തും കൈപ്പേറിയ അനുഭവമാണ് അദേഹത്തിന് സമ്മാനിച്ചത്. മലയാള സിനിമ ഈ രീതിയില്‍ താരാധിപത്യത്തിലേക്ക് വീണാല്‍ പിന്നെ സംവിധായകന് എന്തുപ്രസക്തിയെന്ന് , ആ പടത്തിന്റെ അനുഭവങ്ങള്‍ പറഞ്ഞുകൊണ്ട് ശശി സുഹൃത്തുക്കളോട് വ്യക്തമാക്കിയിരുന്നു. കാസ്റ്റിങ്ങ് തൊട്ട് തിരക്കഥയും ഡയലോഗുകളുംവരെ മമ്മൂട്ടിയെന്ന സൂപ്പര്‍താരം തീരുമാനിക്കുന്ന അവസ്ഥ കണ്ട് ഐ.വി ശശിയും അമ്പരന്നുപോയി.

പണ്ടൊക്കെ ഞങ്ങള്‍ ഒന്നിച്ച് ജോലിചെയ്ത് നടനെന്നോ, ടെക്‌നീഷ്യനെന്നോ ഭേദമില്ലാതെ ഒന്നിച്ച് കഴിയുകയായിരുന്നു പതിവ്. ആ കൂട്ടായ്മ എപ്പോഴോ നഷ്ടമായി. കാരവാന്‍ സംസ്‌ക്കാരം ഇവിടെയും വരുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന ചിത്രം എടുത്തതോടെയാണ് മലയാളത്തില്‍ സംവിധകയകന്റെ റോള്‍ കുറഞ്ഞുവരികയാണെന്ന് മനസ്സിലായത്

എന്നാല്‍ ഈ ചിത്രത്തിന്റെ നിര്‍മ്മാതാവായ ലിബര്‍ട്ടി ബഷീര്‍ അടക്കമുള്ളവര്‍ക്ക് പറയാനുള്ളത് കുറേക്കൂടി ഞെട്ടിക്കുന്ന കഥകള്‍ ആയിരുന്നു. ഈ ചിത്രത്തിന്റെ സെറ്റില്‍ പലപ്പോഴും ഒറ്റക്കിരുന്ന കരയുന്ന ഐ.വി ശശിയെ താന്‍ കണ്ടിട്ടുണ്ടെന്നാണ് ലിബര്‍ട്ടി ബഷീര്‍ അന്ന് ഒരു സിനിമാ മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചത്. സൂപ്പര്‍സ്റ്റാര്‍ രജീനീകാന്ത്‌പോലും ശശിസാര്‍ എന്ന് വിളിക്കുന്ന സംവിധായകനാണ് ഈ അവസ്ഥ വന്നതെന്ന് ഓര്‍ക്കണം. ചിത്രത്തിലുള്ള മമ്മൂട്ടിയുടെ കൈകടത്തലുകള്‍ അദ്ദേഹത്തിന് താങ്ങാനായില്ല.

എല്ലാകാര്യവും മമ്മൂട്ടി തീരുമാനിക്കുന്നത് കടുത്ത മാനസിക പീഡനമാണ് ഐ.വി ശശിക്ക് ഉണ്ടാക്കിയത്.ശശിയുടെ ഹിറ്റ്‌മേക്കര്‍ ടി.ദാമോദരന്‍ എഴുതിയ തിരക്കഥയുടെ പുറത്ത് എസ്.എന്‍ സ്വാമിയെക്കൂടി സഹഎഴുത്തുകാരനായി കൊണ്ടുവന്നത് മമ്മൂട്ടിയാണ്. അതിന്റെ ഫലമോ,ദാമോദരന്മാഷുടെ തീപ്പൊരി ഡയലോഗുകള്‍ തുമ്പില്ലാതെ മാറിയെന്ന് ലിബര്‍ട്ടി ബഷീര്‍ തുറന്നടിച്ചിരുന്നു. ബല്‍റാം വേഴ്‌സസ് താരാദാസ് വലിയ ഫ്‌ളോപ്പായി മാറിയതോടെ കുറ്റം ഐ.വി ശശിയുടെ തലയിലുമായി.

തുടര്‍ന്ന് അദ്ദേഹം സ്വന്തം കൈയില്‍നിന്ന് പണം മുടക്കി 2009ല്‍ ഇറക്കിയ വെള്ളത്തൂവല്‍ എന്ന ചിത്രവും പരാജയമായി. അദ്ദേഹത്തിന്റെ അവസാന ചിത്രവും ഇതുതന്നെയാണ്. പല പരാജയ ചിത്രങ്ങളുടെയും നിര്‍മ്മാതാവും ശശിതന്നെയായിരുന്നതിനാല്‍ അവസാനകാലത്ത് അദ്ദേഹത്തിന് സാമ്പത്തിക പ്രതിസന്ധിയും ഉണ്ടായിരുന്നു. എന്നാല്‍ സിനിമ ഉയര്‍ച്ച താഴ്ചകളുടെ മേഖലയാണെന്ന് പറയുകയല്ലാതെ തന്റെ വിഷമങ്ങള്‍ അദ്ദേഹം ആരെയും അറിയിച്ചില്ല.

മോഹന്‍ലാലുമായും നല്ല സൗഹൃദം സൂക്ഷിച്ചിരുന്ന ഐ.വി ശശി , പുതിയ പടത്തിന് ലാലിന്റെ ഡേറ്റിനായിഏറെക്കാലം കാത്തിരുന്നിരുന്നു. മൂന്നുവര്‍ഷത്തോളം ലാല്‍ ഇങ്ങനെ അദ്ദേഹത്തെ വട്ടംകറക്കി. ഒടുവില്‍ ശശിതന്നെ ആ പ്രൊജക്റ്റ് ഒഴിവാക്കുകയായിരുന്നു. അപ്പോഴും നല്ലൊരു സ്‌ക്രിപ്റ്റ് വന്നാല്‍ ഏത് നിമിഷവും തന്റെ സഹകരണം ഉണ്ടാവുമെന്ന് ലാല്‍ അദ്ദേഹത്തിന് ഉറപ്പ് നല്‍കിയിരുന്നു. എങ്കിലും കൃത്യമായി ഡേറ്റ് നല്‍കാത്തത് ഐവി ശശിയുടെ പതനത്തിന്റെ ആക്കം കൂട്ടി...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (12 minutes ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (24 minutes ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (3 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (4 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (4 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (4 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (5 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (5 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (5 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (5 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

Malayali Vartha Recommends