സര്‍ക്കാര്‍ പ്രതിസന്ധിയിലേക്ക്; ആലപ്പുഴ കളക്ടര്‍ തോമസ്ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

മന്ത്രി തോമസ് ചാണ്ടിക്കെതിരായ നടപടി വൈകിപ്പിക്കാന്‍ നിയമോപദേശം തേടാന്‍ തീരുമാനിച്ച സര്‍ക്കാരിന് തിരിച്ചടി. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍്ട്ടില്‍ വ്യക്തമാക്കുന്നു. കമ്പനി അധികൃതര്‍ കായല്‍ മണ്ണിട്ട്മൂടി. 64 പേരുടെ അഞ്ച് സെന്റ് വീതമുള്ള പട്ടയഭൂമി കമ്പനി വാങ്ങിക്കൂട്ടി. ഇതില്‍ 11 എണ്ണം പരിശോധിച്ചു. 53 എണ്ണം പരിശോധിക്കാനുണ്ട്. ഇതുമായി ബന്ധപ്പെട്ട ചില ഫയലുകള്‍ കാണാതായിട്ടുണ്ട്. അതിനാല്‍ പരിശോധന അപൂര്‍ണമാണ്. ഭൂമി അളക്കാന്‍ സര്‍വേ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മുഴുവന്‍ രേഖകളും പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2011ല്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും നടപടി എടുത്തോ എന്ന് വ്യക്തമല്ല. ഡാറ്റാ ബാങ്കില്‍ ഇല്ലാത്ത ഭൂമിയാണ് നികത്തിയത്. കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്ന മന്ത്രി തോമസ് ചാണ്ടിക്കിത് വലിയ തിരിച്ചടിയായിരിക്കുകയാണ്. പ്രതിപക്ഷം ഈ റിപ്പോര്‍ട്ട് ആയുധമാക്കുമെന്ന് ഉറപ്പാണ്.
https://www.facebook.com/Malayalivartha























