Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

കേരളം ഐ.എസിന്റെ റിക്രൂട്ട്‌മെന്റ് താവളം; കണ്ണൂരില്‍ അറസ്റ്റിലായ ഹംസയ്ക്ക് ഐ.എസിന്റെ അന്താരാഷ്ട്ര നേതാക്കളുമായി ബന്ധം, സ്ത്രീകളെയും കുട്ടികളെയും കടത്തി, ടൂറിസത്തെ ബാധിക്കുമെന്ന് ദ ഗാര്‍ഡിയന്‍

26 OCTOBER 2017 12:55 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനം ഇസ്ലാമിക് സ്‌റ്റേറ്റ്‌സിന്റെ റിക്രൂട്ടിംഗ് കേന്ദ്രമാണെന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെയും അന്താരാഷ്ട്ര മാധ്യമങ്ങളുടെയും റിപ്പോര്‍ട്ട് ശരിവയ്ക്കുന്നു. ഐ.എസ് ബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ട് പേരെ കൂടി കണ്ണൂരില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്‌തോടെയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. തലശേരി സ്വദേശികളായ ഹംസ, മനാഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നാണ് ഇവര്‍ റിക്രൂട്ട്‌മെന്റ് നടത്തിയതെന്ന് വളപട്ടണം പൊലീസ് അറിയിച്ചു. ഐ.എസ് റിക്രൂട്ട്‌മെന്റിലെ പ്രധാന ആളാണ് ഹംസയെന്ന് പൊലീസ് അറിയിച്ചു. 

ഐ.എസിന്റെ അന്താരാഷ്ട്ര നേതൃത്വവുമായി ബന്ധമുള്ളയാളാണ് ഹംസ. ഓസ്‌ട്രേലിയയിലേക്കും സ്വിറ്റ്‌സര്‍ലണ്ടിലേക്കും വ്യാജപോസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്തതിന് ഹംസ മുമ്പ് അറസ്റ്റിലായിട്ടുണ്ട്. ഏഴ് വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്ത ഇയാള്‍ ബഹ്‌റിന്‍ ഗ്രൂപ്പ് എന്ന പേരിലൂടെയാണ് വളപട്ടണം, ചന്ദ്രഗിരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ കടത്തിയത്. ഇവരൊക്കെ ജീവിച്ചിരിപ്പുണ്ടോ എന്ന് വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. കൂടുതല്‍ അറസ്റ്റുകള്‍ താമസിക്കാതെ ഉണ്ടാകുമെന്നറിയുന്നു. 

ദ ഗാര്‍ഡിയന്‍ പറയുന്നത്

ദൈവത്തിന്റെ സ്വന്തം നടായ കേരളം ഐ.എസ് റിക്രൂട്ട്‌മെന്റിന്റെ താവളമാണെന്ന് 2016 നവംബറില്‍ ബ്രിട്ടനിലെ ദേശീയ ദിനപത്രമായ ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മിഷേല്‍ സാഫി എന്ന ലേഖകന്‍ കേരളത്തില്‍ വന്നാണ്‌റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇത് കേരളത്തിലെ ടൂറിസം മേഖലയെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കാരണം സംസ്ഥാനത്തെ വിനോദ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന ആരാധനാലയങ്ങളും തൃശൂര്‍പൂരം പോലെയുള്ള സാംസ്‌കാരിക ഉല്‍സവങ്ങളും മാര്‍ക്കറ്റുകളും ലക്ഷ്യമാക്കി സ്‌ഫോടനങ്ങളും ആക്രമണങ്ങളും നടത്തുകയാണ് ഐ.എസിന്റെ ലക്ഷ്യമെന്നും. കാശ്മീരില്‍ നിന്നോ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നോ ഉള്ള മുസ്്‌ലിം ചെറിപ്പക്കാരെ ഇതിനായി റിക്രൂട്ട് ചെയ്യുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 


കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ അങ്ങനെയല്ലെന്നാണ് കാസര്‍കോഡ് സ്വദേശിയായ ഹഫിസുദ്ദീന്‍ ഹക്കിം പറയുന്നതെന്ന് ഗാര്‍ഡിയനിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ടാണ് ഈ 23കാരന്‍ ഭാര്യയെയും കുടുംബത്തെയും കൂട്ടി മതപഠനത്തിനായി കഴിഞ്ഞ ജൂണില്‍ ശ്രീലങ്കയിലേക്ക് പോയത്. അതിന് പിന്നാലെയാണ് കാസര്‍കോഡ്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 16 മുസ്്‌ലിം യുവാക്കള്‍ അപ്രത്യക്ഷരായത്. കാണാതായവര്‍ അഫ്ഗാനില്‍ എത്തിയെന്ന് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സ് സ്ഥിരീകരിച്ചുട്ടുണ്ട്. ഇവര്‍ അവിടെ എത്തിയ ശേഷം അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ നിന്നാണ് ഇത് സ്ഥിരീകരിച്ചത്. ' ഞങ്ങളുടെ ലോകത്തെത്തി, ഇവിടെ ആരും പൊലീസിന് പരാതി നല്‍കില്ല, അല്ലാഹുവിന്റെ ലോകത്ത് നിന്ന് തിരിച്ച് വരാന്‍ ഉദ്ദേശിക്കുന്നിമില്ല' എന്നാണ് സന്ദേശത്തില്‍ പറയുന്നത്. 

കാണാതായവരെല്ലാം ഐ.എസില്‍ ചേര്‍ന്നെന്നാണ് കേരളത്തിലുള്ളവര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ രാജ്യത്താകമാനം ഭീതിയുളവാക്കുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്്‌ലിംജനസംഖ്യയില്‍ ലോകത്ത് മൂന്നാമതാണ് ഇന്ത്യ. എന്നാല്‍ തൊണ്ണൂറില്‍ താഴെ ആളുകള്‍ മാത്രമാണ് ഇവിടെ നിന്ന് ഐ.എസില്‍ ചേര്‍ന്നത്. ' ഐ.എസില്‍ ചേര്‍ന്നവരിലധികവും ബ്രിട്ടണ്‍, മാലേദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന്' റോയുടെ മുന്‍ തലവനായ വിക്രം സൂദ് പറഞ്ഞതായും മിഷേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാസര്‍കോഡ് പടന്ന കായലോരപ്രദേശമാണ്. പക്ഷെ, ഇവിടെയെല്ലാം വലിയ വീടുകളാണുള്ളത്. ഗള്‍ഫ് പണം കൊണ്ട് സമ്പന്നരായവരാണിവര്‍. 25 ലക്ഷം മലയാളികള്‍ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നുണ്ട്. തുടങ്ങിയ വിശദവിവരങ്ങള്‍ ഗാര്‍ഡിയനിനെ വാര്‍ത്തയിലുണ്ട്. 

ഹക്കിമിന്റെ കഥ

ഒരു ജോലിയും ചെയ്യാതെ, കള്ള്കുടിച്ചും പുകവലിച്ചും അലക്ഷ്യമായി കറങ്ങി നടന്നിരുന്ന ചെറുപ്പക്കാരനായിരുന്നു ഹക്കീം. അവന് പളളിയില്‍ പോകുന്ന ശീലമേ ഉണ്ടായിരുന്നില്ലെന്ന് അമ്മാവന്‍ അബ് ദുള്‍റഹിം ഓര്‍മിക്കുന്നു. അങ്ങനെയിരിക്കെ യു.എ.ഇയില്‍ ജോലിക്ക് പോയി. രണ്ട് വര്‍ഷം കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ ആളാകെ മാറി. പടന്നയിലുള്ള, സലഫി വിശ്വാസികളുടെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചു. അതിന് ശേഷം താടി നീട്ടിവളര്‍ത്തി. വീട്ടിലെ കേബിള്‍ ടി.വി ഒഴിവാക്കി. ഒരു സുപ്രഭാതത്തില്‍ കാര്‍ ഓടിക്കുന്നത് പോലും നിര്‍ത്തി. അതിനവന്‍ പറഞ്ഞ ന്യായം ഏറെ വിചിത്രമാണെന്ന് അമ്മാവന്‍ ഓര്‍മിക്കുന്നു; ' കാര്‍ വായ്പയെടുത്താണ് വാങ്ങിയത്. വായ്പ അനിസ്്‌ലാമികമാണ്' എന്നാല്‍ പടന്നയില്‍ നിന്ന് കാണാതായ ചെറിപ്പക്കാരുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ലെന്ന് പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

സലഫിസം പഠിക്കുന്നത് ഇന്റര്‍നെറ്റ് വഴി

സലഫിസം ദക്ഷിണേന്ത്യയില്‍ പുതിയ കാര്യമല്ലെന്ന് കേരളാ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ അഷ്‌റഫ് കടയ്ക്കല്‍ പറഞ്ഞു. എന്നാല്‍ വിക്കീസിക്‌സ് ചോര്‍ത്തിയ സൗദി നയതന്ത്ര വിവരങ്ങളില്‍ പറയുന്നത് കഴിഞ്ഞ കുറേ ദശകങ്ങളായി സൗദി അറേബ്യേയില്‍ നിന്ന് കേരളത്തിലെത്തുന്ന പണത്തിന്റെ സ്വാധീനം കൊണ്ട് സലഫിസം കൂടുതല്‍ ശക്തമായെന്നാണെന്നും അദ്ദേഹം പറയുന്നു. ' സലഫിസം വളരെ ഇടുങ്ങിയതും യുക്തിക്ക് നിരക്കാത്തതുമായ പ്രത്യയശാസ്ത്രമാണ്. എന്നാലിത് യുവാക്കളെ, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളെ വല്ലാതെ ആകര്‍ഷിക്കുന്നുണ്ട്' അദ്ദേഹം വ്യക്തമാക്കി. ഈ യുവാക്കളെല്ലാം പരമ്പരാഗത സുന്നിവിഭാഗത്തില്‍ പെട്ടവരാണ്. ഇവരെല്ലാം സൗദിയിലെയും മറ്റ് സലഫി പണ്‍ഡിതന്‍മാരുടെയും പ്രഭാഷണങ്ങളും പ്രസംഗങ്ങളും ഓണ്‍ലൈന്‍ വഴി പിന്തുടരുന്നു. ഇത്തരത്തില്‍ വഴിതെറ്റിയ നിരവധി യുവാക്കളുടെ മാതാപിതാക്കള്‍ മക്കളുടെ ഭാവിയില്‍ ആശങ്കാകുലരാണ്. പല യുവാക്കള്‍ക്കും ഞാന്‍ കൗണ്‍സിലിംഗ് നല്‍കിയിട്ടുണ്ടെങ്കിലും അതെല്ലാം പൂര്‍ണ പരാജയമായിരുന്നെന്നു' കടയ്ക്കല്‍ സമ്മതിക്കുന്നു. 

ഐ.എസിന്റേത് നിശബ്ദ ആക്രമണം

അതേസമയം ലഷ്‌കര്‍ ഇ തൊയ്ബ, ജയ്ഷയ് മുഹമ്മദ് എന്നീ തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നാണ് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ഭീഷണിയുള്ളതെന്ന് മുന്‍ രഹസ്യാന്വേഷണ മേധാവി വ്യക്തമാക്കുന്നു. അവരാണ് ആസൂത്രിതമായി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇസ്്‌ലാമിക് സ്‌റ്റേറ്റ് ഇന്ത്യയില്‍ നടത്തുന്ന മതതീവ്രവാദം വളരെ വ്യത്യസ്തമായ രീതിയിലാണെന്നും ഇത് ഇന്ത്യയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചിന്തിക്കുന്നതിനും അപ്പുറത്താണെന്നും ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാട്ടുന്നു. ഐ.എസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തവരും ആഭിമുഖ്യം പുലര്‍ത്തുന്നവരും സ്വയംതൊഴില്‍ തുടങ്ങിയവരും അവിദഗ്ധ തൊഴില്‍ ശൃംഘല തുടങ്ങിയവരുമാണ്. ഏതാണ്ട് 68 പേരെയാണ് ഇത്തരത്തില്‍ അറസ്റ്റ് ചെയ്തത്. 

ഇന്ത്യയിലെ മുസ്്‌ലിംങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്താനാണ് ഐ.എസ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നവരുടെ അഭിമുഖം ഇന്റര്‍നെറ്റിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിപ്പിക്കുന്നത്. അതില്‍ ഇന്ത്യന്‍ മുജാഹുദ്ദീനില്‍ പ്രവര്‍ത്തിക്കുന്നവരുടെ വീഡിയോയുമുണ്ട്. ഐ.എസിന്റെ ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണ് ഇന്ത്യന്‍ മുജാഹുദ്ദീന്‍. സിറിയയിലുള്ള ഇന്ത്യക്കാരനായ ഇന്ത്യന്‍ മുജാഹുദ്ദീന്‍ അംഗമായ ഷാഫി അര്‍മാര്‍ നാട്ടില്‍ നിന്ന് റിക്രൂട്ട് ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ദേശീയ അന്വേഷണ ഏജന്‍സി മുമ്പ് വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (1 hour ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (1 hour ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (2 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (2 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (2 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (3 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (3 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (3 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends