Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

എംജിആര്‍, കരുണാനിധി, ജയലളിത... അടുത്ത ഊഴം രജനീകാന്തിന്റേത്; ഒന്നുമില്ലായ്മയില്‍ നിന്നും എല്ലാം നേടുന്ന രജനീകാന്ത്

01 JANUARY 2018 09:38 AM IST
മലയാളി വാര്‍ത്ത

More Stories...

ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

എംജിആര്‍, കരുണാനിധി, ജയലളിത... ആ ലിസ്റ്റ് അവസാനം നീളുന്നത് രജനീകാന്തിലേക്ക്. ഭരണകക്ഷിയിലെ ഭിന്നതമൂലം ഏതുനിമിഷവും തെരഞ്ഞെടുപ്പ് വരാം. ഇതു മുന്നില്‍ കണ്ടാണു രജനീകാന്ത് രാഷ്ട്രീയത്തിലേക്കു വന്ന രജനിയുടെ വരവാണ് എവിടേയും ചര്‍ച്ചാവിഷയം.

ദിവസങ്ങള്‍ക്കു മുമ്പ് നടന്ന ആര്‍.കെ. നഗര്‍ ഉപതെരഞ്ഞെടുപ്പിലെ ജനഹിതം കൂടി അറിഞ്ഞശേഷമാണ് അദ്ദേഹം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ബി.ജെ.പി, ഡി.എം.കെ. എന്നിവയുടെ വാഗ്ദാനങ്ങളെ തള്ളി സ്വന്തം കാലില്‍നില്‍ക്കാനുള്ള തീരുമാനത്തിനു പിന്നില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ കാലാവസ്ഥയാണ്. 1996 ലും രജനീകാന്ത് രാഷ്ട്രീയ താല്‍പര്യം വ്യക്തമാക്കിയിരുന്നു. അന്നു അണ്ണാ ഡി.എം.കെയുടെ ജയലളിതയ്‌ക്കെതിരേ ഡി.എം.കെയാണു പിന്തുണച്ചത്. പടുകൂറ്റന്‍ ജയമാണ് അന്നു കരുണാനിധിയും കൂട്ടരും നേടിയത്. 

രജനി തമിഴ്‌നാട്ടുകാരനല്ലെന്ന ആരോപണമാകും ആദ്യഘട്ടത്തില്‍ രാഷ്ട്രീയക്കാര്‍ ഉന്നയിക്കുക. എന്നാല്‍, മുഖ്യമന്ത്രിമാരായ എം.ജി.ആറും ജയലളിതയും തമിഴ്‌നാട്ടിനു പുറത്താണു ജനിച്ചതെന്ന മറുപടി ധാരാളമാകും. 2002ല്‍ കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഉപവാസ സമരം നടത്തിയതും വിമര്‍ശകര്‍ക്കു മറുപടിയാകും. രാഷ്ട്രീയത്തിലെ ചേരിമാറ്റവും സ്‌െറ്റെല്‍ മന്നന് വഴങ്ങും. 

അണ്ണാ ഡി.എം.കെ. അധികാരത്തിലെത്തിയാല്‍ ദൈവത്തിനുപോലും തമിഴ്‌നാടിന്റെ രക്ഷിക്കാന്‍ കഴിയില്ലെന്നു 1996 ല്‍ പ്രഖ്യാപിച്ച രജനീകാന്ത്, 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അണ്ണാ ഡി.എം.കെ മുന്നണിയെയാണു തുണച്ചത്. കര്‍ണാടകതമിഴ്‌നാട് അതിര്‍ത്തിയിലുളള നാച്ചിക്കുപ്പം എന്നഗ്രാമത്തിലേക്ക് കുടിയേറിയ മറാഠ കുടുംബത്തിലാണു രജനീകാന്തിന്റെ പിതാവായ റാണോജിറാവു ഗെയ്ക്‌വാദ് ജനിച്ചത്. അദ്ദേഹം പിന്നീട് ബംഗളുരുവിലേക്കു മാറി. 1950 ഡിസംബര്‍ 12 നാണു ശിവാജി റാവു ഗെയ്ക്ക്‌വാദ് എന്ന രജനീകാന്ത് ജനിച്ചത്. ശിവാജിയുടെ ഏഴാമത്തെ വയസില്‍ അമ്മ റാംബായി മരിച്ചു.

ബംഗളുരുവിലെ ആചാര്യ പാഠശാലയിലും വിവേകാനന്ദ ബാലക് സംഘിലുമായിരുന്നു പഠനം. മകനെ തന്നെപ്പോലെ പോലീസ് കോണ്‍സ്റ്റബിള്‍ ആക്കണമെന്നായിരുന്നു റാണോജിറാവുവിന്റെ ആഗ്രഹം. എന്നാല്‍, വീട്ടില്‍ നിന്നും പണം മോഷ്ടിച്ച് സിനിമകള്‍ കാണുന്ന ശിവാജി അദ്ദേഹത്തെ ഞെട്ടിച്ചു. ഇതോടെയാണു ചൈന്നെയില്‍ അയച്ചു പഠിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. കോളജില്‍ പോയി പഠിച്ചുമിടുക്കനായി വരാന്‍ അനുഗ്രഹവും നല്‍കി. 

എന്നാല്‍, സിനിമയില്‍ മുഖംകാട്ടാനുള്ള ശ്രമമാണു ശിവാജി നടത്തിയത്. ചെറിയ ജോലികള്‍ ചെയ്തു പിടിച്ചു നില്‍ക്കുവാനുള്ള ശ്രമവും പരാജയപ്പെട്ടു. െകെയിലുണ്ടായിരുന്ന പണം തീര്‍ന്നപ്പോള്‍ ബംഗളുരുവിലേക്കു മടങ്ങി. മൂത്ത സഹോദരന്‍ സത്യനാരായണ റാവു മുന്‍െകെയെടുത്ത് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ കണ്ടക്ടറായി ജോലി സംഘടിപ്പിച്ചു നല്‍കി. എങ്കിലും നാടക നടനെന്ന നിലയില്‍ നിലയുറപ്പിക്കാനായിരുന്നു ശ്രമം. 

പിന്നീട് മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ അഭിനയ കോഴ്‌സില്‍ ചേരാന്‍ സഹായിച്ചത് കൂട്ടുകാരനായ രാജ് ബഹാദൂറാണ്. 1973ല്‍ മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്ന ശിവാജിക്ക് രണ്ടു വര്‍ഷത്തെ പഠനകാലത്ത് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ ചെയ്തു കൊടുക്കാനും രാജ് ബഹാദൂര്‍ ശ്രദ്ധിച്ചിരുന്നു.

1975ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ശിവാജി റാവുവിന്റെ പേര് രജനീകാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്. ഇതേ വര്‍ഷം പുറത്തിറങ്ങിയ കന്നട ചിത്രമായ കഥാ സംഗമയാണ് രജനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്. എഴുപതുകളുടെ അവസാനത്തില്‍ കമല്‍ഹാസന്‍ നായകനായ ചിത്രങ്ങളില്‍ വില്ലന്‍ വേഷമായിരുന്നു രജനി.

1980കളില്‍ അമിതാഭ് ബച്ചന്‍ ചിത്രങ്ങളുടെ റീമേക്കുകളിലൂടെ രജനി തമിഴ്‌നാട്ടില്‍ താരമായി. ഖുദ്ദാര്‍, നമക് ഹലാല്‍, ലവാരീസ്, ത്രിശൂല്‍, കസ്‌മേ വാദേ തുടങ്ങിയ ബച്ചന്‍ ചിത്രങ്ങള്‍ പഠിക്കാത്തവന്‍, െേവലെക്കാരന്‍, പണക്കാരന്‍, മിസ്റ്റര്‍ ഭരത്, ധര്‍മത്തിന്‍ തെലെവന്‍ തുടങ്ങിയ പേരുകളില്‍ തമിഴില്‍ പുറത്തിറങ്ങി. 20 വര്‍ഷത്തിനുള്ളില്‍ ജപ്പാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങിലും അദ്ദേഹം താരമായി. 2007ല്‍ പുറത്തിറങ്ങിയ ശിവാജി ദ് ബോസ് എന്ന ചിത്രം ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ടോപ് ചാര്‍ട്ടില്‍ സ്ഥാനം പിടിക്കുന്ന ആദ്യ തമിഴ് ചിത്രമായി.

തമിഴിനു പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ചിത്രങ്ങളില്‍ രജനി അഭിനയിച്ചിട്ടുണ്ട്. അന്ധാ കാനൂന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച അവിടെ ചുവടുറപ്പിക്കാനായില്ല. 1988ല്‍ ഹോളിവുഡ് ചിത്രമായ ബ്ലഡ് സ്‌റ്റാണിലും വേഷമിട്ടു. 1981 ഫെബ്രുവരി 26ന് രജനികാന്ത് ലതയെ വിവാഹം ചെയ്തു. രണ്ടു മക്കള്‍. ഐശ്വര്യ, സൗന്ദര്യ. യുവ നടന്‍ ധനുഷ് ആണ് ഐശ്വര്യയെ വിവാഹം ചെയ്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (8 minutes ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (3 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (3 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (4 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (4 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (4 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (5 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (6 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (6 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (6 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (6 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (7 hours ago)

Malayali Vartha Recommends