അനുപമയെ ഒതുക്കാൻ ആലോചനകൾ തകൃതി

ആലപ്പുഴ കളക്ടർ ടി.വി.അനുപമയെ മാറ്റാൻ മുഖ്യമന്ത്രി ആലോചിക്കുന്നു. കളക്ടർമാരുടെ നിയമനം നടത്തുന്നത് മന്ത്രിസഭാ യോഗമാണ്. എന്നാൽ മുഖ്യമന്ത്രിക്ക് കീഴിലാണ് ഐ.എ.എസുകാർ പ്രവർത്തിക്കുന്നത്. അഖിലേന്ത്യാ സർവീസ് മുഖ്യമന്ത്രിയുടെ കീഴിലാണ്. അദ്ദേഹത്തിന് ആരെ വേണമെങ്കിലും മാറ്റാം. അതിന് ആരുടെയും അംഗീകാരം ചോദിക്കേണ്ട കാര്യമില്ല.
ആലപ്പുഴ കളക്ടർ സർക്കാരിനെ പ്രതിസന്ധിയിലാക്കി എന്ന ചിന്തയാണ് സർക്കാരിനുള്ളത്. ഒരു മന്ത്രിക്കെതിരെ റിപ്പോർട്ട് തയാറാകുമ്പോൾ അക്കാര്യം മുഖ്യമന്ത്രിയുമായോ റവന്യു സെക്രട്ടറിയുമായോ ആലോചിക്കേണ്ട ബാധ്യത കളക്ടർക്കുണ്ട്. എന്നാൽ കളക്ടർ അതുക്കും മേലേ എന്ന മട്ടിലാണ് പെരുമാറിയത്. അങ്ങനെയൊന്നും കളക്ടർമാർ പെരുമാറേണ്ടതില്ലെന്നാണ് സർക്കാരിലെ പൊതുവികാരം.
യഥാർത്ഥത്തിൽ അനുപമയോടല്ല റവന്യം മന്ത്രിയോടാണ് മുഖ്യമന്ത്രിക്ക് വിരോധം. റവന്യം സെക്രട്ടറി മുഖ്യമന്ത്രി പറയുന്നതാണ് കേൾക്കുന്നത്. കളക്ടർ അനുപമ റവന്യു സെക്രട്ടറി പറയുന്നതും കേൾക്കാറില്ലത്രേ. സർക്കാരിനു മുന്നിൽ അനഭിമതയായി മാറിയിരിക്കുകയാണ് അനുപമ.
.jpg)
ഇത്തരം കേസുകളിൽ ഉദ്യോഗസ്ഥരാണ് പലപ്പോഴും ബലിയാടാകാറുള്ളത്. രാഷ്ട്രീയ കക്ഷികളും മന്ത്രിമാരും അഭിപ്രായ വ്യത്യാസം മറന്ന് ഒന്നാകും. ഉദ്യോഗസ്ഥരെ കൊണ്ട് ഓരോന്ന് ചെയ്യിക്കുന്ന മന്ത്രിമാർ പിന്നീട് കാലുമാറും. ദേവികുളം സബ് കളക്ടർ ആയിരുന്ന ശ്രീറാം വെങ്കിട്ടരാമന് സംഭവിച്ചത് അതാണ്.
സർക്കാർ ഭൂമി കൈയേറിയത് തിരിച്ചുപിടിക്കാൻ റവന്യുമന്ത്രി നിർദ്ദേശിച്ചതനുസരിച്ചാണ് അദ്ദേഹം നടപടി സ്വീകരിച്ചത്. എന്നാൽ നടപടി വന്നപ്പോൾ റവന്യുമന്ത്രി കാലു മാറി.ശ്രീറാമിന് ജയ് വിളിച്ച കാനവും കാലു മാറി. ഉദ്യോഗസ്ഥർക്ക് പ്രൊമോഷൻ വരുമ്പോൾ എങ്ങനെയാണ് നൽകാതിരിക്കുക എന്നാണ് കാനം ചോദിച്ചത്.

ശ്രീറാമിന് സർക്കാർ നൽകിയത് അപ്രധാന തസ്തികയാണ്. ഒരിക്കൽ പ്രശ്നമായാൽ മൊത്തം പ്രശ്നമാകും.പ്രതിസന്ധിയുണ്ടാകുമ്പോൾ ആരും സഹായിക്കാൻ കാണില്ല. ഐ.എ എസുകാരായതിനാൽ അവരെ സർക്കാരിന് ഒന്നും ചെയ്യാനാവില്ല.എന്നാൽ രാജു നാരായണസ്വാമിയെ ഒതുക്കിയത് പോലെ ഒതുക്കും.
.jpg)
https://www.facebook.com/Malayalivartha

























