ആവശ്യങ്ങള്‍ അംഗീകരിച്ചശേഷം നടത്തുന്ന സമരം അനുവദിക്കില്ല; ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി

ചര്‍ച്ചയ്ക്ക് ശേഷവും സമരം തുടരുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ. ആവശ്യങ്ങള്‍ അംഗീകരിച്ചശേഷം നടത്തുന്ന സമരം അനുവദിക്കില്ലെന്നും സമരത്തിന് പിന്നില്‍ സ്ഥാപിത താല്‍പ്പര്യക്കാരാണെന്ന് സംശയമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിങ്ങളുടെ ഈ സമരം ജനങ്ങളുടെ ജീവന്‍ വച്ചാണെന്നും മന്ത്രി പറഞ്ഞു.
ജോലിക്ക് ഹാജരാകാത്തവരുടെ എണ്ണമെടുക്കാനും മന്ത്രി ശൈലജ നിര്‍ദേശം നല്‍കി. ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത് ജനങ്ങളുടെ ജീവന്‍ വച്ചാണെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























