Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

കെ പി സി സി മുൻ അധ്യക്ഷൻ വി എം സുധീരനെതിരെ കോൺഗ്രസ് ഐ വിഭാഗം ഹൈക്കമാന്റിന് പരാതി നൽകും

15 DECEMBER 2017 10:53 AM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം

'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..

കെ പി സി സി മുൻ അധ്യക്ഷൻ വി എം സുധീരനെതിരെ കോൺഗ്രസ് ഐ വിഭാഗം ഹൈക്കമാന്റിന് പരാതി നൽകും. കോൺഗ്രസ് അധ്യക്ഷൻ പങ്കെടുത്ത പരിപാടി അവഗണിച്ചതാണ് കാരണം. എന്നാൽ ചെന്നിത്തലയോട് പോകാൻ പറ എന്ന സുധീരമായ നിലപാടാണ് സുധീരൻ സ്വീകരിക്കുന്നത്. ഫലത്തിൽ കോൺഗ്രസിലെ യുവതുർക്കികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ കത്തികുത്തിനെക്കാൾ ഭയാനകമാണ് സുധീര - രമേശ് ദ്വന്ദ്വയുദ്ധം.

അതേ സമയം സുധീരനെ പിണക്കം മാറ്റാൻ രാഹുൽ ഗാന്ധി എ.കെ.ആന്റണിയെ ചുമതലപ്പെടുത്തിയതായി അറിയുന്നു. പടയൊരുക്കത്തിൽ പങ്കെടുക്കാനുള്ള വാഹനം വീട്ടിലെത്തിയെങ്കിലും സുധീരൻ തിരിച്ചയക്കുകയായിരുന്നു.

യഥാർത്ഥത്തിൽ സുധീരന്റെ വിരോധം രാഹുൽ ഗാന്ധിയോടാണ്. അദ്ദേഹമാണ് സുധീരനെ കെ.പി.സി സി അധ്യക്ഷനാക്കിയത്. അതേ രാഹുൽ തന്നെയാണ് സുധീരനെ ഒഴിവാക്കിയത്. രാഹുൽ കോൺഗ്രസ് പ്രസിഡന്റ് ആയിട്ടും സുധീരൻ അദ്ദേഹത്തെ ടെലിഫോണിൽ പോലും വിളിച്ചിട്ടില്ല. ആന്റണിയോട് പോലും സുധീരൻ സംസാരിച്ചില്ല. ആന്റണിയുമായി സുധീരൻ മാനസികമായി അകൽച്ചയിലാണ്. കോൺഗ്രസിനെ രക്ഷിക്കാൻ താൻ നടത്തിയ ശ്രമങ്ങൾക്ക് കോൺഗ്രസ് ഹൈക്കമാന്റ് തന്നെ തടസ്സം നിന്നു എന്നാണ് സുധീരൻ കരുതുന്നത്.

പടയൊരുക്കം വേദിയിൽ സുധീരനെ കാണാതായപ്പോൾ രാഹുൽ അദ്ദേഹത്തെ അന്വേഷിച്ചിരുന്നു. എന്നാൽ സുധീരൻ വന്നിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞപ്പോൾ എന്താണ് സംഭവിച്ചതെന്ന് രാഹുൽ അന്വേഷിച്ചിരുന്നു. കോൺഗ്രസിന്റെ സമുന്നതനായ ഒരേ ഒരു നേതാവാണ് രാഹുൽ പങ്കെടുത്ത ചടങ്ങിൽ നിന്നും വിട്ടുനിന്നത്. സാധാരണ ഗതിയിൽ ഹൈക്കമാന്റ് പങ്കെടുക്കുന്ന യോഗത്തിൽ നിന്നും വിട്ടു നിൽക്കാൻ രാജ്യത്തെ ഒരു കോൺഗ്രസ് നേതാവും ധൈര്യം കാണിക്കുകയില്ല. അത്തരമൊരു ധൈര്യമാണ് സുധീരൻ കാണിച്ചിരിക്കുന്നത്. അതിനർത്ഥം അദ്ദേഹം ചില്ലറക്കാരനല്ല എന്നത് തന്നെയാണ്.

യു ഡി എഫ് സർക്കാർ തോൽക്കാൻ കാരണം സുധീരന്റെ നിലപാടുകളാണെന്ന് ചെന്നിത്തല സ്ഥിരമായി പറയാറുണ്ട്. ഇക്കാര്യം സുധീരന്റെ ചെവിയിലുമെത്തിയെന്നു വേണം കരുതാൻ.

ചെന്നിത്തലയുടെ പടയൊരുക്കത്തോട് ഒരുതരത്തിലും മമത കാണിക്കാത്ത നേതാവാണ് സുധീരൻ. ചെന്നിത്തലയെ പോലുള്ളവർ നടത്തുന്ന ഇത്തരം ഗിമിക്കുകൾ സുധീരന് സഹിക്കാനാവില്ല. ചെന്നിത്തലയുടെ പ്രവർത്തനങ്ങളിൽ സുധീരന് പുറമേ ഉമ്മൻ ചാണ്ടിക്കും താല്പര്യമില്ല. എന്നാൽ ഉമ്മൻ ചാണ്ടിയുടെ ഗ്രൂപ്പ് ഒരു പ്രസ്താവനയിറക്കാൻ പോലും കഴിയാത്ത തരത്തിൽ നിർജീവവും നിസഹായവുമാണ്. എ ഗ്രൂപ്പിന്റെ പ്രതിസന്ധി മുതലെടുത്താണ് ചെന്നിത്തല നീങ്ങുന്നത്.

സുധീരനെ സമാധാനിപ്പിക്കാനുള്ള ശ്രമങ്ങൾ രാഹുലിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാനിടയുണ്ട്. കാരണം കേരളത്തിലെ കോൺഗ്രസിൽ ഗ്ലാമറുള്ള ഏക നേതാവാണ് സുധീരൻ. അദ്ദേഹത്തിൽ മാത്രമാണ് ഭാവിയിൽ കോൺഗ്രസിന് പ്രതീക്ഷയുള്ളത്. ചെന്നിത്തലക്ക് ഭരണപരമായ കഴിവുകൾ കുറവാണെന്ന് ഹൈക്കമാന്റിനറിയാം.

ഘടകക്ഷികളെ ഒപ്പം നിർത്താനുള്ള തന്ത്രങ്ങൾ പോലും കൈയിലില്ല. മാണി യുഡിഎഫ് വിട്ടത് ചെന്നിത്തലയുടെ പ്രവർത്തന ഫലമായാണെന്ന് എല്ലാവർക്കുമറിയാം. വീരൻ പോകാൻ ഒരുങ്ങുന്നതും ഇതേ കാരണം കൊണ്ടു തന്നെയാണ്. എന്നാൽ മറുപക്ഷത്ത് ഉമ്മൻ ചാണ്ടി ഇതിനേക്കാൾ ഗുരുതര ആരോപണങ്ങൾ നേരിടുന്നു.

കോൺഗ്രസ് അധ്യക്ഷനായതിനു പിന്നാലെയാണ് രാഹുലിന്റെ കൈയിൽ നിന്നും ഗുജറാത്തും ഹിമാചലും വഴുതിമാറുമെന്ന പ്രവചനങ്ങൾ പുറത്തു വരുന്നത്. കേരളത്തിലാണ് പാർട്ടിക്ക് അൽപ്പമെങ്കിലും പിടിപാടുള്ളത്. അതും പോയാൽ എല്ലാം തകരും. സുധീരനെ പോലുള്ളവരെ രാഹുൽ കൈവിടാതിരിക്കുന്നത് അതുകൊണ്ടാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (30 minutes ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (39 minutes ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (1 hour ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (1 hour ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (1 hour ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (2 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (3 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (3 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (4 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (4 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (5 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (5 hours ago)

Malayali Vartha Recommends