ചുറ്റിക കൊണ്ട് തുടര്‍ച്ചയായി തല്ലിയിട്ടും സുരക്ഷാ ജീവനക്കാരന്‍ തന്റെ ജോലി നിര്‍വഹിച്ചു

ചുറ്റിക കൊണ്ട് തുടര്‍ച്ചയായി തലയില്‍ ആഞ്ഞടിച്ചിട്ടും എ.ടി.എം കവരാന്‍ വന്ന മോഷ്ടാവിനെ തന്നാല്‍ കഴിയുന്ന വിധം തടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരന് കൈയ്യടി. പനാജിയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എ.ടി.എമ്മിലായിരുന്നു സംഭവം.
എ.ടി.എം കൗണ്ടറില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറയില്‍ നിന്നാണ് മര്‍ദ്ദന ദൃശ്യം പുറത്തു വന്നത്. മോഷ്ടാവിനെ കണ്ടയുടന്‍ സുരക്ഷാ ജീവനക്കാരന്‍ അയാളെ പിടികൂടുകയായിരുന്നു. കുതറിയോടി രക്ഷപ്പെടാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ കൈയിലുണ്ടായിരുന്ന ചുറ്റിക കൊണ്ട് മോഷ്ടാവ് സെക്യൂരിറ്റിയെ പൊതിരെ തല്ലി. എന്നാല്‍, പല തവണ അടിയേറ്റിട്ടും മോഷ്ടാവിനെ സെക്യൂരിറ്റി വിട്ടില്ല. അടിയേറ്റ് നിലത്ത് വീഴുമ്പോഴം മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം.
തുണി കൊണ്ട് മറച്ചിരുന്നതിനാല്‍ മോഷ്ടാവിന്റെ മുഖം ക്യാമറയില്‍ വ്യക്തമല്ല. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പനാജി പൊലീസ് അന്വേഷണം ആരംഭിച്ചു
https://www.facebook.com/Malayalivartha
























