പൊലീസ് സ്റ്റേഷനുകൾ ഇന്നുമുതല്‍ സിഐമാരുടെ അധികാര പരിധിയിൽ

സംസ്ഥാനത്തെ 196 ലോക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ ക്രമസമാധാനപാലനത്തിനും കുറ്റാന്വേഷണത്തിനും ഇന്ന് മുതൽ പുതിയ മേധാവികൾ. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ ഇന്ന് ചുമതലയേല്‍ക്കും. ഓരോ സ്റ്റേഷനിലും ക്രമസമാധാനപാലനത്തിനും കുറ്റാന്വേഷണത്തിനും പ്രത്യേകം ചുമതലയുള്ള എസ്‌ഐമാര്‍ ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. കൂടാതെ തന്നെ കൂടുതല്‍ അനുഭവപരിചയമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറായും സ്ഥാനമാറ്റം നടത്തേണ്ടതുണ്ട്.
മുന്‍പ് എസ് ഐ മാര്‍ക്കായിരുന്നു സ്റ്റേഷന്‍ ചുമതല. പുതിയ ഇന്‍സ്പെക്ടര്‍ എസ്‌എച്ച്‌ഒമാര്‍ക്ക് ഒരുദിവസത്തെയും ക്രൈം ഡിവിഷന്‍ എസ്‌ഐമാര്‍ക്ക് മൂന്ന് ദിവസത്തെയും പരിശീലനം നല്‍കും.
https://www.facebook.com/Malayalivartha


























