ജിഷ കൊലക്കേസില്‍ പുറം ലോകമറിയാത്ത ആ സത്യം പ്രിയപ്പെട്ടവര്‍ പങ്കുവയ്ക്കുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞു

ജിഷ കൊലക്കേസില്‍ ആദ്യം മുതലേ കേട്ടിരുന്ന ശബ്ദമായിരുന്നു എന്തിന് മൃതദേഹം വളരെപ്പെട്ടെന്ന് സംസ്‌കരിച്ചുവെന്ന്. അന്ന് നടന്ന പുറം ലോകമറിയാത്ത ഞെട്ടിപ്പിക്കുന്ന കഥകള്‍ പങ്കുവെച്ച് ഉറ്റവര്‍ തന്നെ രംഗത്തെത്തി. തങ്ങള്‍ ആഗ്രഹിച്ച പോലെ ജിഷയുടെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ കഴിയാത്ത ഇവരുടെ ദുഃഖമാണ് ഉറ്റവര്‍ പങ്കുവെക്കുന്നത്. മൃതദേഹം മറവ് ചെയ്യാന്‍ ആറടി മണ്ണ് ചോദിച്ചപ്പോള്‍ കൂടപ്പിറപ്പുകള്‍ തള്ളിപ്പറഞ്ഞത് പിതാവ് പാപ്പുവിന്റെ ഉള്ളിലെ വേദനയായി ഇന്നും നിലനില്‍ക്കുന്നു.
ജിഷയുടെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ തങ്ങള്‍ക്കായില്ല എന്ന ദുഃഖം ഇന്നും ഉറ്റവരുടെ മനസ്സിലെ തീരാവേദനയാണ്. ഇതിലേക്കായി രാജേശ്വരിയെ പ്രവേശിപ്പിച്ചിരുന്ന പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇവരുടെ സഹോദരന്‍ വാങ്ങി സൂക്ഷിച്ചിരുന്ന പൂജാ സാധനങ്ങള്‍ എടുത്തുമാറ്റിയത് സംസ്‌കാരം നടത്തി ദിവസങ്ങള്‍ക്ക് ശേഷമായിരുന്നെന്നാണ് ബന്ധു വ്യക്തമാക്കിയത്.
മൃതദ്ദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആമ്പുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമ്പോള്‍ അനുഗമിച്ചിരുന്ന അടുത്ത ബന്ധു പിതാവ് പാപ്പുവിന്റെ സഹോദരന്‍ അയ്യപ്പന്‍കുട്ടിയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദ്ദേഹവുമായി നാട്ടിലേക്കുള്ള യാത്രക്കിടെ തന്റെ കയ്യില്‍ ഇനിയുള്ളത് ആകെ മുപ്പത് രൂപയെന്ന് ഇയാള്‍ വെളിപ്പെടുത്തി. മൃതദ്ദേഹം ഒരുദിവസം കൂടി സൂക്ഷിച്ചാലെ ചടങ്ങുകള്‍ നടത്താന്‍ കര്‍മ്മിയെ ലഭിക്കു എന്നതായിരുന്നു അപ്പോഴത്തെ സാഹചര്യം. ആറുമണിക്ക് ശേഷം മരണാനന്തര ചടങ്ങുകള്‍ക്കായി തങ്ങളുടെ മതവിഭാഗത്തിലെ കര്‍മ്മി എത്താറില്ലെന്നുള്ള അയ്യപ്പന്‍കുട്ടിയുടെയും കൂട്ടരുടെയും വെളിപ്പെടുത്തല്‍ കേട്ടപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ ഇനിയെന്തുവേണ്ടു എന്ന ആശങ്കയിലുമായി.
തുടര്‍ന്ന് മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കാനുള്ള പണംമുടക്കാന്‍ ആരും മുന്നോട്ടുവന്നില്ല. ഇതേത്തുടര്‍ന്നാണ് മൃതദ്ദേഹം ഉടന്‍ ദഹിപ്പിക്കാമെന്ന നിലപാടിലേക്ക് ബന്ധുക്കള്‍ എത്തിച്ചേര്‍ന്നത്. ഇതിനായി മൃതദ്ദേഹവുമായി അശമന്നൂര്‍ പഞ്ചായത്തിലെ മലമുറി പൊതു ശ്മശാനത്തിലെത്തിയപ്പോള്‍ പൊലീസിന്റെ അനുമതി പത്രം ഉണ്ടെങ്കിലെ സംസ്‌കാരം നടത്തു എന്ന് നടത്തിപ്പുകാരന്‍ വ്യക്തമാക്കി. സഹോദരിയുടെ മരണാനന്ദര ചടങ്ങുകള്‍ നടത്താന്‍ കഴിയാത്തതില്‍ തനിക്കും മാതാവിനും ഇന്നും വിഷമമുണ്ടെന്നും അന്നത്തേ ജില്ലാ കളക്ടര്‍ രാജമാണിക്യത്തിന്റെ കൂടി ശ്രമഫലമായി ഏഴാം ദിനത്തില്‍ മകനെക്കൊണ്ട് ആത്മശാന്തിക്കായി പൂജകള്‍ നടത്താനായത് മാത്രമാണ് അല്പമെങ്കിലും ആശ്വാസം പകരുന്നതെന്നും ജിഷയുടെ സഹോദരി ദീപ പറയുന്നു.
https://www.facebook.com/Malayalivartha
























