സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നും നാളെയുമായി നടക്കും. പോളിറ്റ്ബ്യൂറോ യോഗ റിപ്പോര്‍ട്ടിന് പുറമെ ജനതാദള്‍യു വീരേന്ദ്രകുമാര്‍ വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. കേന്ദ്ര നേതാക്കളും സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുമെന്നാണ് വിവരം. കേരള കോണ്‍ഗ്രസ് എമ്മിന്റെ കാര്യം ചര്‍ച്ച ചെയ്യുമെന്ന പ്രചാരണം സജീവമാണ്.
എന്നാല്‍ തല്‍ക്കാലം ഈ വിഷയം ചര്‍ച്ച വേണ്ടെന്നാണ് സി.പി.എമ്മിലെ പൊതുതീരുമാനം. എം.പി. വീരേന്ദ്രകുമാറിനെയും കൂട്ടരെയും എല്‍.ഡി.എഫിലേക്ക് തിരികെ കൊണ്ടുവരുന്നതിന് സി.പി.എമ്മിന് താല്‍പര്യമുണ്ട്. ഇക്കാര്യത്തില്‍ സി.പി.ഐക്കും കാര്യമായ വിയോജിപ്പൊന്നുമില്ല.
എന്നാല്‍, ജനതാദള്‍എസിന് ഇതിനോട് വലിയ യോജിപ്പില്ല. ജനതാദള്‍എസില്‍ ലയിച്ചുള്ള മുന്നണി പ്രവേശനമാണ് അവര്‍ക്ക് താല്‍പര്യം. അക്കാര്യത്തിലുള്ള മധ്യസ്ഥ ശ്രമമാകും സി.പി.എമ്മിലും നടക്കുക
കഴിഞ്ഞദിവസം ചേര്‍ന്ന സി.പി.എം പോളിറ്റ്ബ്യൂറോ യോഗത്തില്‍ കോണ്‍ഗ്രസുമായി ദേശീയതലത്തിലുണ്ടാക്കുന്ന ബന്ധം സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. അക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായാണ് പ്രധാനമായും അടിയന്തര സെക്രട്ടേറിയറ്റ് യോഗം വിളിച്ചുചേര്‍ത്തതെന്നാണ് വിവരം.
അതിന് പുറമെ സി.പി.ഐയുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങളും അത് പരിഹരിക്കുന്നതിനുള്ള ശമങ്ങളും ചര്‍ച്ചയാകും. സി.പി.എം ഏരിയ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ജില്ല സമ്മേളനങ്ങള്‍ ആരംഭിക്കുന്ന അവസരവുമാണ്. ആ സാഹചര്യത്തില്‍ ജില്ല, സംസ്ഥാന സമ്മേളനങ്ങളുടെ സംഘാടനം ഉള്‍പ്പെടെ കാര്യങ്ങളും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. ഓരോ ജില്ലകളിലെയും പുതുതായി ജില്ലസമിതി, സെക്രട്ടേറിയറ്റ് എന്നിവയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പേരുകളും ചര്‍ച്ച ചെയ്യും. ഏരിയ സമ്മേളനങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയാകും.<
https://www.facebook.com/Malayalivartha


























