ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് പിന്‍വലിച്ചു

ദേശീയ മെഡിക്കല്‍ കമീഷന്‍ (എന്‍.എം.സി) ബില്ലിനെതിരായ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് നിര്‍ത്തിവെച്ചു. ബില്‍ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിട്ടതിനെ തുടര്‍ന്നാണ് സമരം നിര്‍ത്തിവെച്ചത്. രാവിലെ ആരംഭിച്ച സമരം രോഗികളെ ദുരിതത്തിലാക്കിയിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിച്ചാണ് സമരത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇത് കാരണം പല രോഗികള്‍ക്കും ചികിത്സ വൈകി.
ഹോമിയോ, ആയുര്‍വേദ തുടങ്ങി അലോപ്പതി ഇതര മെഡിക്കല്‍ ശാഖകളില്‍ ബിരുദമുള്ളവര്‍ക്ക് ആറ് മാസത്തെ ഒരു കോഴ്‌സിനു ശേഷം അലോപ്പതി മരുന്നുകള്‍ കുറിച്ച് നല്‍കാന്‍ കരട് ദേശീയ മെഡിക്കല്‍ ബില്‍ അവകാശം നല്‍കുന്നുണ്ട്. ഇതിനെതിരെയാണ് പ്രതിഷേധം. ഐ.എം.എയാണ് മെഡിക്കല്‍ ബന്ദിന് ആഹ്വാനം ചെയ്തത്.
ഒപികളും വാര്‍ഡുകളും ബഹിഷ്‌കരിച്ച് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഡോക്ടര്‍മാരുടെ സമരം. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ രാവിലെ എട്ടിനും പത്തിനുമിടയില്‍ സമരത്തില്‍ പങ്കെടുത്തു. പിഎച്ച്എസി മുതല്‍ ജില്ലാ ജനറല്‍ ആശുപത്രി വരെയുള്ള ഡോക്ടര്‍മാര്‍ രാവിലെ ഒമ്പത് മുതല്‍ പത്ത് വരെ ഒപിയും വാര്‍ഡും ബഹിഷ്‌കരിച്ചു. അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























