കിംസ് ആശുപത്രിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആശുപത്രി ജീവനക്കാരൻ

വിവാദങ്ങൾ തുടരുമ്പോഴും വിജയുടെ മെർസെൽ ചിത്രത്തിൽ പറയുന്നത് സത്യമാകുകയാണ്. കേരളത്തിലും വിദേശത്തുമായി പ്രവർത്തിക്കുന്ന പ്രമുഖ ആശുപത്രി ശൃംഖലയായ കിംസ് ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് ആശുപത്രി ജീവനക്കാരൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
കോർപ്പറേറ്റ് ആശുപത്രികൾ അപകടകരമാണെന്ന് സമ്മതിക്കുന്ന ഉദ്യോഗസ്ഥൻ സേവനത്തിനല്ല മറിച്ച് ബിസിനസ് ആയാണ് പ്രവർത്തിക്കുന്നതെന്നും തുറന്നു പറയുന്നു. ഒരു ഓൺലൈൻ ചാനൽ പുറത്തു വിട്ട വീഡിയോയിലാണ് വെളിപ്പെടുത്തലുകൾ ഉള്ളത്.
കാശിനുവേണ്ടി മരണ ശേഷം രോഗിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് അറിയാമെന്നും ഉദ്യോഗസ്ഥൻ പറയുന്നു. ആശുപത്രിയിൽ നിക്ഷേപം നടത്തിയവർക്ക് പരമാവധി ലാഭം വേണം, ബ്ലേഡ് പലിശക്കാരെപ്പോലെയാണ് ഇവരെന്നും ആശുപത്രി സി ഇ ഒ ഉൾപ്പടെയുള്ളവർ പങ്കെടുത്തുകൊണ്ട് ഇതിനായി യോഗം നടക്കുകയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ഈ കാര്യങ്ങളിൽ ഡോക്ടർമാർക്കും പ്രധാന പങ്കുണ്ട്. പല്ലുവേദനയുമായി വന്ന രോഗിയെ ഐസിയുവിൽ പ്രവേശിപ്പിക്കുകയും ഭക്ഷണം കഴിച്ച ബില്ലിൽ 3 ഇഢലിക്കും അൽപം ചോറിനും 968 രൂപ ഈടാക്കുകയും ചെയ്ത സംഭവം ചോദ്യം ചെയ്യാനെത്തിയ ആളോടാണ് ഇദ്ദേഹം കാര്യങ്ങൾ തുറന്നു സമ്മതിക്കുന്നത്. ബില്ലിംഗ് സോഫ്റ്റ്‌വെയറിൽ കൃത്രിമം നടത്തിയാണ് ഇത്തരത്തിൽ ഓരോ ബില്ലിൽ നിന്നും 700 രൂപ വരെ ആശുപത്രി തട്ടിയെടുക്കുന്നത്.
ഇതിന്റെ ദൃശ്യങ്ങളും ഓൺലൈൻ ന്യൂസ് പുറത്തു വിട്ടിരുന്നു. കിംസ് ആശുപത്രിയിലെ ജോലി വിട്ടുകഴിഞ്ഞാൽ കൂടുതൽ വെളിപ്പെടുത്തൽ നടത്താനുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ കിംസ് അധികൃതർ ആരും ഇതിനെതിരെ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha























