അപ്പോള്‍ ഇവരെല്ലാം ഇത്രയും കാലം സര്‍ക്കാറിനേയും പൊതുജനങ്ങളേയും കബളിപ്പിക്കുകയായിരുന്നോ?

ഇംഗ്ലീഷ് മെഡിസിനും പാരമ്പര്യ വൈദ്യങ്ങളായ ആയുര്‍വേദം, ഹോമിയോ, സിദ്ധ, യുനാനി ഡോക്ടര്‍മാരുടെ അടി തുടങ്ങി. മെഡിക്കല്‍ ബില്ലിന്റെ സമരത്തിന്റെ പശ്ചാത്തലത്തില്‍ ഹോമിയോ ഡോക്ടര്‍മാര്‍ക്കെതിരെ വ്യാപകമായ പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
ഇംഗ്ലീഷ് മരുന്നിന് സൈഡ് ഇഫക്ട് ആണെന്നും അത് കഴിക്കരുത് എന്നും ഉപദേശിക്കുന്ന ഹോമിയോ ആയുര്‍വേദ ഡോക്ടര്‍മാരാണോ ഇനി മുതല്‍ മോഡേണ്‍ മെഡിസിന്‍ എഴുതാന്‍ പോകുന്നത്? അപ്പോള്‍ ഇവരെല്ലാം ഇത്രയും കാലം സര്‍ക്കാറിനേയും പൊതുജനങ്ങളേയും കബളിപ്പിക്കുകയായിരുന്നോ?
എത്രയോ കോടികളാണ് സര്‍ക്കാര്‍ ഇവര്‍ക്കു വേണ്ടി ചിലവഴിച്ചത്? തങ്ങള്‍ എഴുതി കൊടുക്കുന്ന മരുന്നില്‍ അവര്‍ക്ക് വിശ്വാസം ഇല്ലെങ്കില്‍ അവരെല്ലാം അവരെ വിശ്വസിച്ച പാവപ്പെട്ട രോഗികളോടും സമൂഹത്തോടും ചെയ്തത് ക്രിമിനല്‍ കുറ്റമാണ്.
ഇങ്ങനെയൊന്നുമല്ലയെങ്കില്‍ എന്തുകൊണ്ടാണ് ബ്രീഡ്ജ് കോഴ്‌സിനെതിരെ ആയുര്‍വേദ ഹോമിയോ ഡോക്ടര്‍മാരുടെ സംഘടനകളൊന്നും മുന്നോട്ട് വരാത്തത്? അപ്പോള്‍ ഇത്രയും നാള്‍ അവര്‍ നടത്തിയ അവകാശ വാദങ്ങള്‍ വെറും പൊള്ളയായിരുന്നോ? എം.ബി.ബി.സ് അഡ്മിഷന്‍ കിട്ടാത്തവന്റെ വെറും ജല്പനങ്ങള്‍ മാത്രമായിരുന്നോ അവയെല്ലാം? ബുദ്ധിയുള്ള ഏതൊരു വന്റേയും സംശയങ്ങളാണിവയെല്ലാം...
https://www.facebook.com/Malayalivartha


























