ജനകീയസമിതിക്ക് ഒപ്പം നിന്ന 11 പേരെയാണ് പുറത്താക്കിയത്, സി.പി.എം പ്രവര്‍ത്തകരെ വലയിലാക്കാന്‍ സി.പി.ഐ നടത്തുന്ന പൊടിക്കൈകളില്‍ വീഴരുത്

കണ്ണൂരില്‍ പാര്‍ട്ടിനേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ജനകീയ സമരത്തിനപ്പം നിന്ന 11 പേരെ സി.പി.എം പുറത്താക്കി. ഇതോടെ പ്രദേശത്ത് പാര്‍ട്ടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കീഴാറ്റൂര്‍ സമരത്തില്‍ വയല്‍ക്കിളികള്‍ എന്ന ജനകീയസമിതിക്ക് ഒപ്പം നിന്ന 11 പേരെയാണ് പുറത്താക്കിയത്. കീഴാറ്റൂര്‍ വടക്ക്, സെന്‍ട്രല്‍ ബ്രാഞ്ചുകളിലാണ് നടപടി. ഇവരോട് പാര്‍ട്ടി നേരത്തെ വിശദീകരണം തേടിയിരുന്നു. ജില്ലാസമ്മേളനത്തിനിടെയുള്ള നടപടി പലരെയും ഞെട്ടിച്ചു.
കീഴാറ്റൂരിലെ പാടങ്ങള്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരെ സി.പി.എം അനുഭാവികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. വിലക്ക് സംഘിച്ച് വയല്‍കിളികള്‍ എന്ന ജനകീയസമിതി പരിസ്ഥിതി സെമിനാറും സമര വാര്‍ഷികാഘോഷവും സംഘടിപ്പിച്ചിരുന്നു. സിപിഐ സംസ്ഥാന നിര്‍വാഹകസമിതി അംഗം പി.പ്രസാദായിരുന്നു സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരിലാണ് വയല്‍ക്കിളികളുടെ പരിപാടി പൊലീസ് വിലക്കിയത്. സി.പി.എം പ്രവര്‍ത്തകരെ വലയിലാക്കാന്‍ സി.പി.ഐ നടത്തുന്ന പൊടിക്കൈ പരിപാടികളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്തതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്.
ബൈപ്പാസ് നിര്‍മ്മാണവുമായി മുന്നോട്ടുപോയാല്‍ സമരം ശക്തമാക്കുമെന്ന വ്യക്തമായ സൂചനയാണ് വിലക്ക് മറികടന്ന് പരിപാടി സംഘടിപ്പിച്ചതിലൂടെ വയല്‍കിളികള്‍ നല്‍കിയത്. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരില്‍ നിന്ന് ഇത്തരം സംഭവം ഉണ്ടായത് നേതൃത്വത്തെ ചൊടിപ്പിച്ചു. പ്രത്യേകിച്ച് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍. മറ്റ് പ്രവര്‍ത്തകര്‍ക്ക് താക്കീതായാണ് നടപടി എടുത്തത്.
https://www.facebook.com/Malayalivartha


























