സിപിഐ മുന്നണി മര്യാദ ലംഘിച്ചു, യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നകാര്യം മുഖ്യമന്ത്രിയെ നേരത്തെ അറിയിക്കണമായിരുന്നു, തോമസ് ചാണ്ടിയുടെ രാജി ഉണ്ടാവുമെന്ന് തലേന്ന് തന്നെ സിപിഐക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്ന് കോടിയേരി

തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനത്തിലൂടെ സിപിഐ മുന്നണി മര്യാദ ലംഘിച്ചു. യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നകാര്യം മുഖ്യമന്ത്രിയെ നേരത്തെ അറിയിക്കണമായിരുന്നു. സിപിഐയുടെ നിലപാടാണ് രാജിക്ക് കാരണമെന്ന് എന്നാരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാനാവില്ല. രാജി ഞങ്ങളുടെ നിലപാട് മൂലമാണെന്ന ഖ്യാതി നേടാനായിരുന്നു സിപിഐ ശ്രമം. മന്ത്രി തോമസ് ചാണ്ടിയുടെ രാജി വൈകിയത് സ്വാഭാവികമായ സമയമെടുത്തതുകൊണ്ടാണെന്നും കോടിയേരി.
നിര്‍ണായക മന്ത്രിസഭായോഗത്തില്‍ നിന്നും മാറിനില്‍ക്കാനുള്ള സിപിഐയുടെ തീരുമാനം അപക്വമായിരുന്നെന്നും ഈ തീരുമാനത്തിലൂടെ സിപിഐ യുഡിഎഫിനെ സഹായിച്ചുവെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
തോമസ് ചാണ്ടിയുടെ രാജി ഉണ്ടാവുമെന്ന് തലേന്ന് തന്നെ സിപിഐക്ക് ഉറപ്പ് നല്‍കിയിരുന്നു.കാര്യങ്ങളെല്ലാം സിപിഐയെ ധരിപ്പിച്ചിരുന്നു. എന്നിട്ടും മുന്നറിയിപ്പില്ലാതെ സിപിഐ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചു. ഇത് അപക്വമായ നിലപാടാണ്. മുന്നണി സംവിധാനത്തില്‍ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് സിപിഐ ആലോചിക്കണം. കോടിയേരി പറഞ്ഞു.
കൈയ്യടി തങ്ങള്‍ക്കും വിമര്‍ശം മറ്റുള്ളവര്‍ക്കും എന്ന നിലപാട് മുന്നണി സംവിധാനത്തില്‍ നടപ്പാവില്ല. ഇത് ശത്രുക്കളെ സഹായിക്കുന്ന നടപടിയാണ്. സോളാര്‍ കേസില്‍ വികൃതമായ മുഖം രക്ഷിക്കാനുള്ള യുഡിഎഫ് ശ്രമത്തിന് സിപിഐ ശക്തിപകര്‍ന്നു. ഇനിയും ശത്രുക്കള്‍ക്ക് ആയുധം കൊടുക്കാതെ ഇടത് മുന്നണി ജാഗ്രത പാലിക്കണം കോടിയേരി പറഞ്ഞു.
https://www.facebook.com/Malayalivartha

























