ഉച്ചഭക്ഷണം കഴിക്കാൻ അവൾ കൂട്ടുകാരോടൊപ്പം ഇരുന്നതായിരുന്നു; അന്നത്തിന്റെ മുൻപിൽ നിന്ന് എന്റെ മകളെ വിളിച്ചുകൊണ്ട്പോയത്...; വാക്കുകൾ മുഴുമിപ്പിക്കാനാകതെ വിങ്ങലോടെ ആ പിതാവ്

കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ അധ്യാപികമാരായ സിന്ധുവും ക്രസന്റും ശത്രുവിനോടെന്നപോലെയാണ് ഗൗരിയോട് പെരുമാറിയിരുന്നതെന്നും പ്രസന്നകുമാർ പറഞ്ഞു. ഗൗരി നേഘയ്ക്കുണ്ടായ ദുരന്തത്തിനുശേഷമാണ് ചില അധ്യാപകർ നടത്തുന്ന പീഡനങ്ങൾ പുറത്തറിയുന്നത്. പെൺകുട്ടികളെ ആൺ കുട്ടികളുടെ കൂടെ ഇരുത്തുക, സ്കൂളിനുചുറ്റും ഓടിക്കുക, കൈ ഉയർത്തി മണിക്കൂറുകളോളം നിർത്തുക എന്നിവയാണ് സാധാരണ ശിക്ഷകൾ.
ഉച്ചഭക്ഷണം കഴിക്കാൻ അവൾ കൂട്ടുകാരോടൊപ്പം ഇരുന്നതായിരുന്നു. ഭക്ഷണപ്പാത്രം തുറന്നുവെച്ച സമയത്താണ് ടീച്ചർമാർ അവളെ വിളിച്ചുകൊണ്ടുപോയത്. കൂടെ ഭക്ഷണത്തിനിരുന്ന കൂട്ടുകാർ എന്റെ മോളെ പിന്നെക്കണ്ടത്... ആ അച്ഛന് വാക്കുകൾ മുഴുമിപ്പിക്കാനായില്ല.
സാന്ത്വനിപ്പിക്കാൻ രാഷ്ട്രീയനേതാക്കളും സുഹൃത്തുക്കളും നാട്ടുകാരും എത്തുന്നുണ്ടെങ്കിലും ഗൗരി നേഘയുടെ അച്ഛൻ പ്രസന്നകുമാറിനും അമ്മ ഷാലിക്കും സഹോദരി മീരാകല്യാണിനും മറക്കാനാവുന്നതല്ല പ്രിയപ്പെട്ടവളുടെ നഷ്ടം.
സ്കൂൾ കെട്ടിടത്തിൽ നിന്നുചാടി ഗുരുതരമായി പരിക്കേറ്റ ഗൗരിയെ ബെൻ സിഗർ കൊണ്ടുപോയത്. അവിടെനിന്ന് മതിയായ ചികിത്സ മകൾക്ക് കിട്ടിയില്ലെന്ന് പ്രസന്നകുമാർ ആരോപിക്കുന്നു. അവൾ ഒന്നും സംസാരിക്കരുത് എന്ന് അവർ ഉറപ്പുവരുത്തിയിരുന്നു. ആരുടെയോ നിർദേശമനുസരിച്ചാണ് ആസ്പത്രിയിൽ മോൾക്ക് വേണ്ടസമയത്തുള്ള ചികിത്സ നിഷേധിച്ചത്.
https://www.facebook.com/Malayalivartha























