Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കൾക്ക് പിന്നാലെ നീതി തേടി നിരാഹാര സമരത്തിനൊരുങ്ങി ഗൗരിയുടെ മാതാപിതാക്കളും; ഇവരുടെ കണ്ണുനീർ ഓരോ അമ്മമാരുടെയും നെഞ്ചുപിളർക്കുന്ന വേദനയാകുന്നു...

26 OCTOBER 2017 02:35 PM IST
മലയാളി വാര്‍ത്ത

കോപ്പിയടി ആരോപിച്ചുള്ള കോളെജ് അധികൃതരുടെ പീഡനം കാരണം ആത്മഹത്യ ചെയ്ത, തൃശൂര്‍ പാമ്പാടി നെഹ്‌റു കോളേജിലെ ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതികളായവരെ അറസ്റ്റ് ചെയ്തു നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്ന ആവശ്യവുമായി തിരുവനന്തപുരത്ത് ഡിജിപി ഓഫിസിനു മുന്നില്‍ സമരത്തിനെത്തിയ ജിഷ്ണുവിന്റെ കുടുംബത്തിനെ മലയാളികൾ ആരും തന്നെ മറന്നിട്ടില്ല.

ജിഷ്ണുവിന് നീതിവേണമെന്ന് ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം കേരളവും ശബ്‌ദിച്ചു. പൊന്നുമോനെ നഷ്ട്ടപെട്ട ഒരമ്മയുടെ കണ്ണുനീർ മായുന്നതിനു മുമ്പുതന്നെ കൊല്ലത്ത് അധ്യാപകരുടെ മാനസിക പീഡനങ്ങളെത്തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച ഗൗരിയുടെ അമ്മയും നീതി തേടി നിരാഹാര സമരത്തിനരുങ്ങുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് അധ്യാപകരുടെ പീഡനത്തിൽ മനംനൊന്ത് പത്താംക്ലാസുകാരിയായ ഗൗരിക്ക് ജീവിതം അവസാനിപ്പിക്കേണ്ടിവന്നത്. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഗൗരിയെ പ്രിന്‍സിപ്പലിന്റെ അടുത്തേക്കെന്നു പറഞ്ഞ് അധ്യാപിക ക്ലാസില്‍നിന്നു വിളിച്ചിറക്കി കൊണ്ടുപോകുന്ന സിസി ടിവി ദൃശ്യങ്ങളിൾ പുറത്തുവന്നിരുന്നു. പിന്നീട് 25 മിനിറ്റിന് കഴിഞ്ഞാണു ഗൗരി താന്‍ പഠിക്കുന്ന ഹൈസ്‌കൂള്‍ ബ്ലോക്കില്‍നിന്നു സമീപത്തെ എല്‍.പി. ബ്ലോക്കിലേക്കു നടക്കുന്നതും എല്‍.പി ബ്ലോക്കിന്റെ മൂന്നാം നിലയിലേക്കു കയറിയശേഷം താഴേക്കു വീഴുന്നതും. ഈ 25മിനിറ്റിനിടയിൽ എന്താണ്  സംഭവിച്ചതെന്തെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്.  കര്‍ക്കശ സ്വഭാവക്കാരനായ പ്രിന്‍സിപ്പല്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചിട്ടുണ്ടാകാമെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു.

സ്‌കൂളിന്റെ മാനേജര്‍ ഡയറക്ടറായ ബിഷപ്പ് ബന്‍സിഗര്‍ ആശുപത്രിയിലേക്കാണു കുട്ടിയെ കൊണ്ടുപോയത്. അത്യാഹിതവിഭാഗത്തില്‍ നാലു മണിക്കൂറോളം കിടത്തിയിട്ടും ചികില്‍സ നല്‍കിയില്ല. ബന്ധുക്കളെ യഥാസമയം വിവരമറിയിച്ചില്ല. സംഭവം വിവാദമായതോടെയാണു മണിക്കൂറുകള്‍ക്കുശേഷം വിദഗ്ധചികിത്സയ്ക്കായി കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്കു മാത്രമാണു ക്ഷതമെന്നും ഇവിടെ ചികില്‍സിച്ചാല്‍ മതിയെന്നും ആശുപത്രി അധികൃതര്‍ നിര്‍ബന്ധം പിടിച്ചതാണു കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ വഷളാക്കിയത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ സംസാരിച്ചിരുന്ന പെണ്‍കുട്ടിയെ ഉടന്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ മൊഴി എടുക്കാന്‍പോലും പോലിസിന് സാധിച്ചില്ല. പിന്നീട് പെണ്‍കുട്ടിക്ക് സംസാരശേഷി നഷ്ടപ്പെടുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴി ലഭിക്കാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ ബോധപൂര്‍വം ശ്രമിച്ചതായും ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ സ്‌കൂളിലെ അധ്യാപികമാരായ സിന്ധു, ക്രസന്റ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു മുഖം രക്ഷിയ്ക്കാനാണു ശ്രമം. ഈ അധ്യാപികമാര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇവര്‍ ഒളിവിലാണെന്നാണു പോലീസ് പറയുന്നത്.

ഇതേ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ സഹോദരിയെ ആണ്‍കുട്ടികളുടെ ഇടയില്‍ ഇരുത്തിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഗൗരി ഇടപെട്ടിരുന്നു. ഇതിനുശേഷം ഗൗരി ഇടയ്ക്കിടെ സഹോദരിയുടെ ക്‌ളാസിലേയ്ക്ക് പോകുമായിരുന്നു. ഇതു ശ്രദ്ധയില്‍പെട്ട അധ്യാപിക ഗൗരിയെ താക്കീതുചെയ്ത ശേഷം പ്രിന്‍സിപ്പലിന്റെ അടുത്തേക്കു കൊണ്ടുപോകുകയായിരുന്നു. 25 മിനിറ്റിനു ശേഷം ഗൗരി താന്‍ പഠിക്കുന്ന ഹൈസ്കൂൾ ബ്ലോക്കില്‍നിന്ന് അടുത്തുള്ള എല്‍.പി. ബ്ലോക്കിലേക്കു നടക്കുന്നതും കാണാം. എല്‍.പി. ബ്ലോക്കിന്റെ മൂന്നാം നിലയിലേക്കു കയറിപ്പോകുന്നതും താഴേക്കു വീഴുന്നതും സ്‌കൂള്‍ ജീവനക്കാര്‍ ഗൗരിയെ എടുത്തുകൊണ്ട് ആശുപത്രിയിലേക്കു പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

കഴിഞ്ഞ 20ന് സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ ഗൗരി 23ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. അധ്യാപികമാരുടെ ശകാരത്തെത്തുടര്‍ന്ന് മനംനൊന്താണ് ഗൗരി ആത്മഹത്യ ചെയ്തതെന്ന വിലയിരുത്തലില്‍ കൊല്ലം വെസ്റ്റ് പൊലീസ് ഇവര്‍ക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റമുള്‍പ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 20ന് ഇടവേള സമയത്ത് സഹോദരിയെ കാണാന്‍ എട്ടാം ക്ലാസിലേക്ക് പോയ ഗൗരി മറ്റൊരു കുട്ടിയുമായി വഴക്കുണ്ടാക്കിയ ശേഷമാണ് മടങ്ങിയതെന്ന് അധ്യാപികമാര്‍ ഹര്‍ജിയില്‍ പറയുന്നു.

തുടര്‍ന്ന് പരാതി നല്‍കാന്‍ എട്ടാം ക്ലാസിലെ ചില വിദ്യാര്‍ഥികള്‍ പത്താം ക്ലാസിനു മുന്നിലെത്തി. ഇക്കാര്യം പ്രിന്‍സിപ്പലിനെ അറിയിക്കാമെന്നു സിന്ധു പോള്‍ ഉറപ്പ് നല്‍കി. സിന്ധു പ്രിന്‍സിപ്പലിനെ കാണാന്‍ പോയപ്പോള്‍ ഭയന്ന ഗൗരി പ്രൈമറി ബ്ലോക്കിന്റെ മൂന്നാം നിലയില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു. കുട്ടികള്‍ തമ്മിലുണ്ടായ നിസാര പ്രശ്‌നത്തിന്റെ പേരിലാണ് ഗൗരി ആത്മഹത്യ ചെയ്തത്. കുട്ടികള്‍ തമ്മിലുള്ള പ്രശ്‌നം പ്രിന്‍സിപ്പലിനെ അറിയിക്കുക മാത്രമാണ് അധ്യാപികമാര്‍ ചെയ്തത്. സ്‌കൂളിലെ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും തങ്ങള്‍ക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നും ഹര്‍ജിയിലുണ്ട്. പ്രതികളായ അധ്യാപികമാരെ അറസ്റ്റ് ചെയ്യുന്നവരെ സ്‌കൂളിന് മുന്നില്‍ നിരാഹാരമിരിക്കാനാണ് ഗൗരിയുടെ മാതാപിതാക്കളുടെ തീരുമാനം.  നിരാഹാരം മറ്റെന്നാള്‍ തുടങ്ങും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (59 minutes ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (1 hour ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (1 hour ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (1 hour ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (2 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (2 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (3 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (3 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (3 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends