മന്ത്രി വാ തുറന്നാല്‍ വിവരക്കേടാണ് പറയുന്നത്, എം.എം മണിയുടെ വാക്കുകള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കണമെന്ന് സി.പി.ഐ റിപ്പോര്‍ട്ട്

മന്ത്രി എം.എം മണിയും സി.പി.ഐയും തമ്മിലുള്ള പോര് താഴേത്തട്ടിലേക്കും വ്യാപിക്കുന്നു. മന്ത്രി എം.എം മണിവിവരം കെട്ടവനെന്ന് സിപിഐ ചവറ മണ്ഡല സമ്മേളന റിപ്പോര്‍ട്ടില്‍ പരാമര്‍ശം . മന്ത്രി വാ തുറന്നാല്‍ പറയുന്നതെല്ലാം വിവരക്കേടാണ് എം.എം മണിയുടെ വാക്കുകള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആതിരപ്പിള്ളി പദ്ധതിയെ സി.പി.ഐ എതിര്‍ത്തത് മുതല്‍ മന്ത്രി മണി തുടങ്ങിയ പോര് ശക്തമാവുകയും അതിപ്പോള്‍ സി.പി.ഐയുടെ സമ്മേളനങ്ങളിലും ചര്‍ച്ചയായിരിക്കുകയാണ്. പലവിഷയങ്ങളിലും സി.പിഐയെ താഴ്ത്തിക്കെട്ടാന്‍ മന്ത്രി മണി ശ്രമിച്ചിട്ടുണ്ട്.
തോമസ് ചാണ്ടിയുടെ കയ്യേറ്റത്തിലും മൂന്നാര്‍ പ്രശ്‌നത്തിലും സി.പി.ഐ സി.പി.എമ്മിനെതിരെ പരസ്യമായി നിലപാട് സ്വീകരിച്ചപ്പോള്‍ , കൂടെ നടക്കുന്നവരുടെ ചവിട്ടുന്നത് ശരിയല്ലെന്ന് എം.എം മണി വിമര്‍ശിച്ചിരുന്നു. ഒരേ മുന്നണിയില്‍ ഐക്യത്തോടെ പോകുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മന്ത്രി എം.എം മണി കയ്യേറ്റക്കാരുടെ മിശികയാണെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി ആരോപിച്ചിരുന്നു. പാപ്പാത്തിച്ചോലയില്‍ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടന ഭൂമി കയ്യേറിയപ്പോള്‍ മന്ത്രി അവരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുകയും കയ്യേറ്റങ്ങള്‍ക്കെതിരെ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടപടി എടുത്തപ്പോള്‍ അദ്ദേഹത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
സിപിഐ മന്ത്രിമാരെ കുറിച്ചും സി.പി.ഐ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു .നാല് മന്ത്രിമാരും പരാജയമാണെന്ന് സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു .കഴിഞ്ഞ മന്ത്രിസഭയിലെ പരിചയസമ്പന്നരെ ഒഴിവാക്കിയത് മണ്ടത്തരമായിപ്പോയെന്നും സമ്മേളനം വിലയിരുത്തി.ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമന്‍ , റവന്യു വകുപ്പ് മന്ത്രി ആര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെയാണ് കൂടുതല്‍ വിമര്‍ശനം ഉയര്‍ന്നത് .കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറിന് ആരംഭശൂരത്വവും, വനം വകുപ്പ് മന്ത്രി കെ.രാജു എം.എല്‍.എയെന്ന നിലയില്‍ മാത്രം മണ്ഡലത്തില്‍ ഒതുങ്ങി കൂടുകയാണെന്നും പ്രതിനിധികള്‍ പറഞ്ഞു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പി പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു .സംസ്ഥാന അസിസ്റ്റന്‍ഡ് സെക്രട്ടറി പി.പ്രകാശ് ബാബു, കൊല്ലം ജില്ലാ സെക്രട്ടറി എന്‍.അനിരുദ്ധന്‍, ആര്‍ .രാമചന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു .
https://www.facebook.com/Malayalivartha


























