Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

വീട്ടില്‍ വഴക്കുണ്ടാക്കിയതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത യുവാവിനു നേരേ പോലീസിന്റെ മൂന്നാംമുറ പ്രയോഗം

26 OCTOBER 2017 01:31 PM IST
മലയാളി വാര്‍ത്ത

വീട്ടില്‍ വഴക്കുണ്ടാക്കിയതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത യുവാവിനു നേരേ പോലീസിന്റെ മൂന്നാംമുറ പ്രയോഗം. പിതാവിന്റെ വാക്കാലുള്ള പരാതിയില്‍ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് ഫൈസലിനെ കസ്റ്റഡയിലെടുത്തത്. എസ്.ഐയുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം. ഹെല്‍മെറ്റ് ധരിപ്പിച്ചശേഷം കൈകള്‍ പിന്നില്‍ക്കെട്ടി ദേഹത്ത് ഇടിക്കുകയും കാലുകളില്‍ ചൂരലും തടിയും ഉള്‍പ്പടെയുള്ളവ കൊണ്ട് തല്ലിച്ചതയ്ക്കുകയുമായിരുന്നു. ഒടുവില്‍ സി.ഐയും എത്തി ഉപദ്രവിച്ചു.

കോടതിയില്‍ ഹാജരാക്കുന്നതു വരെ മര്‍ദനം തുടര്‍ന്നതായി യുവാവ് മൊഴി നല്‍കി. ശരീരമാസകലം മുറിവേറ്റ പാടുകളുണ്ട്. പെറ്റിക്കേസ് ചുമത്തി ചൊവ്വാഴ്ച ഉച്ചയ്ക്ക് ആലപ്പുഴ ജൂഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പീഡനവിവരങ്ങള്‍ പുറത്തുവന്നത്. പോലീസ് ഉപദ്രവിച്ചെന്ന് പരാതിപ്പെട്ടതോടെ മജിസ്‌ട്രേറ്റ് സഞ്ജയ്കുമാര്‍ ഫൈസലിനെ തന്റെ ചേംബറില്‍ കൊണ്ടു പോയി ദേഹപരിശോധന നടത്തിയപ്പോള്‍ ഇരുകാലുകളിലും മുറിവേറ്റതിന്റെ പാടുകള്‍ കണ്ടു.

കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മര്‍ദനവിവരം ബോധ്യമായ മജിസ്‌ട്രേറ്റ് യുവാവിനെ തന്റെ ചേംബറില്‍ കൊണ്ടുപോയി ദേഹപരിശോധന നടത്തി. തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ സിവ്യൂ വാര്‍ഡ് പുത്തന്‍പറമ്പില്‍ മുഹമ്മദ് കബീറിന്റെ മകന്‍ മുഹമ്മദ് ഫൈസലാ (41)ണ് പകലും രാത്രിയും നീണ്ട മര്‍ദനത്തിനിരയായത്.

എസ്.ഐയും കണ്ടാലറിയാവുന്ന നാലു പോലീസുകാരും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് യുവാവ് വെളിപ്പെടുത്തി. വിദഗ്ധ ചികിത്സ നിര്‍ദേശിച്ചുകൊണ്ടുള്ള മജിസ്‌ട്രേറ്റിന്റെ കത്ത് മുദ്രവച്ചകവറില്‍ ആലപ്പുഴ ജനറല്‍ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ക്ക് കൊടുത്തയച്ചു. അടിയന്തരമായി മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഇതേത്തുടര്‍ന്ന് ചൊവ്വാഴ്ച്ച വൈകിട്ട് തന്നെ ഫൈസലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കാനിങ് ഉള്‍പ്പടെയുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നു മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.എസ്. ശ്രീദേവി പറഞ്ഞു.

അതേസമയം, ആശുപത്രിയില്‍ സൗകര്യമില്ലാത്തതിനാല്‍ സ്വകാര്യ സ്‌കാനിങ് സെന്ററുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. ഇതിന് പണമില്ലെന്നു കുടുംബാംഗങ്ങള്‍ പറയുന്നു. ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്നതാണ് ഫൈസലിന്റെ കുടുംബം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (1 hour ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (1 hour ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (2 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (2 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (2 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (3 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (3 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (3 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends