സിപിഐ - സിപിഐഎം തർക്കം മുറുകുന്നു ; പാപ്പാത്തിച്ചോല വിവാദത്തിൽ ബിനോയ് വിശ്വത്തിന്റെ കിടിലൻ മറുപടി

പാപ്പാത്തിച്ചോലയില്‍ സിപിഐ ഭൂമി കൈയേറിയെന്ന സിപിഐഎമ്മിന്റെ ആരോപണത്തിന് ബിനോയ് വിശ്വത്തിന്റെ മറുപടി. കഴിഞ്ഞ ദിവസം സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രൻ സിപിഐ ഭൂമി കൈയേറിയെന്നും കൈയേറിയ ഭൂമി തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആരോപണവുമായി രംഗത്തെത്തിയിരുന്നു.
അതിനു തക്ക മറുപടിയായാണ് സിപിഐയുടെ പേരുപറഞ്ഞ് കൈയേറ്റക്കാരും കൊള്ളക്കാരും രക്ഷപെടാന്‍ ശ്രമിക്കേണ്ടെന്ന് പറഞ്ഞുകൊണ്ട് സിപിഐ ദേശീയ കൗണ്‍സില്‍ അംഗമായ ബിനോയ് വിശ്വം രംഗത്ത് വന്നത്.
പാപ്പാത്തിച്ചോലയിലെ അനധികൃത ഭൂമികൈയേറ്റങ്ങള്‍ ന്യായീകരിക്കുന്നത് കമ്മ്യൂണിസ്റ്റ് നിലപാടല്ല. സിപിഐ ഭൂമി കൈയേറിയെന്ന വാദം ഉയര്‍ത്തി സിപിഐഎമ്മും മറ്റ് കൊള്ളക്കാരും ഭൂമി കൈയേറുമെന്ന ന്യായം അംഗീകരിക്കാനാകില്ല. കൈയേറ്റക്കാരും കവര്‍ച്ചക്കാരും രക്ഷപെടാന്‍ അനുവദിക്കില്ല ; ബിനോയ് വിശ്വം പറഞ്ഞു.
പാപ്പാത്തിച്ചോലയിലെ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സിപിഐഎമ്മും സിപിഐയും തമ്മില്‍ രണ്ടു തട്ടിൽ നിന്ന് രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുകയാണ്.അനധികൃത കൈയേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഇടുക്കി സബ് കളക്ടർ ശ്രീറാം വെങ്കിട്ട രാമന്റെ നേതൃത്വത്തിൽ പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്തത് വന്‍വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
https://www.facebook.com/Malayalivartha


























