Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

രാജീവ് ഗാന്ധി വധക്കേസ് പ്രതികളോട് കരുണ കാണിക്കണമെന്ന് ജസ്റ്റിസ് കെ.ടി തോമസ്

16 NOVEMBER 2017 02:37 PM IST
മലയാളി വാര്‍ത്ത

More Stories...

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....

രാജീവ് ഗാന്ധി വധക്കേസ് പ്രതികളോട് കരുണ കാണിക്കണമെന്ന് വധശിക്ഷ ശരിവെച്ച മൂന്നംഗ ബെഞ്ചിന്റെ അധ്യക്ഷന്‍ ജസ്റ്റിസ് കെ.ടി തോമസ്. കോണ്‍ഗ്രസ് അധ്യക്ഷയും രാജീവ് ഗാന്ധിയുടെ ഭാര്യയുമായ സോണിയ ഗാന്ധിക്കാണ് ഇക്കാര്യം ആവശ്യപ്പെട്ട് ജസ്റ്റിസ് കെ.ടി തോമസ് കത്തെഴുതിയത്. 1991 മുതല്‍ ജയിലില്‍ കഴിയുന്ന ഇവരോട് ഔദാര്യം കാണിക്കണമെന്നും ശിക്ഷയില്‍ ഇളവനുവദിക്കുന്നത് സമ്മതമാണെന്ന് അറിയിക്കാണമെന്നുമാണ് കത്തിലെ ഉള്ളടക്കം.

ഒക്ടോബര്‍ 18നാണ് ജസ്റ്റിസ് തോമസ് കത്തെഴുതിയിട്ടുള്ളത്. 2014ല്‍ പ്രതികളെ ജയില്‍ മോചിതരാക്കാനുള്ള തമിഴ് നാട് സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ കേന്ദ്രസര്‍ക്കാറാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിഷയം ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. 'വളരെക്കാലമായി ജയിലില്‍ കഴിയുന്ന ഇവരുടെ ശിക്ഷ ഇളവ് ചെയ്യാന്‍ സമ്മതമാണെന്ന് താങ്കളും രാഹുല്‍ജിയും പ്രിയങ്കയും പ്രസിഡന്റിനെ അറിയിക്കുകയാണെങ്കില്‍ കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം കൈക്കൊള്ളാന്‍ സാധ്യതയുണ്ട്. മാനുഷിക പരിഗണന വെച്ച് താങ്കള്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ഒരു പ്രവൃത്തിയാണിത്. ഈ കേസില്‍ വിധി പറഞ്ഞ ജഡ്ജി എന്ന നിലക്ക് ഇക്കാര്യം താങ്കളുടെ ശ്രദ്ധയില്‍ പെടുത്താനുള്ള ഉത്തരവാദിത്തം എനിക്കുണ്ടെന്ന് കരുതുന്നു.'

മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോപാല്‍ ഗോഡ്‌സെയെ 1964ല്‍ കേന്ദ്രസര്‍ക്കാര്‍ വെറുതെ വിട്ട കാര്യവും കെ.ടി തോമസ് കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഗാന്ധിവധത്തില്‍ ഗോഡ്‌സെ പേരിലുള്ള കുറ്റവും ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നതായിരുന്നു. 14 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ഗോഡ്‌സെയെ കേന്ദ്രസര്‍ക്കാറാണ് കുറ്റവിമുക്തനാക്കിയത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലും കത്തിലെ ഉള്ളടക്കം കെ.ടി തോമസ് സ്ഥിരീകരിച്ചു. കേസ് അന്വേഷിച്ച സി.ബി.ഐക്ക് ഗുരുതരമായ പിഴവുകള്‍ സംഭവിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'പേരറിവാളന്റെ കേസില്‍ കുറ്റസമ്മതമൊഴിയുടെ സാധുതയെക്കുറിച്ചുള്ള ചര്‍ച്ച കൂടി മുന്നോട്ടുവന്നിരിക്കുകയാണ്. യഥാര്‍ഥത്തില്‍ എവിഡന്‍സ് ആക്ട് പ്രകാരം കുറ്റസമ്മത മൊഴി പ്രധാന തെളിവായി സ്വീകരിക്കാന്‍ കഴിയില്ല. എന്നാല്‍ മറ്റ് രണ്ട് ജഡ്ജിമാരും തന്റെ ഈ വാദം തള്ളിക്കൊണ്ട് കുറ്റസമ്മതത്തെ പ്രധാന തെളിവായി അംഗീകരിക്കണം എന്ന് വാദിക്കുകയായിരുന്നു. ടാഡ നിയമ പ്രകാരം കുറ്റസമ്മതമൊഴിയെ പ്രധാന തെളിവായി അംഗീകരിക്കാം. എന്നാല്‍ വിധി വന്നതിന് ശേഷം പല നിയമജ്ഞരും തന്നോട് അത് തെറ്റായ തീരുമാനമായിരുന്നുവെന്ന് പറഞ്ഞു.

അന്വേഷണ സംഘത്തിന് സംഭവിച്ച ഗുരുതരമായ പിഴവുകളെക്കുറിച്ചും ജസ്റ്റിസ് കെ.ടി തോമസ് പറഞ്ഞു. വാദം നടക്കുന്നതിനിടെ പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത 40 ലക്ഷം രൂപയുടെ ഉറവിടം താന്‍ താണെന്ന് ചോദിച്ചിരുന്നു. മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ ഡി. കാര്‍ത്തികേയനുമായി സംസാരിച്ച ശേഷം അതേക്കുറിച്ച് പിറ്റേന്ന് മറുപടി പറയാമെന്ന് കോടതിയില്‍ ഹാജരായ സി.ബി.ഐ ഉദ്യോഗസ്ഥന്‍ അഹമ്മദ് മറുപടി നല്‍കി. എന്നാല്‍ പിറ്റേന്ന് അതേക്കുറിച്ച് ഒന്നും അറിയില്ല എന്നാണ് ഇവര്‍ ഉത്തരം പറഞ്ഞത്.

സമൂഹത്തിലെ അത്യുന്നതനായ ഒരു വ്യക്തിയുടെ വധക്കേസിലെ പ്രതികളായിരുന്നു അവര്‍. അല്ലായിരുന്നുവെങ്കില്‍ ഇവര്‍ ശിക്ഷിക്കപ്പെടുമായിരുന്നോ എന്ന ചോദ്യത്തിന് എന്റെ പക്കല്‍ ഉത്തരമില്ല കെ.ടി തോമസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (2 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (18 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (1 hour ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (1 hour ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (2 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (4 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (4 hours ago)

Malayali Vartha Recommends