Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച്‌ പിടികൂടിയ യുവതിയുടെ മൊഴി പുറത്ത്.. കൊക്കൈന്‍ കൊണ്ടു വന്നത് കൊച്ചിയിലെ ഹോട്ടലിൽ

02 JANUARY 2018 12:30 PM IST
മലയാളി വാര്‍ത്ത

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച്‌ പിടികൂടിയ കൊക്കൈന്‍ കൊണ്ടു വന്നത് കൊച്ചിയിലെ ഹോട്ടലിലേക്കെന്ന് പിടിയിലായ യുവതിയുടെ മൊഴി. ഹോട്ടലില്‍ വച്ച്‌ മയക്കുമരുന്ന് കൈമാറാനായിരുന്നു തനിക്ക് ലഭിച്ചിരുന്ന നിര്‍ദേശമെന്നും യുവതി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതിനെ തുടര്‍ന്ന് നഗരത്തിലെ ഹോട്ടലില്‍ അന്വേഷണ സംഘം പരിശോധന നടത്തി.

ഇടനിലക്കാരിയായ യുവതി ഇതേ ഹോട്ടലില്‍ ഓണ്‍ലൈന്‍ വഴി മുറി ബുക്ക് ചെയ്തിരുന്നതായി കണ്ടെത്തി. പിടിയിലായ ജോഹന്നാസിനെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് കടത്ത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നാര്‍ക്കോട്ടിക് വിഭാഗത്തിന് ലഭിച്ചത്. ജോഹന്നാസിന്റെ വാട്സ്‌ആപ്പ് രേഖകളും അന്വേഷണ സംഘം പരിശോധിച്ചു. മയക്കുമരുന്ന് കൊണ്ടുവന്നത് കൊച്ചിയിലെ ഹോട്ടലിലേക്കായിരുന്നു എന്നാണ് മൊഴി .

ഹോട്ടലിലേക്ക് മയക്കുമരുന്ന് എത്തിക്കുക , അവിടെ വെച്ച്‌ കൈമാറുക എന്നിങ്ങനെയായിരുന്നു ലഭിച്ചിരുന്ന നിര്‍ദ്ദേശം. ഇതേ ഹോട്ടലില്‍ യുവതി മുറി ബുക്ക് ചെയ്തിരുന്നതായും കണ്ടെത്തി. ബ്രസീലിലെ സാവോ പോളയില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. മയക്കുമരുന്ന് കടത്ത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഇടനിലക്കാരിക്ക് ലഭിച്ചിരുന്നതു് ഇതേ കേന്ദ്രത്തില്‍ നിന്നായിരുന്നു .

ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതാണ് നാര്‍ക്കോട്ടിക് വിഭാഗം പിടിച്ചെടുത്തിരിക്കുന്ന വാട്സ് ആപ്പ് രേഖകള്‍. അന്വേഷണത്തിന്റെ ഭാഗമായി നഗരത്തിലെ ഹോട്ടലില്‍ പരിശോധന നടത്തി. ഫിലിപ്പിന്‍സ് സ്വദേശി ആയ യുവതി ഒമാന്‍ എയര്‍ വിമാനത്തില്‍ മസ്കത്ത് വഴിയാണ് ബ്രസീലില്‍ നിന്ന് കൊച്ചിയിലെത്തിയത്. പിടിയിലായ യുവതി വെറും കാരിയര്‍ മാത്രമാണെന്നാണ് വിവരം. അഞ്ച് കിലോഗ്രാം കൊക്കയില്‍ കടത്തിയാല്‍ മൂന്ന് ലക്ഷം രൂപയാണ് പ്രതിഫലം ലഭിക്കുക.

ഈ പണത്തിന് വേണ്ടിയാണ് യുവതി മയക്കുമരുന്ന് കടത്തിന് മുതിര്‍ന്നത് എന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായത്. മയക്കുമരുന്ന് കടത്തില്‍ കൊച്ചിയിലെ ഹോട്ടലുകാര്‍ക്ക് പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഇന്നലെയാണ് 25 കോടി രൂപ അന്താരാഷ്ട്ര വിപണിയില്‍ വില വരുന്ന അഞ്ച് കിലോഗ്രാം കൊക്കയ്നുമായി യുവതി പിടിയിലായത്. ട്രോളി ബാഗിന്റെ രഹസ്യഅറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (2 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (2 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (2 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (3 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (3 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (4 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (4 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (4 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (4 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (6 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (6 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (6 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (7 hours ago)

Malayali Vartha Recommends