Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

പ്രതിപക്ഷത്തിന്റെ റോൾ ഏറ്റെടുത്ത സി പി ഐക്കെതിരെ ശക്തമായ നിലപാടുകളുമായി സി പി എം; ഇരു പാർട്ടികളും തമ്മിലുള്ള പരസ്യ പോര് ഇടത് മുന്നണിയെ കലുഷിതമാക്കും

16 NOVEMBER 2017 01:49 PM IST
മലയാളി വാര്‍ത്ത

More Stories...

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....

തോമസ് ചാണ്ടി രാജിവച്ചതിന്റെ ക്രെഡിറ്റ് സ്വന്തമാക്കിയ സി പി ഐ സഹായിക്കുന്നത് പ്രതിപക്ഷത്തെയാണെന്ന് സി പി എം. ഇടതു മുന്നണിയിലെ രണ്ട് ഘടകകക്ഷികളും തമ്മിലുള്ള കലഹം മൂക്കുകയാണ്. മധുവിധു തീരും മുമ്പ് വിവാഹമോചനം നടക്കാനാണ് സാധ്യത. അടുത്ത ഇടതുമുന്നണി യോഗത്തിൽ ഇക്കാര്യം ചർച്ചക്ക് വരുമ്പോൾ രണ്ടിലൊന്ന് തീരുമാനിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പറയും.

വൻ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് കാര്യങ്ങൾ. തോമസ് ചാണ്ടിയുടെ രാജിയോടെ കാർമേഘങ്ങൾ ഒഴിഞ്ഞു എന്ന് കരുതിയിരിക്കുമ്പോഴാണ് ഘടകകക്ഷികൾ തമ്മിലുള്ള തർക്കം രൂക്ഷമായത്. കോടിയേരിയും പിണറായിയും കാനത്തിനെതിരെ ഉറഞ്ഞു തുള്ളുകയാണ്. കാനം മുന്നണി മര്യാദകൾ ലംഘിച്ചു എന്നത് പോകട്ടെ.

സി പി ഐ മുഖപത്രമായ ജനയുഗം കണ്ടാൽ വീക്ഷണം തോറ്റു പോകുമെന്നാണ് സി പി എം നേതാക്കൾ പറയുന്നത്. തോമസ് ചാണ്ടി പുറത്ത്, വിവാദാന്തം രാജി എന്നിങ്ങനെയുള്ള തലക്കെട്ടുകളും അസാധാരണ നടപടി അനിവാര്യമാക്കിയ അസാധാരണ സാഹചര്യം എന്ന എഡിറ്റോറിയലും മുന്നണി ബന്ധങ്ങളെ അട്ടിമറിച്ചു എന്നാണ് സി പി എം പറയുന്നത്.

സി പി ഐ ഇടതു മുന്നണിയിലാണോ വലതു മുന്നണിയിലാണോ എന്ന സംശയവും സി പി എം നേതാക്കൾ ഉയർത്തുന്നുണ്ട്. നാല് മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടു നിൽക്കുക വഴി മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം ഇല്ലാതാക്കി.ഇത്തരം നടപടികൾ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നതാണ്. പണ്ട് രാമചന്ദ്രൻ മാസ്റ്ററുടെമുഖ്യമന്ത്രിക്ക് ക്ഷോഭം അടക്കാനാവുന്നില്ല. അദ്ദേഹം പൊട്ടിത്തെറിക്കുന്നില്ല എന്നേയുള്ളു. പഴയ പിണറായി ആയിരുന്നെങ്കിൽ കടക്കു പുറത്ത് എന്ന് പറഞ്ഞേനെ.

ഏറെ നാളായി സി പി ഐ മന്ത്രിമാർക്കെതിരെ പിണറായി നിലപാടെടുക്കുന്നു. മുഖ്യമന്ത്രിയുമായി ചേർന്ന് പ്രവർത്തിക്കുന്നില്ല എന്ന പരാതി മുഖ്യനുണ്ട്. അദ്ദേഹം കാനത്തോട് ഇക്കാര്യം പറഞ്ഞതാണ്. മൂന്നാർ വിഷയത്തിലും മറ്റും സി പി ഐ സർക്കാരിനെ വെല്ലുവിളിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

സി പി എം അണികളും രോഷാകുലരാണ്. തങ്ങൾ വോട്ടു ചെയ്ത് ജയിപ്പിച്ചവർ സി പി എമ്മിനും സർക്കാരിനുമെതിരെ സംസാരിക്കുന്നത് അനൗചിത്യമാണെന്ന് അവർ പറയുന്നു. സി പി ഐ ക്ക് വോട്ടു ബാങ്ക് എന്നു പറയാൻ പത്തു പേര് പോലുമില്ല. അങ്ങനെയുള്ള ഒരു ഈർക്കിൽ പാർട്ടി പിണറായിയെ വെല്ലുവിളിക്കുന്നതിൽ സി പി എം അണികൾ രോഷാകുലരാണ്. സി പി ഐ ഇടതു മുന്നണി വിടണം എന്ന പൊതുവികാരവും ഉയർന്നു വന്നിട്ടുണ്ട്.

സി പി ഐ മുന്നണി വിടുകയാണെങ്കിൽ കേരള കോൺഗ്രസ് എമ്മിനെ സഹകരിപ്പിക്കാമെന്നും പറയുന്ന ഇടതു നേതാക്കളുണ്ട്. സി പി ഐ യെക്കാൾ വിശ്വസിക്കാൻ കൊള്ളുന്നത് കെ.എം.മാണിയെയാണെന്നും നേതാക്കൾ പറയുന്നു. സി പി ഐക്ക് മുന്നണി മര്യാദ ഇല്ലെന്നും അവർ ആരോപിക്കുന്നു.

അതായത് ഇടതു മുന്നണിയിൽ എന്തും സംഭവിക്കാമെന്ന സാഹചര്യമാണുള്ളത്. സി പി ഐ മുന്നണി വിട്ടു പോയാലും സാരമില്ലെന്ന മട്ടിലാണ് കാര്യങ്ങൾ നീങ്ങുന്നത്. സി പി എമ്മിനെ സംബന്ധിച്ചടത്തോളം സർക്കാരിനെക്കാൾ വലുത് പാർട്ടിയാണ്. പാർട്ടിയുടെ നിലനില്പ് ഇല്ലാതാക്കാൻ അവർ ഒരുക്കമല്ല. വരും ദിവസങ്ങളിൽ അസാധാരണ സംഭവങ്ങൾ ഉണ്ടാകാം. രാഷ്ട്രീയ ചേരിതിരിവുകൾ സംഭവിക്കാം. ശത്രുക്കൾ സുഹൃത്തുക്കളാകുന്നതും സുഹൃത്തുക്കൾ ശത്രുക്കളാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (4 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (20 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (1 hour ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (1 hour ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (2 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (4 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (4 hours ago)

Malayali Vartha Recommends