തന്റെ അറിവോടെയല്ല മമ്മൂട്ടിയെ അധിക്ഷേപിക്കുന്ന ലേഖനം എഫ്.ബിയില്‍ ഷെയര്‍ ചെയ്തതെന്ന് മഞ്ജു പ്രമുഖസിനിമാ പ്രവര്‍ത്തകരെ അറിയിച്ചു

സിനിമയിലെ സ്ത്രീകളുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായി നടി മഞ്ജുവാര്യര്‍ ഉള്‍പ്പെടെ മുന്‍കൈ എടുത്ത് രൂപീകരിച്ച വിമണ്‍ ഇന്‍ കളക്ടീവ് സിനിമ എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ മഞ്ജുവാര്യര്‍ക്ക് അതൃപ്തി. കസബ വിവാദം മുതല്‍ പിന്നാക്കം വലിഞ്ഞ മഞ്ജു, മമ്മൂട്ടിയെ വ്യക്തിപരമായി അധിഷേപിക്കുന്ന ലേഖനം സംഘടനയുടെ ഫെയിസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തതോടെ കടുത്ത അതൃപ്തിയിലാണ്. തന്റെ അറിവോടെയല്ല ഇത് നടന്നതെന്ന് മഞ്ജു മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരെയും സീനിയര്‍ സംവിധായകരെയും അറിയിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുമ്പിറങ്ങിയ സിനിമയെ ചൊല്ലിവിവാദം കുത്തിപ്പൊക്കേണ്ട കാര്യമില്ലായിരുന്നെന്നാണ് മഞ്ജുവിന്റെ നിലപാട്.
സിനിമയുടെയോ മമ്മൂട്ടിയുടെയോ പേര് പറയാതെ പാര്‍വതി നടത്തിയ വിമര്‍ശനം ഗീതുമോഹന്‍ദാസാണ് വിവാദത്തിലേക്ക് വലിച്ചിഴച്ചത്. സിനിമയുടെ പേരും നടന്റെ പേരും പറയണമെന്ന് ഗീതു പരസ്യമായി ആവശ്യപ്പെടുകയായിരുന്നു. സിനിമയിലെ സംഭാഷണത്തിലെ സ്ത്രീവിരുദ്ധത മാത്രമാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്ന് പാര്‍വതി മമ്മൂട്ടിക്ക് വാട്‌സാപ്പ് ചെയ്തിരുന്നു. അതോടെ വിവാദങ്ങള്‍ അവസാനിച്ചതാണ്. പക്ഷെ, മമ്മൂട്ടിയുടെ ഫാന്‍സുകാര്‍ പാര്‍വതിയെ സോഷ്യല്‍ മീഡിയയിലൂടെ അധിഷേപിച്ചു. അതിനെതിരെ താരം പരാതി നല്‍കുകയും ഫാന്‍സുകാരില്‍ രണ്ട് പേര്‍ അറസ്റ്റിലാവുകയും ചെയ്തതോടെയാണ് വിവാദം ആളിക്കത്തിയത്.
തന്റെ വിവാദത്തിലേക്ക് വലിച്ചിഴച്ച പലരും ഇതെല്ലാം കണ്ട് പോപ്പ്‌കോണും തിന്ന് ചാരുകസേരയില്‍ ഇരിക്കുകയാണെന്ന ധ്വനിയോടെയുള്ള ട്വീറ്റ് പാര്‍വതി ഇന്ന് രാവിലെ നടത്തി. അതോടെ വിമണ്‍ ഇന്‍ കളക്ടീവ് സിനിമയിലെ ഭിന്നത കൂടുതല്‍ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. ഡെയ്‌ലിഒ എന്ന ഇംഗ്ലീഷ് വെബ്‌സൈറ്റില്‍ മമ്മൂട്ടിയെ രൂക്ഷമായി വിമര്‍ശനവിധേയനക്കുന്ന ലേഖനം ഡബ്ല്യുസിസിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തതിനെതിരെ സംഘടനയിലുള്ള പലരും അതൃപ്തി രേഖപ്പെടുത്തി. മമ്മൂട്ടിയെ പോലുള്ള സീനിയര്‍ നടനുമായി കലഹിച്ച് സിനിമയില്‍ മുന്നോട്ട് പോകാനാകില്ലെന്ന് മഞ്ജുവാര്യര്‍ക്ക് അറിയാം. അതിനാല്‍ കസബ വിവാദത്തില്‍ പ്രസ്താവന നടത്താനോ , പക്ഷം ചേരാനോ മഞ്ജു തുടക്കം മുതല്‍ തയ്യാറായിട്ടില്ല.
സിനിമയില്‍ തനിക്ക് സ്ത്രീ വിരുദ്ധ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ചിലര്‍ക്ക് അത്തരം അനുഭവം ഉണ്ടായതായി കേട്ടിട്ടുണ്ടെന്നായിരുന്നു മഞ്ജു കഴിഞ്ഞദിവസം പറഞ്ഞത്. മമ്മൂട്ടിയെ വനിതാ കൂട്ടായ്മ അപമാനിച്ചെന്നാണ് ആരാധകരുടെ പരാതി. വനിതാ കൂട്ടായ്മയിലെ പലരും വികാരപ്രകടനങ്ങളാണ് നടത്തുന്നതെന്നും കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കാന്‍ ശ്രമിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. അനാവശ്യ വിവാദങ്ങളുണ്ടാക്കി സിനിമാ മേഖലയെ ഒന്നടങ്കം മലീമസമാക്കാനും നാണംകെടുത്താനും മനപൂര്‍വംശ്രമിക്കുന്നവര്‍ സിനിമയില്‍ അധികകാലം ഉണ്ടാകില്ലെന്ന് ഉറപ്പാണ്.
https://www.facebook.com/Malayalivartha


























