തമിഴ്നാട് മുഖ്യമന്ത്രി വോട്ടിനു വേണ്ടി ഓടിയപ്പോൾ കേരള മുഖ്യമന്ത്രി ഓഖി ദുരന്ത ബാധിതര്‍ക്ക് വേണ്ടി പ്രവർത്തിച്ചു; ഓഖി ദുരന്തത്തിൽ കേരള സർക്കാരിന്റെ ഇടപെടലിനെ അഭിനന്ദിച്ച് ദേശീയ മാധ്യമം

ഓഖി ദുരന്തം നേരിടുന്നതിൽ കേരള, തമിഴ്നാട് സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ താരതമ്യം ചെയ്തു കൊണ്ടുള്ള ലേഖനത്തിൽ കേരള സര്‍ക്കാരിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഫ്രണ്ട് ലൈന്‍ മാസിക. തമിഴ്നാട്ടിൽ ദുരിതബാധിതര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുകയുടെ വിതരണം മുടങ്ങിയിരിക്കുകയാണെന്നും ലേഖനത്തിൽ പറയുന്നു. വേഴ്സസ് ഓഫ് ഗ്രീഫ് ആന്‍ഡ് ആങ്കര്‍ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് കേരള സർക്കാരിന്റെ പ്രവർത്തങ്ങളെ അഭിനന്ദിക്കുന്നത്.
ഓഖി ദുരന്ത ബാധിതര്‍ക്ക് വേണ്ടി പിണാറായി വിജയന്‍ പ്രവര്‍ത്തിക്കുമ്പോൾ തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമി ആര്‍.കെ നഗറില്‍ വോട്ടിന് വേണ്ടി ഓടുകയായിരുന്നുവെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. തമിഴ്നാട് സര്‍ക്കാരിനെ അപേക്ഷിച്ച് കേരള സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ കൂടുതലായി പരിഗണിക്കുന്നുണ്ടെന്നും കടലില്‍ കാണാതായവരുടേയും മരണപ്പെട്ടവരുടേയും എണ്ണം നിശ്ചയിക്കുന്നതില്‍ തമിഴ്നാട് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























