Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ ജിഷ്ണു പ്രണോയ് കേസില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ

17 NOVEMBER 2017 09:05 AM IST
മലയാളി വാര്‍ത്ത

സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ ജിഷ്ണു പ്രണോയ് കേസില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ. അതേസമയം, സങ്കീര്‍ണതകളൊന്നുമില്ലാത്ത കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് കേരളസര്‍ക്കാറിന്റെ കഴിവുകേടാണെന്ന് അന്വേഷണഏജന്‍സി സുപ്രീംകോടതിയില്‍ പറഞ്ഞു. പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് കാമ്പസില്‍ ആത്മഹത്യ ചെയ്ത കേസ് സി.ബി.െഎക്ക് വിടണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസില്‍ നെഹ്‌റു ഗ്രൂപ് ചെയര്‍മാന്‍ കൃഷ്ണപ്രസാദ് പ്രധാന പ്രതിയാണ്.

കേസ് സി.ബി.ഐ സ്വയം ഏറ്റെടുക്കുകയല്ലാതെ അതിനായി വിധി പുറപ്പെടുവിക്കുന്നത് അനുചിതമാണെന്ന് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാല്‍, കേരളത്തിനുവേണ്ടി അഡ്വ. ഹരേന്‍ പി. റാവലും ജിഷ്ണുവിന്റെ അമ്മ മഹിജക്ക് വേണ്ടി അഡ്വ. ജയ്‌മോന്‍ ആന്‍ഡ്രൂസും നടത്തിയ വാദത്തെതുടര്‍ന്ന് കോടതി നിലപാട് മാറ്റുകയായിരുന്നു. സി.ബി.ഐ അനുകൂലിക്കാതിരുന്നിട്ടും ചില കേസുകള്‍ സുപ്രീംകോടതി സി.ബി.ഐക്ക് വിട്ട മുന്‍ ഉദാഹരണങ്ങള്‍ ഹരേന്‍ പി. റാവല്‍ സമര്‍പ്പിച്ചു. സത്യം പുറത്തുവരാന്‍ അത് കൂടിയേ തീരൂ എന്നും റാവല്‍ പറഞ്ഞു.

കേരള പൊലീസിന്റെ ഭാഗത്ത് നിന്ന് നീതി ലഭിക്കില്ലെന്നും അതിനാല്‍ കേസ് സി.ബി.ഐക്ക് വിടണമെന്നും ജയ്‌മോന്‍ ആന്‍ഡ്രൂസ് വാദിച്ചു. മഹിജ ഉപവാസ സമരത്തിനിറങ്ങിയപ്പോഴാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായത്. മഹിജയെ പൊലീസ് വലിച്ചിഴച്ചുകൊണ്ടുപോയ കാര്യവും അഭിഭാഷകന്‍ ഓര്‍മിപ്പിച്ചു. ജോലിഭാരം കൂടുതലായതിനാല്‍ കേസ് ഏറ്റെടുക്കാനാവില്ലെന്നാണ് സി.ബി.ഐ അഭിഭാഷകന്‍ ആദ്യം വാദിച്ചത്.

സംസ്ഥാന പോലീസ് മേധാവി തന്നെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട സ്ഥിതിക്ക് മറ്റെന്താണ് പറയാനുള്ളതെന്ന് ജസ്റ്റിസ് രമണ ചോദിച്ചപ്പോള്‍ കോടതി പറയുകയാണെങ്കില്‍ അന്വേഷണം ഏറ്റെടുക്കാമെന്ന് വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് സി.ബി.ഐ അന്വേഷണ ആവശ്യം പരിഗണിക്കാമെന്ന് പറഞ്ഞ് കേസ് വെള്ളിയാഴ്ച വാദം തുടരാനായി മാറ്റി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (2 minutes ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (34 minutes ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (43 minutes ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (1 hour ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (1 hour ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (2 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (3 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (3 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (3 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (4 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (4 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (5 hours ago)

Malayali Vartha Recommends