സ്റ്റാര്‍ സിംഗര്‍ ഷോയില്‍ തിളങ്ങിയ ബാബുവിന്റെ അവസ്ഥ

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയിലൂടെ മലയാളികളുടെയിടയില്‍ പ്രശസ്തനായ കലാകാരനാണ് കായംകുളം ബാബു. എന്നാല്‍, ചാനല്‍ ഷോയുടെ തിളക്കത്തിനൊപ്പം മിന്നി നിന്ന കായംകുളം ബാബു ഇപ്പോള്‍ എവിടെയാണ്? ചിലര്‍ സ്റ്റാര്‍ സിംഗര്‍ നല്‍കിയ പ്രശസ്തി കൊണ്ട് ഗാനമേളകളും സ്‌റ്റേജ് ഷോകളുമായി മുന്നേറുന്നു. എന്നാല്‍ മറ്റു ചിലര്‍ക്ക് ജീവിതത്തില്‍ ഒന്നുമാകാന്‍ സാധിക്കാതെ പോയി. അത്തരമൊരു കലാകാരനാണ് കായംകുളം ബാബു(45)വിന്റേത്. സംഗീത മത്സരത്തില്‍ തിളങ്ങിയ കായംകുളം ബാബു ഇപ്പോള്‍ ഉപജീവനത്തിന് വേണ്ടി ക്ഷേത്രമുറ്റങ്ങളിലും ആള് കൂടുന്ന മറ്റിടങ്ങളിലും പാട്ട് പാടുകയാണ്. ജന്മനാ കാഴ്ചയില്ലാത്ത ബാബുവിനെ ഒന്നര വയസുള്ളപ്പോള്‍ രക്ഷാകര്‍ത്താക്കള്‍ ഉപേക്ഷിച്ചതാണ്.
കരുവാറ്റ വഴിയമ്പലത്തിന് സമീപത്തു നിന്ന് പാത്തനെന്ന ആള്‍ എടുത്ത് വളര്‍ത്തുകയായിരുന്നു. സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ലെങ്കിലും പതിനഞ്ചാം വയസില്‍ സംഗീതം പഠിക്കാന്‍ അവസരം കിട്ടി. പൂര്‍ണമായും കാഴ്ചയില്ലാത്ത ബാബു 2010ല്‍ സ്റ്റാര്‍ സിംഗര്‍ പരിപാടിയില്‍ എത്തിയതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. പാട്ടിന്റെ മെച്ചവും കാഴ്ചയുടെ വൈകല്യവും പരിപാടിയില്‍ ബാബുവിന് കൂടുതല്‍ എസ്.എം.എസ് ലഭിക്കുന്നതിന് സഹായകരമായി. ഇതിന് ശേഷമാണ് ഗാനമേള, സംഗീതക്കച്ചേരി, ഭക്തിഗാനസുധ, ആദ്ധ്യാത്മിക പ്രഭാഷണം, ഗുരുദേവ പ്രഭാഷണം എന്നീ മേഖലകളില്‍ സജീവമായത്.
ഇതില്‍ നിന്നൊക്കെ ലഭിച്ച വരുമാനം കൊണ്ടാണ് കായംകുളം കെ.പി.എ.സിക്ക് സമീപം വസ്തുവാങ്ങി വീട് (സായികൃപ) വച്ചത്. സീസണ്‍ കഴിഞ്ഞാല്‍ ബുദ്ധിമുട്ടാണ്. പിന്നീടാണ് കായംകുളം വിജയന്‍ മാഷിനൊപ്പം സംഗീത പഠനത്തിന് തുടക്കമിട്ടത്. ഇപ്പോള്‍ അമ്പലമുറ്റത്ത് ഭഗവാന്റെ മുന്നില്‍ പാടുമ്പോള്‍ അന്നന്നത്തേക്കുള്ള വക ലഭിക്കും. വീട്ടില്‍ ഭാര്യ സിന്ധുവിനും മക്കള്‍ സായ് ലക്ഷ്മിക്കും സായ് പ്രിയയ്ക്കും കഴിഞ്ഞുകൂടാനായിട്ടാണിത്. ഉത്സവസീസണ്‍ കാലത്ത് ബുദ്ധിമുട്ടില്ല. ഗാനമേള ട്രൂപ്പുകാര്‍ ബാബുവിനെ കൊണ്ടുപോകും. അല്ലാത്തപ്പോള്‍ പാട്ടിനെ സ്‌നേഹിക്കുന്നവര്‍ കനിഞ്ഞേ മതിയാവൂ. ബാബു പറയുന്നു.
പുട്ടപര്‍ത്തിയില്‍ എം.ജി. ശ്രീകുമാര്‍, കാവാലം ശ്രീകുമാര്‍, രാധിക തിലക് എന്നിവര്‍ക്കൊപ്പം പാടാന്‍ കഴിഞ്ഞു. ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെയും എസ്. ജാനകിയെയും അടുത്ത് പരിചയപ്പെടാനും അവസരമൊരുങ്ങി. ക്ഷേത്ര മുറ്റത്ത് പാടാനെത്തുമ്പോള്‍ കൈയില്‍ ഒരു പഌസ്റ്റിക് ഡപ്പിയും ചെറിയ പേരക്കമ്പും ഉണ്ടാകും. ഇതുകൊട്ടി താളം പിടിച്ചാണ് പാട്ട്. പാട്ട് തീരുമ്പോഴേക്കും ചുറ്റും കാഴ്ചക്കാരൊത്തിരിയുണ്ടാകും. അവര്‍ നല്‍കുന്ന ചില്ലറ തുട്ടുകളാണ് ഒരു കുടുംബത്തിന്റെ വിശപ്പകറ്റുന്നത്. കായംകുളം ബാബുവിന്റെ ദുരിതകഥ കേട്ടറിഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ അടക്കം ചില ആളുകള്‍ സഹായിക്കാന്‍ മുന്‍കെയെടുത്ത് രംഗത്തെത്തുണ്ട്. കാഴ്ച്ച നഷ്ട്ടപെട്ട ഈ കലാകാരനെ സഹായിക്കാന്‍ വേണ്ടിയാണ് ഇവരുടെ ഇടപെടല്‍.
https://www.facebook.com/Malayalivartha


























