കെ.എന്‍ രവീന്ദ്രനാഥിന്റെ കാവിനിറം പുറത്താകുന്നു; വിദ്യാഭ്യാസ മന്ത്രി ആര്‍.എസ്.എസുകാരനായിരുന്നെന്ന് യു.ഡി.എഫ് എം.എല്‍.എ

വിദ്യാഭ്യാസമന്ത്രി കെ.എന്‍ രവീന്ദ്രനാഥ് കുട്ടിക്കാലത്ത് ആര്‍.എസ്.എസ് ശാഖാ അംഗമായിരുന്നെന്ന് കോണ്‍ഗ്രസ് എം.എല്‍.എ അനില്‍ അക്കര. ആര്‍.എസ്.എസ് ആചാര്യനായിരുന്ന ദീന്‍ദയാല്‍ ഉപാധ്യായുടെ ജന്‍മശദാബ്തി സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ആഘോഷിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അനില്‍ അക്കര ഫെയിസ്ബുക്കിലൂടെ മന്ത്രിയുടെ സംഘപരിവാര്‍ ബന്ധം വ്യക്തമാക്കിയത്. എറണാകുളം ചേരാനെലൂര്‍ ആര്‍ എസ് എസ് ശാഖാ അംഗമായിരുന്നു മന്ത്രി കെ.എന്‍ രവീന്ദ്രനാഥ്. വിദ്യാര്‍ത്ഥി ആയിരിക്കുബോള്‍ ഇ എം എസ് പഠിച്ച തൃശ്ശൂര്‍ സെന്റ്‌തോമസ് കോളജില്‍ എ ബി വി പി യുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കുകയും ചെയ്തിരുന്നു മന്ത്രി. ഇങ്ങിനെയുള്ളയാള്‍ വിദ്യാഭ്യാസ മന്ത്രിയുടെ കസേരയില്‍ ഇരിക്കുമ്പോള്‍ ആര്‍.എസ്.എസ് നയങ്ങള്‍ നടപ്പാക്കുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും വടക്കാഞ്ചേരി എം.എല്‍.എ ചൂണ്ടിക്കാട്ടുന്നു.
കെ.എന്‍ രവീന്ദ്രനാഥ് വിദ്യാഭ്യാസമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഹിന്ദു പ്രതിനിധി മന്ത്രിസഭയില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്ന് അറിയിച്ച് രാഹുല്‍ ഈശ്വര്‍ എന്ന ആര്‍.എസ്.എസ് സഹയാത്രികന്‍ ഫെയിസ്ബുക്ക് പോസ്റ്റ് ഇട്ടത് വിവാദമായിരുന്നു. ഏറെക്കാലമായി മുസ്്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളാണ് വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്തിരുന്നെന്നും അതിന് അറുതിവരുത്താനായതില്‍ സന്തോഷമുണ്ടെന്നും അന്ന് രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ, അതിന് പിന്നിലെ ചേതോവികാരം ഇപ്പോഴാണ് വ്യക്തമായത്. ബീഫ് നിരോധനം വന്നപ്പോള്‍ ഡി.വൈ.എഫ്.ഐ നടത്തിയ ബീഫ് ഫെസ്റ്റിനെതിരെ മന്ത്രി കെ.എന്‍ രവീന്ദ്രനാഥ് പരോക്ഷവിമര്‍ശനം നടത്തിയിരുന്നു. ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. മന്ത്രി പലപ്പോഴും ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്നെന്ന് സി.പി.എം പ്രവര്‍ത്തകരും വിമര്‍ശനം ഉന്നയിച്ചിരുന്നു.
വിദ്യാഭ്യാസ രംഗം കാവിവല്‍ക്കരിക്കാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങള്‍ക്ക് മന്ത്രി കുടപിടിക്കുന്നെന്നാണ് കോണ്‍ഗ്രസും മുസ്്‌ലിംലീഗും ആരോപിക്കുന്നത്. ജനസംഘം സ്ഥാപകനേതാവും ആര്‍.എസ്.എസ് താത്വികാചാര്യനുമായിരുന്ന ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയത് ഇതിന്റെ ഭാഗമായാണ്. കേന്ദ്രമാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് സര്‍ക്കുലര്‍ ഇറക്കിയതെന്ന് പൊതുവിദ്യഭ്യാസ ഡയരക്ടര്‍ അറിയിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെയും സര്‍ക്കാറിന്റെയും അനുമതിയോടെയാണ് സര്‍ക്കുലറെന്നും വിശീദീകരിക്കുന്നുണ്ട്.
കഴിഞ്ഞ ആഗസ്റ്റിലാണ് കേന്ദ്ര മാനവ വിഭവ ശേഷി സെക്രട്ടറി അനില്‍ സ്വരൂപ് പൊതു വിദ്യാഭ്യാസസെക്രട്ടറി ഉഷടൈറ്റസിന് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനം സ്‌കൂളുകളില്‍ ആഘോഷിക്കണമെന്ന് നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് നടപടി ക്രമങ്ങളും മറ്റും വിവരിച്ചുകൊണ്ടുള്ള നിര്‍ദേശം ഉഷടൈറ്റസ് പൊതു വിദ്യാഭ്യസ ഡയരക്ടര്‍ക്ക് കൈമാറുകയായിരുന്നു. ഇതുപ്രകാരമാണ് സംഘ പരിവാര്‍ ആശയങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കുലര്‍ പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ ഇറക്കിയത്. എന്നാല്‍ സര്‍ക്കാറിന്റെ അറിവോടെയല്ല ഉത്തരവ് ഇറങ്ങിയതെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























