ശമ്പളം മുടങ്ങുമെന്ന ആശങ്കയിലാണ് ജീവനക്കാര്‍, സംസ്ഥാന ഇന്‍ഷുറന്‍സ് ഓഫീസ് ഗുരുതരമായ വീഴ്ചവരുത്തിയെന്ന് ജീവനക്കാര്‍

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ നെട്ടോട്ടത്തിലാണ്. കാരണമെന്തെന്നോ? ഡിസംബര്‍ മുപ്പത്തൊന്നിനകം സ്‌റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സ്‌കീം എന്നിവ വിശ്വാസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കമ്പ്യൂട്ടറൈസേഷന്‍ നടത്തുന്നതിനായി പാസ് ബുക്ക് പൂര്‍ണ്ണമായും പതിപ്പിച്ച് ഓഫീസ് മേധാവിക്ക് സമര്‍പ്പിച്ചിക്കണം. അല്ലെങ്കില്‍ ശമ്പളം മുടങ്ങാം. അങ്ങിനെ സംഭവിച്ചാല്‍ ഓഫീസ് മേധാവിയാണ് ഉത്തരവാദിയെന്ന് പുതിയ ഉത്തരവിറങ്ങി. ഡാറ്റാ എന്‍ട്രി നടത്താന്‍ നോക്കുമ്പോഴാകട്ടെ പലരുടെയും അക്കൗണ്ട് നിലവിലില്ലെന്ന് സോഫ്റ്റ്‌വെയര്‍ കാണിക്കുന്നു. ഇത് ശരിയാക്കാന്‍ ഇന്‍ഷുറന്‍സ് ഓഫീസ്സില്‍ വിളിച്ചാല്‍ ഒന്നുകില്‍ ഫോണെടുക്കില്ല , അല്ലെങ്കില്‍ ഫോണ്‍ മാറ്റി വെച്ച അവസ്ഥ. ഇനി അഥവാ ഫോണ്‍ കിട്ടിയാല്‍ പാസ് ബുക്കുമായി നേരില്‍ വരാന്‍ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യും,
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്‌റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സ്‌കീം എന്നിവ നടപ്പാക്കിയ കാലം മുതല്‍ ഓരോ ജീവനക്കാരുടെയും തുക അക്കൗണ്ട് നമ്പര്‍ സഹിതം ട്രഷറി മുഖേന അടച്ചു വരുന്നതാണ് . സംസ്ഥാന ഇന്‍ഷുറന്‍സില്‍ വകുപ്പുകള്‍ അടയ്ക്കുന്ന തുക ഇന്‍ഷുറന്‍സ് വകുപ്പിന് ഡാറ്റ എന്റര്‍ ചെയ്ത് കമ്പ്യൂട്ടര്‍വല്‍ക്കരിക്കണമെങ്കില്‍ അത് ചെയ്യേണ്ടത് ഇന്‍ഷുറന്‍സ് വകുപ്പിലെ ജീവനക്കാരാണ്. അല്ലാതെ തുക അടയ്ക്കുന്ന വകുപ്പിലെ ജീവനക്കാര്‍ മുഖേന ഡാറ്റ എന്റര്‍ ചെയ്യുന്നതില്‍ എന്ത് യുക്തിയെന്ന് ജീവനക്കാര്‍ ചോദിക്കുന്നു. തങ്ങള്‍ക്ക് ലഭിച്ച തുകയുടെ അക്കൗണ്ട് തിരിച്ചുള്ള കണക്കുകള്‍ ഇന്‍ഷുറന്‍സ് വകുപ്പ് സൂക്ഷിചിട്ടില്ലേ? ഇനി അഥവാ അങ്ങിനെ സൂക്ഷിച്ചിട്ടില്ലെങ്കില്‍ ജീവനക്കാര്‍ ആണോ ഉത്തരവാദി ? ജീവനക്കാരില്‍ നിന്നും നിര്‍ബന്ധിതമായി ശമ്പളത്തില്‍ നിന്നും കട്ട് ചെയ്യുന്ന തുക നിരുത്തരവാദപരമായി ആണോ ഇത്രയും നാള്‍ കൈകാര്യം ചെയ്തിരുന്നത് ?
സ്‌റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സ്‌കീം എന്നിവയില്‍ അംഗങ്ങള്‍ ആയവര്‍ ഒടുക്കിയ തുക അക്കൗണ്ട് തിരിച്ച് സൂക്ഷിച്ചിട്ടില്ലെ ങ്കില്‍ പിന്നെ ഇത്രയും കാലം ഇന്‍ഷുറന്‍സ് വകുപ്പ് ജീവനക്കാര്‍ എന്ത് ചെയ്യുയായിരുന്നു ? ഇന്‍ഷുറന്‍സ് സംബന്ധമായ ജോലികള്‍ക്കായി മാത്രം രൂപപ്പെടുത്തിയ സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പല്ലേ ഡാറ്റാ എന്‍ട്രി നടത്തേണ്ടത് ? ഇന്‍ഷുറന്‍സ് ജോലികള്‍ക്കായി മാത്രം രൂപീകരിച്ച ഇന്‍ഷുറന്‍സ് വകുപ്പിനെ കൊണ്ട് ജീവനക്കാരുടെ സ്‌റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സ്‌കീം ഡാറ്റ എന്റര്‍ ചെയ്യിക്കാതെ ഭാരിച്ച ജോലികളുള്ള മറ്റ് വകുപ്പുകളെ ഏല്‍പ്പിച്ചത് പിശകല്ലേ ? എന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്. അതാത് ഡി.ഡി.ഒ മാര്‍ക്ക് തന്നെ ഇന്‍ഷുറന്‍സ് തുക എന്റര്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന്റെ ആവശ്യം എന്താണ് ? ജീവനക്കാരില്‍ നിന്നും പിരിച്ച തുകയുടെ അക്കൗണ്ട് തിരിച്ചുള്ള വിവരം ഇന്‍ഷുറന്‍സ് വകുപ്പിന്റെ പക്കല്‍ ഇല്ലെങ്കില്‍ പിന്നെ ഈ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇത്രയും കാലം എന്ത് ചെയ്യുക ആയിരുന്നു എന്ന് ആരെങ്കിലും ചോദിച്ചാല്‍ കുറ്റം പറയാന്‍ ആകുമോ ? ഇത് ഇപ്പം ബാങ്കില്‍ കാഷ് ഇട്ടിട്ട് ബാങ്ക്കാര് പറയുകയാണ് ഇവിടെ പ്രത്യേകിച്ച് കണക്ക് ഒന്നുമില്ലെന്ന്.
https://www.facebook.com/Malayalivartha


























