മകളെ പീഡിപ്പിച്ചതായി പരാതി നല്‍കി പണം തട്ടാന്‍ ശ്രമം; ഒടുവിൽ ദമ്പതികൾക്കും ഇടനിലക്കാരനും സംഭവിച്ചത് ഇങ്ങനെ...

മകളെ പീഡിപ്പിച്ചതായി വ്യാജപരാതി നല്‍കി പണം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയിലായി. നെയ്യാറ്റിന്‍കര മൂന്ന്കല്ലിന്‍മൂട് സ്വദേശിയും ഇപ്പോള്‍ കഞ്ചിയൂര്‍കോണത്ത് ഹൃദ്യാ ഹൗസില്‍ വാടകയ്ക്ക് താമസിക്കുന്ന പുഷ്‌കരന്‍ നായര്‍(72), ഒപ്പം താമസിക്കുന്ന വെടിവെച്ചാന്‍കോവില്‍ പ്ലാങ്കാല വീട്ടില്‍ ശശികല (42), ഇടനിലക്കാരന്‍ തൂങ്ങാംപാറ മഹാത്മ നഗറില്‍ ആരാമത്തില്‍ രാമചന്ദ്രന്‍ നായര്‍ (53) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടുടമയില്‍ നിന്നും 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സിറ്റി ഷാഡോ സംഘം ഇവരെ വലയിലാക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കാട്ടാക്കടയില്‍ വാടകയ്ക്ക് താമസിക്കുന്നതിനിടെ വീട്ടുടമ ഉപേന്ദ്രനുമായി വീടൊഴിയുന്നതുമായി ബന്ധപ്പെട്ടു ചില തര്‍ക്കങ്ങള്‍ നടന്നിരുന്നു. ഉപേന്ദ്രന്റെ മരുമകനും സിവില്‍ സപ്ലൈസ് ജീവനക്കാരനുമായ യുവാവ് തങ്ങളുടെ മകളെ പീഡിപ്പിച്ചതായി കാട്ടി പുഷ്‌കരനും ശശികലയും കാട്ടാക്കട പൊലീസില്‍ പരാതി നല്‍കി.
ഇതേ തുടര്‍ന്ന് സിവില്‍ സപ്ലൈസ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ ഇടനിലക്കാരന്‍ ഉപേന്ദ്രനുമായി സംസാരിക്കുകയും കേസ് പിന്‍വലിക്കാമെന്നും 10 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഉപേന്ദ്രന്‍ സമ്മതിച്ചു. 10 ലക്ഷം രൂപയുടെ ചെക്ക് ഉറപ്പിനായി നല്‍കി. പിന്നീട് പണം വാങ്ങാനായി എത്തിയപ്പോള്‍ ഷാഡോ പൊലീസ് പിടിക്കൂടുകയായിരുന്നു.
ആറുലക്ഷം രൂപയും നാലുലക്ഷം രൂപയുടെ ചെക്കും സംഘം കണ്ടെടുത്തു. പണം നല്‍കാമെന്ന് പറഞ്ഞ് ഇവരെ ഉപേന്ദ്രന്റെ മറ്റൊരു ഒഴിഞ്ഞ വീട്ടില്‍ എത്തിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത് . തങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ദമ്പതികളുടെ നീക്കത്തെ കുറിച്ച് സിവില്‍ സപ്ലൈസ് ജീവനക്കാരന്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ.ജി മനോജ് അബ്രഹാമിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണം നടന്നിരുന്നത്. സമാനമായ തട്ടിപ്പു നേരത്തെയും ഇവര്‍ നടത്തിയതായി സൂചനയുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha























