Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

പോലീസ് പരിശോധനയില്‍ മദ്യപിച്ചു സ്‌കൂള്‍ വാഹനമോടിച്ച 92 ഡ്രൈവര്‍മാര്‍ പിടിയില്‍

25 OCTOBER 2017 11:18 AM IST
മലയാളി വാര്‍ത്ത

പൊന്നോമനകളെ അതിരാവിലെ മുത്തം നല്‍കി സ്‌നേഹത്തോടെ സ്‌കൂള്‍ ബസിന്റെ പടി കയറ്റി വിടുമ്പോള്‍
വീട്ടുകാരറിയുന്നില്ല തങ്ങളുടെ മക്കളുടെ ജീവന്‍ ബസ് ഡ്രൈവര്‍മാരുടെ കയ്യിലെന്ന്. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തായത്. ഇതോടെ ഒരുകാര്യം വ്യക്തമാവുകയാണ് ബസ്സുകള്‍ കൈകാര്യം ചെയ്യുന്നത് മദ്യപാനികളും ആഭാസന്മാരുമൊക്കയാണ്. കൂടാതെ സ്‌കൂള്‍ സ്‌പെഷ്യല്‍ ഓപ്പറേറ്റര്‍മാരാകട്ടെ പലരും ഗുണ്ടകളുമാണ്.

കഴിഞ്ഞദിവസം സ്‌കൂള്‍ വാഹനങ്ങളില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മദ്യപിച്ച് വാഹനം ഓടിച്ച 92 ഡ്രൈവര്‍മാര്‍ പിടിയിലായി. 'ഓപറേഷന്‍ ലിറ്റില്‍ സ്റ്റാര്‍' എന്ന പേരില്‍ കൊച്ചി റേഞ്ചിന് കീഴിലെ ജില്ലകളില്‍ ചൊവ്വാഴ്ച രാവിലെ ആറരമുതല്‍ ഒമ്പതര വരെയായിരുന്നു മിന്നല്‍ പരിശോധന നടത്തിയത്.

സ്‌കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കയറ്റുന്നതിന് പരിമിതികളുണ്ടെങ്കിലും മിക്കവാറും വാഹനങ്ങളില്‍ അതില്‍ കൂടുതല്‍ കുട്ടികളെ കൊണ്ടുപോകാറാണ് പതിവ്. ഇതിനൊരു പരിഹാരമെന്നോണമാണ് മിന്നല്‍ പരിശോധന നടത്തിയത്. അങ്ങനെ നടത്തിയ പരിശോധനയില്‍ അനുവദനീയമായതിലും കൂടുതല്‍ കുട്ടികളെ കയറ്റിയ 179 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. സ്‌കൂള്‍ ബസുകള്‍ക്കുപുറമെ, സ്‌കൂളുകള്‍ക്കുവേണ്ടി ഓടുന്ന സ്വകാര്യ വാഹനങ്ങളും പരിശോധിക്കാനായിരുന്നു കൊച്ചി റേഞ്ച് ഐ.ജി പി. വിജയന്റെ നിര്‍ദേശം. കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന കൊച്ചി റേഞ്ചില്‍ 6,708 വാഹനങ്ങളാണ് പരിശോധിച്ചത്.

ഇതില്‍ 92 വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ മദ്യപിച്ചിരുന്നു. ഇവര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വകുപ്പുകളും ചേര്‍ത്ത് കേസെടുക്കും. ഇവരുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് പുറമെ 10 വര്‍ഷം സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്നതില്‍നിന്ന് വിലക്കാന്‍ ശിപാര്‍ശ ചെയ്യുമെന്നും ഐ.ജി പറഞ്ഞു. സ്‌കൂളുകളുടെ ഉടമസ്ഥതയിലുള്ള വാഹനമാണെങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കുന്ന കാര്യം പരിഗണനയിലാണ്.
നിലവാരമില്ലാത്ത ടയറുമായി സഞ്ചരിച്ച 58 വാഹനങ്ങളും ബോഡി ഫിറ്റ്‌നസ് ഇല്ലാത്ത 26 വാഹനങ്ങളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അപകടസാധ്യതയുള്ള മറ്റ് 515 കുറ്റകൃത്യങ്ങളും കണ്ടെത്തി.

പരിശോധനക്ക് ആലപ്പുഴ ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രന്‍, ഇടുക്കി ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍, കോട്ടയം ജില്ല പൊലീസ് മേധാവി മുഹമ്മദ് റഫീഖ്, എറണാകുളം റൂറല്‍ ജില്ല പൊലീസ് മേധാവി എ.വി. ജോര്‍ജ്, കൊച്ചി സിറ്റി പൊലീസ് മേധാവി എം.പി. ദിനേശ്, ഡെപ്യൂട്ടി കമീഷണര്‍ ഓഫ് പൊലീസ് ലോ ആന്‍ഡ് ട്രാഫിക് ആര്‍. കറുപ്പസ്വാമി, എ.സി.പി കാര്‍ത്തികേയന്‍ ഗോകുലചന്ദ്ര എന്നിവര്‍ നേതൃത്വം നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (12 minutes ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (24 minutes ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (3 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (4 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (4 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (4 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (5 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (5 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (5 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (5 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

Malayali Vartha Recommends