കേരളത്തിലെ കടലോര മേഖലയുടെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്

കേരളത്തിലെ കടലോര മേഖലയുടെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പരിമിതികള്‍ക്കിടയിലും സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദിശാബോധം നിര്‍ണയിക്കുന്നതില്‍ സി.പി.എം മുഖ്യപങ്കാണ് വഹിച്ചത്. നേരത്തെ എതിര്‍ത്തിരുന്നവര്‍ പോലും ഇപ്പോള്‍ മാര്‍ക്‌സിസത്തെ അംഗീകരിച്ച് തുടങ്ങി.
മതേതരത്വ മൂല്യങ്ങളില്‍ ഉറച്ചു നിന്നാണ് സി.പി.എം പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇനിയും ആ മതേതര നിലപാട് ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുതലാളിത്തത്തിന് ബദല്‍ സോഷ്യലിസം മാത്രമാണ്. ഇത്തരമൊരു ബദലിന്റെ അഭാവം വംശീയ ശക്തികളും വലതുപക്ഷവും ഉപയോഗപ്പെടുത്തുന്നുന്നുണ്ട്. അത് അനുവദിക്കരുതെന്നും പിണറായി നിര്‍ദ്ദേശിച്ചു.
സോളാര്‍ കേസില്‍ സര്‍ക്കാര്‍ നിയമ നടപടികളുമായി പോകും. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കാന്‍ നീക്കം നടക്കുന്നുണ്ട്. വര്‍ഗീയ ശക്തികളാണ് ഇതിനുപിന്നില്‍. രാജ്യത്തെ ജനതയെ ജനാധിപത്യവും പാര്‍ലമെന്ററി സംവിധാനവും തകര്‍ക്കാനാണ് ആര്‍.എസ്.എസ് നീക്കം. കണ്ണൂരില്‍ കൊലക്കത്തി താഴെ വയ്ക്കാന്‍ ആര്‍.എസ്.എസ് തയ്യാറാവുന്നില്ല. അക്രമങ്ങളെ എല്ലാ തരത്തിലും അമര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























