വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി, മരണത്തില്‍ ദുരൂഹതയെന്ന് പോലീസ്

അമ്പലമുക്കിലെ ഇരുനില വീടിന് പുറത്ത് ചവര്‍ കൂട്ടിയിട്ടിരുന്നിടത്ത് തിരുവനന്തപുരം അമ്പലമുക്ക് മണ്ണടി ലെയിന്‍ എം.ആര്‍.എ- 11 ദ്വാരകയില്‍ ദീപ അശോകിനെ (50) കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ ഒന്നിനും അഞ്ചിനും ഇടയിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. തിരുവനന്തപുരത്തെ എല്‍.ഐ.സി ഏജന്റാണ് മരിച്ച ദീപ. ഭര്‍ത്താവ് അശോക് ആറ് വര്‍ഷമായി കുവൈറ്റിലാണ്.
കഴിഞ്ഞ ജനുവരിയിലാണ് ഏറ്റവും ഒടുവില്‍ വീട്ടിലെത്തിയത്. ദീപയും മകനും മാത്രമാണ് താമസിച്ചിരുന്നത്. മൂന്നാഴ്ചയായി മകനും അമ്മയും തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ''കഴിഞ്ഞ രാത്രിയാണ് അമ്മയെ ഏറ്റവും ഒടുവില്‍ കണ്ടതെന്നാണ് മകന്‍ പൊലീസിനോടു പറഞ്ഞത്. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് എണീറ്റപ്പോള്‍ അമ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് പിറകില്‍ കത്തിക്കരിഞ്ഞ എന്തോ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് സുഹൃത്തുക്കളെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു.'' അക്ഷയ് പറഞ്ഞു.
പേരൂര്‍ക്കട പൊലീസ് സ്ഥലത്തെത്തുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയുമായിരുന്നു. മൃതദേഹത്തില്‍ രണ്ടു കാലുകളുടെയും മുട്ടിനു താഴെ പാദം വരെയുള്ള ഭാഗത്തെ എല്ലുമാത്രമാണ് ഉണ്ടായിരുന്നത്. തലയോട്ടി ഉള്‍പ്പെടെയുള്ള ഭാഗം കരിഞ്ഞ് ചാരമായ നിലയിലായിരുന്നു. അക്ഷയിനെ വിശദമായി ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇയാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ചോദ്യംചെയ്യലിനോട് പൂര്‍ണ്ണമായി സഹകരിക്കുന്ന യുവാവ് തനിക്ക് കൂടുതലൊന്നും അറിയില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നു.
അമ്മ മരണപ്പെട്ടതിന്റെ യാതൊരു ഭാവഭേദവും ഇയാളുടെ മുഖത്തു കാണാനുമില്ല. പെട്രോളോ അതിനെക്കാള്‍ വീര്യംകൂടിയതോ ആയ എന്തോ ഉപയോഗിച്ചാണ് കത്തിച്ചതെന്ന് വ്യക്തമാണെന്ന് പൊലീസ് പറയുന്നു. മൃതദേഹം കത്തിക്കരിഞ്ഞ് കിടന്ന ഭാഗത്തെ ഉയരംകൂടിയ തെങ്ങിന്റെ ഇലകളും ചില മരങ്ങളും കരിഞ്ഞ നിലയിലായിരുന്നു. ചുറ്റുപാടുമായി അഞ്ചോളം വീടുകള്‍ അടുത്തടുത്ത് ഉണ്ടെങ്കിലും മൃതദേഹം കരിഞ്ഞതിന്റെ മണമോ മറ്റുള്ള ഒച്ചപ്പാടുകളോ കേട്ടതായി ഇവര്‍ പറയുന്നില്ല. ഫിംഗര്‍പ്രിന്റ് വിദഗ്ധരും ഗോഡ്‌സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ നടപടികള്‍ക്കുശേഷം തിരുവനന്തപുരം മെഡിക്കല്‍കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അക്ഷയ് പൊലീസ് കസ്റ്റഡിയിലാണ്. ഇയാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാല്‍ മാത്രമേ മരണത്തെക്കുറിച്ചുള്ള ദുരൂഹത നീങ്ങുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു. സംഭവമറിഞ്ഞ് ഡി.സി.പി, കന്റോമെന്റ് എ.സി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. അനഘയാണ് മരിച്ച ദീപയുടെ മകള്‍. അസ്വാഭാവിക മരണത്തില്‍ പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha


























