സന്നിധാനത്തേക്ക് മദ്യക്കടത്ത്; സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പിടിയില്‍

ശബരിമല സന്നിധാനത്തേക്ക് മദ്യവുമായിപ്പോയ സി.പി.എം പ്രവര്‍ത്തകന്‍ പിടിയില്‍. പത്തനംതിട്ട കുമ്പഴ ലോക്കല്‍ കമ്മറ്റി അംഗം പി.ആര്‍.പ്രകാശ് ആണ്. പിടിയിലായത്. അഞ്ചു കുപ്പി മദ്യവും പ്രകാശ് ഉള്‍പ്പെട്ട സംഘത്തില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ചാലക്കയത്ത് ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രകാശും കൂട്ടരും പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഇവരെ റിമാന്റ് ചെയ്തു. ശബരിമലയില്‍ കച്ചവടം നടത്തുന്നയാളാണ് പ്രകാശെന്ന് നാട്ടുകാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























