Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ട്രാഫിക് സിനിമയെ വെല്ലും തമീമിന്റെ വിജയ കഥ; സാക്ഷ്യം വഹിച്ച് കേരളം

17 NOVEMBER 2017 10:55 AM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം

'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..

അവയവ മാറ്റങ്ങള്‍ നടക്കുന്ന സമയത്തും അല്ലാതെയും മലയാളത്തില്‍ ചലനമായ ട്രാഫിക് സിനിമയെ അനുസ്മരിപ്പിക്കുന്ന വിധം നിരവധി ആംബുലന്‍സ് യാത്രകള്‍ നമ്മള്‍ കണ്ടു കഴിഞ്ഞു. എന്നാല്‍ അതിനേക്കാള്‍ വലിയ മറ്റൊരു യാത്രയാണ് ഇപ്പോള്‍ ശ്രദ്ധയമാകുന്നത്. നമ്മുടെ റോഡിലൂടെ അഞ്ഞൂറു കിലോ മീറ്ററാണ് കുരുന്നിന്റെ ജീവന്‍ രക്ഷിക്കാന്‍ ആറു മണിക്കൂര്‍ കൊണ്ട് തമീം എന്ന ആംബുലന്‍സ് ഡ്രൈവര്‍ പൂര്‍ത്തിയാക്കിയത്. 14 മണിക്കൂര്‍ വേണം കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്താന്‍ എന്നാല്‍ 6.45 മണിക്കൂര്‍ കൊണ്ട് തമീം ലക്ഷ്യം പൂര്‍ത്തിയാക്കി.

കെഎല്‍ 14 എല്‍ 4247 എന്ന നമ്പറിലുള്ള ആംബുലന്‍സില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേയ്ക്ക് ഒരു മാസം മാത്രം പ്രായമുള്ള കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി കൊണ്ടു പോകുന്നുണ്ട്. അല്‍പ്പ സമയത്തിനകം കണ്ണൂരില്‍ നിന്ന് വണ്ടി പുറപ്പെടും ട്രാഫിക് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി വഴിയൊരുക്കി കൊടുക്കാന്‍ സഹായിക്കുക. എവിടെയെങ്കിലും റോഡില്‍ തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കുക. എന്നായിരുന്നു ആ യാത്രയെക്കുറിച്ച് പൊതുജനങ്ങള്‍ക്കും പോലീസിനും ലഭിച്ച മുന്നറിയിപ്പ്.

കാസര്‍ഗോഡ് ബദിയടുക്ക സ്വദേശികളായ സിറാജ്-ആയിഷ ദമ്പതികളുടെ 57 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ഹൃദയസംബന്ധമായ അസുഖത്താല്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായമില്ലാതെ കുഞ്ഞിന് ശ്വസിക്കാനാവുമായിരുന്നില്ല. ഓരോ ദിവസം കഴിയുംതോറും നില വഷളായതോടെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഹോസ്പിറ്റലിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ സംസ്ഥാനത്തിന്റെ രണ്ടറ്റത്തു കിടക്കുന്ന സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം ഒരു പ്രശ്‌നമായിരുന്നു. ഒരു മിനുട്ടില്‍ തുടര്‍ച്ചയായി നാലു ലിറ്റര്‍ ഓക്‌സിജന്‍ അവശ്യമായിരുന്നു. തുടര്‍ന്ന് കണ്ണൂരിലെ 108 ആംബുലന്‍സ് അധികൃതരുമായി ബന്ധപ്പെടുകയും മിഷന്‍ രൂപീകരിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതിനായി പൊലീസ് അധികാരികളുമായും കേരളത്തിലെ മുഴുവന്‍ ആംബുലന്‍സ് െ്രെഡവര്‍മാരുമായും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമായി സംസാരിച്ച് കണ്ണൂര്‍ ടു എസ്.സി.റ്റി എന്ന മിഷന്‍ രൂപീകരിക്കുകയായിരുന്നു. കാസര്‍ഗോഡ് സ്വദേശി തമീം കുഞ്ഞിനെ കൊണ്ടു പോകാനായുള്ള ആംബുലന്‍സിന്റെ അമരക്കാരനായി.

ഐ.സി.യു. ആംബുലന്‍സായ സി.എം.സി.സി ആംബുലന്‍സ് മിഷനായി തയ്യാറായി. ആംബുലന്‍സ് കെയര്‍ നല്‍കാനായി കാസര്‍ഗോഡ് ഷിഫാ സാദി ഹോസ്പിറ്റലിലെ ഐ.സി.യു. നേഴ്‌സ് റ്റിന്റോയെ പ്രത്യേകം വിളിച്ചു വരുത്തി. രാവിലെ മുതല്‍ തയ്യാറായി വന്ന മിഷന്റെ ഭാഗമായി സോഷ്യല്‍ മീഡിയ വഴി ആംബുലന്‍സ് കടന്നു വരുന്ന വിവരം ഏവരെയും അറിയിച്ചു. 8.30 ന് പരിയാരത്ത് നിന്നും ആംബുലന്‍സ് യാത്ര തിരിച്ചു. എസ്‌കോര്‍ട്ടായി പൊലീസും. സോഷ്യല്‍ മീഡിയ വാഹനം പുറപ്പെട്ടതോടെ സജീവമായി.

ഓരോ സ്ഥലം കഴിയുമ്പോഴും നിര്‍ദ്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പാസ് ചെയ്തു. പൊലീസും നാട്ടുകാരും സന്നദ്ധ സംഘടന പ്രവര്‍ത്തകരും റോഡിലെ ഗതാഗതം നിയന്ത്രിച്ച് ആംബുലന്‍സ് കടത്തിവിട്ടു. ആലപ്പുഴ വഴി തിരുവനന്തപുരം വരെ ഒരു തടസ്സവുമില്ലാതെ 6 മണിക്കൂര്‍ 50 മിനിറ്റു കൊണ്ട് ആംബുലന്‍സ് എത്തി . പുലര്‍ച്ചെ 3.20 ന് എസ്.സി.ടി ഹോസ്പ്പിറ്റലില്‍ എത്തിച്ചു. കുഞ്ഞിനെ ഉടന്‍ എന്‍.ഐ.സി.യുവിലേക്ക് പ്രവേശിപ്പിച്ചതോടെയാണ് ഏവര്‍ക്കും ശ്വാസം നേരെ വീണത്.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ദൂരം പിന്നിടാന്‍ സാധാരണ 14 മണിക്കൂര്‍ സമയം എടുക്കും. എന്നാല്‍ തമിമിന്റെ ഡ്രൈവിംഗ് വൈദഗ്ധ്യം ഏഴു മണിക്കൂറുകൊണ്ട് അത് സാധ്യമാക്കി. വണ്ടി ഒരിടത്തും നൂറ് കിലോമീറ്റര്‍ സ്പീഡില്‍ താഴെപ്പോയില്ല. ഇടയ്ക്ക് കുഞ്ഞിന് പാല്‍ കൊടുക്കാന്‍ മാത്രം പത്ത് മിനിട്ട് നിര്‍ത്തിയതല്ലാതെ മറ്റെങ്ങും നിര്‍ത്തേണ്ട സാഹചര്യം ഉണ്ടായില്ല. പൊലീസും നാട്ടുകാരും ആംബുലന്‍സ് ഡ്രൈവേഴ്സ്  സംഘടനയായ കെഎഡിടിഎ പ്രവര്‍ത്തകര്‍ ആംബുലന്‍സിനു വഴിയൊരുക്കാന്‍ ടൗണുകളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു.

മറ്റു ആംബുലന്‍സ് ജീവനക്കാരും പൊലീസും തിരക്ക് പരിഹരിച്ചു കൊടുക്കുകയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സംഘം മറ്റു സഹായങ്ങള്‍ ലഭ്യമാക്കിയും ഓരോ ജില്ലയിലും നിലയുറപ്പിച്ചിരുന്നു എന്നും തമീം പറഞ്ഞു. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സര്‍ക്കാര്‍ എയര്‍ ആംബുലന്‍സ് ഒരുക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയര്‍ന്നു വരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഈ ആവശ്യത്തോട് പുറം തിരിഞ്ഞു നില്‍ക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (18 minutes ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (27 minutes ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (53 minutes ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (1 hour ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (1 hour ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (1 hour ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (2 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (3 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (3 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (4 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (4 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (5 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (5 hours ago)

Malayali Vartha Recommends