സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെ വ്യക്തിഹത്യ നടത്താന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നെന്നാണ് പാര്‍വതിയുടെ പരാതി

നടി പാര്‍വതിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. താരത്തിന്റെ പരാതിയെ തുടര്‍ന്നാണ് സൈബര്‍ പൊലീസ് കേസെടുത്തത്. ഇതോടെ പാര്‍വതിയെ കുരങ്ങ് എന്ന് വിളിച്ച് അപമാനിച്ച സംവിധായകന്‍ ജൂഡ് ആന്റണി ഉള്‍പ്പെടെ വെട്ടിലാകും. സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെ വ്യക്തിഹത്യ നടത്താന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി മോശം ഭാഷയില്‍ അധിക്ഷേപിച്ചെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്. പരാതി സ്വീകരിച്ച സൈബര്‍ പൊലീസ്, കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മമ്മൂട്ടിയുടെ 'കസബ'യിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് നടത്തിയ അഭിപ്രായപ്രകടനത്തിന് ശേഷമാണ് നടിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. ഐഎഫ്എഫ്‌കെയിലെ ഓപ്പണ്‍ഫോറത്തിലായിരുന്നു പ്രതികരണം. നിര്‍ഭാഗ്യവശാല്‍ ആ പടം കാണേണ്ടി വന്നു, അതൊരു സിനിമയാണെന്നു പോലും ഞാന്‍ പറയുന്നില്ലെന്നുമാണ് പാര്‍വതി സിനിമയെ കുറിച്ച് പറഞ്ഞത്. ആദ്യം സിനിമയുടെ പേര് പറഞ്ഞില്ലെങ്കിലും പിന്നീട് ഒപ്പമുണ്ടായിരുന്ന നടി ഗീതു മോഹന്‍ദാസിന്റെ പ്രേരണ പ്രകാരമാണ് പേര് പറഞ്ഞത്. പാര്‍വ്വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമ മേഖലയില്‍ നിന്ന് തന്നെയുള്ള നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.
സിനിമയെ കുറിച്ച് നടത്തിയ പ്രസ്താവന മമ്മൂട്ടിക്കെതിരെയാണെന്ന് ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചു. അതോടെയാണ് പ്രശ്‌നം വിവാദമായത്. ഒരു വര്‍ഷം മുമ്പ് ഇറങ്ങിയ സിനിമയായതിനാല്‍ പാര്‍വതിക്ക് മറുപടിയില്ലെന്ന് കസബയുടെ സംവിധായകന്‍ നിഥിന്‍ വ്യക്തമാക്കിയിരുന്നു. പിള്ളേരല്ലേ അവര് പറയട്ടെ എന്ന് മമ്മൂട്ടിയും പ്രതികരിച്ചതായി നടന്‍ സിദ്ധിഖ് ഫെയിസ്ബുക്കിലൂടെ അറിയിച്ചു. പാര്‍വതിയെ ആക്രമിക്കുന്നവരുടെ കൂട്ടത്തില്‍ മമ്മൂട്ടി ഫാന്‍സ് ഇല്ലെന്ന് അവര്‍ ഔദ്യോഗികമായി വ്യക്തമാക്കി. പക്ഷെ, സിനിമയിലുള്ള ചിലര്‍ നടിക്കെതിരെ തിരിയുകയായിരുന്നു.

ജൂഡ് ആന്റണിയുടെ പ്രസ്താവനയ്‌ക്കെതിരെ ഓട് മലരേ കണ്ടംവഴി എന്ന് പാര്‍വതി ട്വീറ്റ് ചെയ്തിരുന്നു. അതും വിവാദമായിരുന്നു. ജൂഡിന്റെ പോസ്റ്റിനെതിരെ നടന്‍ പ്രതാപ് പോത്തന്‍ അടക്കമുള്ളവര്‍ ശക്തമായി പ്രതിഷേധിച്ചു. നടിമാരില്‍ പലരും മമ്മുക്ക എന്ന് വിളിക്കുന്നത് സ്‌നേഹവും ബഹുമാനവും കൊണ്ടല്ലെന്നും താരാരാധന കൊണ്ടാണെന്നും നടന്‍ ജോയി മാത്യു ഫെയിസ് ബുക്ക് പോസ്റ്റിട്ടു. സ്ത്രീകളെ ഇത്രയധികം ബഹുമാനിക്കുന്ന വ്യക്തി മലയാളത്തിലില്ലെന്നും താരം പറയുന്നു. ഇതിനെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനും രംഗത്തെത്തി.
https://www.facebook.com/Malayalivartha


























