രണ്ടു കുട്ടികളുടെ അമ്മയായ സ്ത്രീയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ മൂന്നുപേര്‍ അറസ്റ്റില്‍ ; ജോലി കഴിഞ്ഞ് പോയ യുവതിയെ ആളൊഴിഞ്ഞ പ്രദേശത്ത് ഒളിച്ചിരുന്ന സംഘം ആക്രമിച്ചത് ക്രൂരമായി

യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മാരായമുട്ടം സ്വദേശികളായ അരുണ്‍, വിപിന്‍, വിജീഷ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് ജോലി കഴിഞ്ഞ് പോയ യുവതിയെ മാനഭംഗപ്പെടുത്തിയത്. യുവതിക്കുനേരെ ക്രൂരമായ ആക്രമണമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. അരുണും വിപിനും ചേര്‍ന്നാണ് രണ്ടു കുട്ടികളുടെ അമ്മയായ സ്ത്രീയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെ വീട്ടമ്മ ജോലി കഴിഞ്ഞ് മടങ്ങിവരുന്ന സമയത്തായിരുന്നു ആക്രമണം. വഴിയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് ഒളിച്ചിരുന്ന സംഘം കടന്നുപിടിക്കുകയും പത്തടിയോളം താഴ്ചയുള്ള വയലിലേക്ക് തള്ളിയിട്ട ശേഷം വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു. വീട്ടമ്മയുടെ കരച്ചില്‍ കേട്ട് വഴിയാത്രക്കാരെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വിപിനെ വഴിയാത്രക്കാര്‍ തന്നെ കയ്യോടെ പിടികൂടി. എന്നാല്‍ ഓടി രക്ഷപെട്ട അരുണ്‍, സുഹൃത്തായ വിജീഷിന്റെ വീട്ടില്‍ ഒളിക്കുകയായിരുന്നു. ഇതോടെയാണ് പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചതിന് വിജീഷിനെയും നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























