മൂന്നാര്‍ സമരത്തില്‍ ഫൗള്‍ പ്ലേ കളിക്കാനുള്ള എസ്. രാജേന്ദ്രന്റെ നീക്കത്തിന് റവന്യൂമന്ത്രിയുടെ റെഡ്കാര്‍ഡ്

തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ സി.പി.എമ്മിനെയും മുന്നണിയെയും വരുതിയിലാക്കിയ സി.പി.ഐ ജോയ്‌സ് ജോര്‍ജ് എം.പിയുടെ കയ്യേറ്റ വിഷയത്തില്‍ അയയുന്നു. എം.പിയുടെ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടി വീണ്ടും പരിശോധിക്കുമെന്നും അദ്ദേഹം ഭൂമി കയ്യേറിയിട്ടില്ലെന്നും റവന്യൂമന്ത്രി ജോയ്‌സ് ജോര്‍ജ് നെടുങ്കണ്ടത്ത് വ്യക്തമാക്കി. എം.പി കുറ്റക്കാരനല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പട്ടയം റദ്ദാക്കിയ സബ്കളക്ടറുടെ നിലപാടില്‍ പ്രതിഷേധിച്ച് മൂന്നാര്‍ സംരക്ഷണയുടെ സേനയുടെ നേതൃത്വത്തില്‍ സി.പി.എം 21ന് ഇടുക്കിയിലെ 10 പഞ്ചായത്തുകളില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആര്‍ക്കും ഹര്‍ത്താല്‍ നടത്താമെന്ന് മന്ത്രി പ്രതികരിച്ചു.
കൊട്ടാക്കമ്പൂര്‍ വില്ലേജില്‍ ജോയ്‌സ് ജോര്‍ജ് എം.പിയും സര്‍ക്കാര്‍ തരിശ് ഭൂമി കയ്യേറിയതിനെ തുടര്‍ന്ന് 24 ഏക്കറിന്റെ പട്ടയമാണ് റദ്ദാക്കിയത്. വ്യാജരേഖ ഉപയോഗിച്ചാണ് ഭൂമി സ്വന്തമാക്കിയതെന്നും എട്ട് പേര്‍ക്ക് ഒരു ദിവസം പട്ടയം നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടെന്നും സബ്കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പട്ടിക ജാതിക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമി എം.പിയും വീട്ടുകാരും നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്നാണ് ആരോപണം ഉയര്‍ന്നത്. ഇതിന് എം.പിയുടെ പിതാവ് പാലിയത്ത് ജോര്‍ജാണ് തുടക്കമിട്ടതെന്നും സബ്കളക്ടര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ 2013ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഭാര്യയുടെ പേരില്‍ കൊട്ടാക്കമ്പൂരില്‍ എട്ടേക്കറുണ്ടെന്ന് എം.പി സമ്മതിച്ചിരുന്നു.
തമിഴ്‌നാട്ടുകാരായ ചിലരുടെ ഭൂമി എം.പിയുടെ പിതാവ് വാങ്ങി ഭാര്യയുടെയും മക്കളുടെയും പേരിലാക്കിയെന്ന് കളക്ടര്‍ക്ക് പരാതി കിട്ടിയതിനെ തുടര്‍ന്നാണ് ദേവികുളം സബ്കളക്ടര്‍ അന്വേഷണം നടത്തിയത്. എന്നാല്‍ ഈ വിഷയത്തില്‍ സി.പി.ഐക്കെതിരെ സി.പി.എം പടയൊരുക്കം തുടങ്ങിയ ദിവസം റവന്യൂമന്ത്രി ജില്ലയില്‍ ചെന്ന് നിലപാട് മാറ്റിയത് എസ്. രാജേന്ദ്രന്‍ എം.എല്‍.എ അടക്കമുള്ളവര്‍ക്ക് തിരിച്ചടിയായി. വനം, റവന്യൂ വകുപ്പുകളുടെ നടപടികള്‍ക്കെതിരെയാണ് ഹര്‍ത്താല്‍ നടത്തുന്നത്. ഈ രണ്ട് വകുപ്പുകളും സി.പി.ഐയാണ് കൈകാര്യം ചെയ്യുന്നത്.
https://www.facebook.com/Malayalivartha

























