Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

എല്ലാം അറിഞ്ഞുകൊണ്ട് സി.പി.ഐ പണി തന്നെന്ന് മുഖ്യമന്ത്രി, രാജിക്ക് നാല് ദിവസം വേണമെന്ന് എന്‍.സി.പി ചോദിച്ചു; പറ്റില്ലെന്ന് പറഞ്ഞെന്നും പിണറായി

16 NOVEMBER 2017 01:25 PM IST
മലയാളി വാര്‍ത്ത

More Stories...

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....

തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ച സംഭവ വികാസങ്ങളില്‍ സി.പി.ഐ നേതൃത്വം സഹകരിച്ചില്ലെന്ന് ചൂണ്ടാക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.എം പൊളിറ്റ്ബ്യൂറോയെ സമീപിച്ചു. സര്‍ക്കാരിലെയും മുന്നണിയിലെയും സ്ഥിതിഗതികള്‍ വഷളായതോടെയാണ് രാവിലെ പിണറായി ഇന്ദ്രപ്രസ്ഥത്തിലേക്ക് പറന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വിദേശത്തായതിനാല്‍ പ്രകാശ് കാരാട്ട്, വൃന്ദകാരാട്ട്, എസ്.രാമചന്ദ്രന്‍പിള്ള, എം.എ ബേബി എന്നിവരടങ്ങുന്ന അവയ്‌ലബിള്‍ പി.ബി ചേര്‍ന്നു. മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചു. സി.പി.ഐയുടെ നിലപാടില്‍ അദ്ദേഹം കടുത്ത അതൃപ്തി രേഖപ്പെടുത്തി. 

ബുധനാഴ്ച രാവിലെ തന്നെ തോമസ് ചാണ്ടിയുടെ രാജി ഉറപ്പാക്കിയിരുന്നു. എന്നിട്ടും സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അസാധാരണ നടപടിയുണ്ടായി. ഇത് മുന്നണിയിലും സര്‍ക്കാരിലും ആശയക്കുഴപ്പം സൃഷ്ടിച്ചു. രാജിക്കായി നാല് ദിവസത്തെ സമയാണ് എന്‍.സി.പി ചോദിച്ചത്. അത് പറ്റില്ലെന്ന് പറഞ്ഞിരുന്നു. പിന്നീട് ഹൈക്കോടതി പരാമര്‍ശം നീക്കാന്‍ സുപ്രീംകോടതിയില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. അതുംപറ്റില്ലെന്ന് വ്യക്തമാക്കി. ബുധനാഴ്ച രാവിലെ പതിനൊന്ന് മണി വരെ സമയം നല്‍കിയിരുന്നു. ഇതോടെയാണ് തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തത്. ഇതറിയാമായിരുന്നിട്ടും സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തില്ല. രാജിക്കാര്യത്തില്‍ ഓരോ പാര്‍ട്ടികള്‍ക്കും നല്‍കുന്ന മര്യാദ പാലിച്ചു. ഇ.പി ജയരാജന്റെ കാര്യത്തിലും ശശീന്ദ്രന്റെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു. 

സി.പി.ഐ മുന്നണി മര്യാദപാലിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ദേശീയതലത്തില്‍ സി.പി.ഐയും സി.പി.എമ്മും പ്രശ്‌നങ്ങളില്ലാത്തതിനാല്‍ പ്രശ്‌നം കേരളത്തില്‍ പരിഹരിക്കാന്‍ പി.ബി നിര്‍ദ്ദേശിച്ചു. അതിനൊപ്പം മുഖ്യമന്ത്രിയുടെ വാദങ്ങളും അംഗീകരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ വ്യക്തമാക്കും. രാജി നീട്ടിക്കൊണ്ടുപോയതില്‍ സി.പി.എം കേന്ദ്രനേതൃത്വം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അതൃപ്തി അറിയിച്ചിരുന്നു. വ്യാഴാഴ്ച ചേര്‍ന്ന അവയ്‌ലബിള്‍ പി.ബിയില്‍ ഇക്കാര്യം ചര്‍ച്ചയായില്ല. പി.ബിയുടെ ഗ്രീന്‍ സിഗ്നല്‍ കിട്ടിയതോടെ സി.പി.ഐക്കെതിരെ സി.പി.എം സംസ്ഥാന നേതൃത്വം ആഞ്ഞടിക്കുമെന്ന് ഉറപ്പായി.a

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (3 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (19 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (1 hour ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (1 hour ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (2 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (4 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (4 hours ago)

Malayali Vartha Recommends