വാഹനം രജിസ്റ്റര്‍ നികുതി വെട്ടിപ്പ്... താരങ്ങള്‍ക്കെതിരെ ക്രൈംബ്രാഞ്ച്

പോണ്ടിച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയ കേയില്‍ താരങ്ങള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി ക്രൈംബ്രാഞ്ച്. ഫഹദ് ഫാസിലിനും അമല പോളിനും എതിരെയാണ് ക്രൈംബ്രാഞ്ച് നടപടി തുടങ്ങിയത്. ആദ്യപടിയായി ക്രൈംബ്രാഞ്ച് താരങ്ങള്‍ക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു.
അമല പോളിന്റെയും ഫഹദിന്റെയും സുരേഷ് ഗോപിയുടേതും അടക്കമുള്ള പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് വിശദമായി അന്വേഷിച്ചിരുന്നു. വാഹന രജിസ്‌ട്രേഷന്‍ രേഖകളില്‍ പലതും വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും വീഡിയോ ദൃശ്യങ്ങളുമടക്കം മോട്ടോര്‍ വാഹന വകുപ്പ് ക്രൈംബ്രാഞ്ചിന്
കൈമാറിയിരിക്കുകയാണ്. പോണ്ടിച്ചേരിയില്‍ തനിക്ക് ഫ്‌ളാറ്റ് ഉണ്ടെന്നാണ് നേരത്തെ മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസിന് സുരേഷ് ഗോപി മറുപടി നല്‍കിയത്. എന്നാല്‍ ഈ ഫ്‌ളാറ്റില്‍ ആള്‍താമസമില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സുരേഷ് ഗോപിയെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നുമാണ് അടുത്ത ഫ്‌ളാറ്റിലെ താമസക്കാരന്‍ മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് ഫാസില്‍ പ്രതികരിച്ചിരുന്നു.
എന്നാല്‍ കേരളത്തില്‍ നികുതി അടയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് അമല പോള്‍ പ്രസ്താവനയിറക്കിയത്. അമല പോളിന്റെ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരിയിലെ ഒരു കുടുസ്സ് മുറിയുടെ വിലാസത്തിലാണ് എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. താരങ്ങള്‍ നല്‍കിയ വിലാസത്തില്‍ അഞ്ചോ ആറോ വാഹനങ്ങള്‍ വരെ പലരും രജിസ്റ്റര്‍ ചെയ്തതായും കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























