വ്യാപാരിയെ കാണാതായി രണ്ട് മാസത്തിന് ശേഷം സ്ഥാപനത്തിലെ ജീവനക്കാരിയും അപ്രത്യക്ഷയായി; തിരോധാനങ്ങളുടെ ദുരൂഹത ചുരുൾ അഴിയുമ്പോൾ

ഓര്‍ക്കാട്ടേരി ഐഡിയ മൊബൈല്‍ ഫോണ്‍ ഔട്ട്‌ലറ്റ് ഉടമ അംജാസിന്റെ ജീവനക്കാരി പ്രവീണയുടെയും തിരോധാനത്തില്‍ അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. പ്രവീണയെ തട്ടികൊണ്ടുപോകാന്‍ ഒരു സംഘം തന്നെ പ്രവര്‍ത്തിച്ചുവെന്നാണ് പോലീസിന് ലഭിച്ച സൂചന.
ഇതിനിടയില്‍ വടകരയിലെ വിനോദ സഞ്ചാര കേന്ദ്രമായ സാന്റ് ബാങ്ക്‌സിലെ പെട്ടിക്കടക്കാരന്‍ നല്‍കിയ മൊഴിയിലാണ് നിര്‍ണായ വിവരങ്ങള്‍ ഉളളത്. തിങ്കളാഴ്ച വൈകീട്ട് സാന്റ് ബാങ്ക്‌സില്‍ യുവതിയെ കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഓര്‍ക്കാട്ടേരിയിലെ മൊബൈല്‍ ഷോറും പൂട്ടിയപ്പോള്‍ പ്രവീണ തന്റെ സ്‌കൂട്ടറില്‍ തനിച്ചാണ് സാന്റ് ബാങ്ക്‌സില്‍ എത്തിയത്. ഇവിടെ സ്‌കൂട്ടര്‍ നിര്‍ത്തിയ ശേഷം ഓവര്‍ക്കോട്ട് ധരിച്ച് ബൈക്കിലെത്തിയ യുവാവിന്റെ പിറകിലിരുന്ന് പോകുന്നത് കണ്ടതായാണ് കടയുടമ പോലീസിനൊട് പറഞ്ഞത്. ഇന്നലെ ചൊവ്വാഴ്ച ഉച്ചയോടെ പ്രവീണയുടെ മൊബൈല്‍ ഫോണ്‍ ലോക്കേഷന്‍ പാലക്കാട് മലമ്പുഴയില്‍ കണ്ടതായി സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
ഒരു മിനുറ്റ് മാത്രമാണ് മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിച്ചത്. കടയുടമ വൈക്കിലശ്ശേരി സ്വദേശി 23കാരനായി അംജാസിനെ രണ്ട് മാസം മുമ്പാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് ജീവനക്കാരി പ്രവീണയെ കാണാതായത്. അംജാസിനെ കണ്ടെത്താന്‍ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
ഇത് അനുസരിച്ച് അംജാസിനെ ഉടന്‍ കണ്ടെത്തണമെന്ന്് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സാന്റ് ബാങ്ക്‌സില്‍ പ്രവീണ ഉപേക്ഷിച്ച കെ എല്‍ പി 58 6450 നമ്പര്‍ സ്‌കൂട്ടര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചോക്ലി സ്വദേശിയായ പ്രവീണയെ ഒഞ്ചിയത്താണ് വിവാഹം കഴിച്ചത്. ഗള്‍ഫിലുളള ഭര്‍ത്താവ് സംഭവം അറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രവീണയ്ക്ക് ഏഴു വയസ്സുളള മകളുണ്ട്. അപകടത്തില്‍ പരിക്കേറ്റ പ്രവീണയുടെ സഹോദരി വീട്ടില്‍ ചികിത്സയിലാണ്. ഇതിനിടയില്‍ യുവതിയെ കാണാതായത് കുടുംബത്തെ കണ്ണീര്‍ക്കയത്തിലാഴ്ത്തി.
https://www.facebook.com/Malayalivartha

























