Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

മന്ത്രി തോമസ് ചാണ്ടിയുടെ രാജി നീട്ടാന്‍ മുഖ്യമന്ത്രി നിയമോപദേശം തേടി; എന്‍.സി.പി, എന്‍.ഡി.എയില്‍ പോകുമോ എന്ന് ഭയം

25 OCTOBER 2017 02:05 PM IST
മലയാളി വാര്‍ത്ത

മന്ത്രി തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയയെന്ന ആലപ്പുഴ ജില്ലാ കളക്‌റുടെ റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. റിപ്പോര്‍ട്ടിന്‍മേലുള്ള നടപടി വൈകിപ്പിക്കുന്നതിനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നെന്ന ആരോപണം ശരിവയ്ക്കുന്നു. എല്‍.ഡി.എഫിന്റെ ജനജാഗ്രത യാത്ര നടക്കുന്നതിനിടയ്ക്ക് മന്ത്രിക്കെതിരെ നടപടിയെടുത്താല്‍ അത് സര്‍ക്കാരിനും മുന്നണിക്കും ക്ഷീണമാകും. സോളാര്‍ പുനരന്വേഷണത്തില്‍ യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ സര്‍ക്കാരിനെതിരെ തിരിച്ചടിക്കാന്‍ വഴിയൊരുക്കണ്ട എന്ന രീഷ്ട്രീയ തീരുമാനമാണ് എല്‍.ഡി.എഫ് എടുത്തിട്ടുള്ളത്. കളക്ടറുടെ റിപ്പോര്‍ട്ടിന്‍മേല്‍ നിയമോപദേശം തേടണമെന്ന് റവന്യൂ സെക്രട്ടറി പി.എച്ച് കുര്യന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാലത് രാഷട്രീയ തീരുമാനത്തിന്റെ ഭാഗമാണെന്ന് വ്യക്തമാണ്. 

അതേസമയം മന്ത്രിസഭയില്‍ നിന്ന് മൂന്നാമതൊരാള്‍ കൂടി രാജിവച്ചാല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് അത് വലിയ ക്ഷീണമാകുമെന്ന വിലയിരുത്തലുമുണ്ട്. ഇ.പി ജയരാജനെ രാജിവയിപ്പിക്കേണ്ട സാഹചര്യം ഇല്ലാതിരുന്നിട്ടും അത് സംഭവിച്ചു. പിന്നീട് എ.കെ ശശീന്ദ്രന്‍ പെണ്‍കെണിയില്‍ പെട്ട് സ്വയം രാജിവെച്ചു. ജയരാജന്‍ തെറ്റുകാരനല്ലെന്ന് വിജിലന്‍സ് കണ്ടെത്തുകയും ഹൈക്കോടതി അത് ശരിവയ്ക്കുകയും ചെയ്തു. ശശീന്ദ്രനെ കുടുക്കിയതാണെന്ന് പിന്നീട് വ്യക്തമായി. അതിനാല്‍ രണ്ട് രാജികളും പലതരം തന്ത്രങ്ങളുടെ ഭാഗമായിരുന്നു. എന്നാല്‍ തോമസ് ചാണ്ടിക്കെതിരെ വ്യക്തമായ തെളിവുകളുണ്ട്. പക്ഷെ, അദ്ദേഹത്തെ നിലനിര്‍ത്തേണ്ടത് സി.പി.എമ്മിന്റെയും മുന്നണിയുടെയും ആവശ്യമാണ്. 

തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയാല്‍ രണ്ട് എം.എല്‍.എമാരുള്ള എന്‍.സി.പിക്ക് മന്ത്രിമാരില്ലാത്ത സാഹചര്യമുണ്ടാകും. എ.കെ ശസീന്ദ്രനെ വീണ്ടും മന്ത്രിസഭയിലെടുത്താല്‍ അതും വലിയ വിമര്‍ശനമാകും. മാത്രമല്ല എന്‍.സി.പി ദേശീയ നേതൃത്വം എന്‍.ഡി.എയുമായി അടുക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അങ്ങനെയുണ്ടായാല്‍ അത് എല്‍.ഡി.എഫിനും സര്‍ക്കാരിനും ക്ഷീണമാകും. സി.പി.എമ്മിന്റെ രാഷ്ട്രീയ അതിക്രമങ്ങള്‍ക്കും വികസന മുരടിപ്പിനുമെതിരെ സമരങ്ങളും യാത്രകളും നടത്തുന്ന ബി.ജെ.പിക്ക് വലിയ നേട്ടവുമാകും.

ഇതെല്ലാം കണക്കിലെടുത്ത് രാജി നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയുന്നു. കളക്ടര്‍ തന്റെ ഭാഗം കേട്ടില്ലെന്നാണ് തോമസ് ചാണ്ടിയുടെ വാദം. കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായാല്‍ അത് വലിയ രാഷ്ട്രീയ വിജയമായിരിക്കും. ഇതെല്ലാം കണക്കിലെടുത്താണ് നടപടി വൈകിപ്പിക്കാന്‍ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. മന്ത്രിസഭാ യോഗത്തിന് മുമ്പ് മുഖ്യമന്ത്രിയുമായി തോമസ് ചാണ്ടി കൂടിക്കാഴ്ച നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (12 minutes ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (24 minutes ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (3 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (4 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (4 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (4 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (5 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (5 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (5 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (5 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

Malayali Vartha Recommends